8 March 2026

‘കേരളം ഭയക്കേണ്ട വിഷസർപ്പം, രാജവെമ്പാല ഞാൻ തന്നെയാണ്’; ​ഗോവർദ്ധന് ലൂസിഫർ എഴുതിയ കത്ത്

“അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിൻ്റെ പക്കലായിരുന്നു."

കാത്തിരിപ്പിന് ഒടുവിൽ മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാൻ വ്യാഴാഴ്‌ച തിയറ്ററുകളിൽ എത്തും. ആദ്യ ഷോ രാവിലെ ആറ് മണിക്ക് നടക്കും. അവസാനവട്ട പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് ടീം എമ്പുരാൻ. ഇപ്പോൾ ​ഇന്ദ്രജിത്ത് അവതരിപ്പിക്കുന്ന ​ഗോവർദ്ധൻ എന്ന കഥാപാത്രത്തിന് ലൂസിഫർ എഴുതിയ കത്ത് പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘പ്രിയപ്പെട്ട ഗോവര്‍ദ്ധന്‍, താങ്കൾ എന്നെ കുറിച്ച് മനസിലാക്കിയതെക്കെ നേരാണ്.. കേരളം ഭയക്കാനിരുന്ന..എന്നാല്‍ ഭയക്കേണ്ട ഏറ്റവും വലിയ വിഷ സർപ്പം, ‘രാജവെമ്പാല’ ഞാന്‍ തന്നെയാണ്. നിങ്ങള്‍ കണ്ടെത്തിയ മറ്റെല്ലാ സത്യങ്ങളും സത്യം തന്നെയാണ്. നിങ്ങള്‍ തെഞ്ഞെടുത്ത വഴികളിലൂടെ തുടര്‍ന്ന് കൊണ്ടേയിരിക്കുക. സത്യാന്വേഷികളെ ഈ നാടിന് ആവശ്യമാണ്. ഈ കത്ത് നിങ്ങള്‍ വായിക്കുമ്പോള്‍ നിങ്ങളറിയാതെ നിങ്ങളെ കാത്തിരിക്കുന്ന മറ്റൊരു സമ്മാനമുണ്ട്.. ‘ആശ്രയ’ത്തിലേക്ക് ചെല്ലുക. സ്നേഹം, നിങ്ങള്‍ എന്നും വെറുക്കേണ്ട നിങ്ങള്‍ മാത്രം കണ്ടെത്തിയ, നിങ്ങളുടെ സ്വന്തം.. L’, എന്നാണ് കത്തിൽ കുറിച്ചിരിക്കുന്നത്.

“അന്തിമമായി ഒരു നാമം ഉണ്ടായിരുന്നു. ആ നാമം ലൂസിഫറിൻ്റെ പക്കലായിരുന്നു. ആ നാമവും ലൂസിഫർ തന്നെയായിരുന്നു.”, എന്നാണ് കത്തിനൊപ്പം കുറിച്ചിരിക്കുന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News