3 March 2025

കേരളം സ്റ്റാർട്ടപ്പ് മേഖലയിൽ കുതിച്ചുയരുന്നു; ഡിവൈഎഫ്ഐയെ അഭിനന്ദിച്ച് മുഖ്യമന്ത്രി

ഡിവൈഎഫ്ഐയോട് യോജിക്കാത്തവർ പോലും മവാസോ ഫെസ്റ്റിന് എത്തി

തിരുവനന്തപുരം: കേരളത്തിൻ്റ മാറുന്ന മുഖമാണ് ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ്പ് ഫെസ്റ്റിവലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 2021നും 2023-നുമിയിൽ സ്റ്റാർട്ടപ്പ് മേഖലയിൽ വൻ വളർച്ചയാണ് കേരളം രേഖപ്പെടുത്തിയതെന്നും അദ്ദേഹം പറഞ്ഞു. ഈ മേഖലയിൽ ഗ്ലോബൽ ശരാശരി വെറും 46% ഉള്ളപ്പോൾ 254% വളർച്ചയാണ് കേരളം കൈവരിച്ചത് എന്നും മുഖ്യമന്ത്രി പറഞ്ഞു. ഡിവൈഎഫ്ഐയോട് യോജിക്കാത്തവർ പോലും മവാസോ ഫെസ്റ്റിന് എത്തി.

നാടിൻ്റെ മുന്നേറ്റത്തിന് നിരവധി പ്രവർത്തനങ്ങൾ ഡിവൈഎഫ്ഐ ഏറ്റെടുത്തു. അഴിമതി നാടിൻ്റെ ശാപമാണെന്നും അഴിമതിക്കെതിരെ പ്രക്ഷോഭം നടത്താൻ ഡിവൈഎഫ്ഐക്ക് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി. വർഗ്ഗീയതയുടെ വിത്ത് നാട്ടിൽ വളരുന്നു. അതിനെ ചെറുത്തു നിർത്താൻ ഡിവൈഎഫ്ഐ ശ്രമിക്കുന്നുണ്ട്. നാട് ആപത്ത് നേരിടുമ്പോൾ ഡിവൈഎഫ്ഐ നല്ല രീതിയിൽ പ്രതികരിച്ചു എന്നും അദ്ദേഹം അഭിനന്ദിച്ചു.

ഒട്ടനവധി ദുരിതങ്ങൾ കേരളം അടുത്തിടെ ഏറ്റുവാങ്ങിയെങ്കിലും അവിടെയെല്ലാം ഡിവൈഎഫ്ഐ മാതൃകാപരമായ ഇടപെടലുകൾ നടത്തി എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. യുവാക്കൾ മാറുന്ന ലോകത്തിൻ്റെ ചലനം വേഗത്തിൽ മനസിലാക്കുന്നു.

കേരളത്തിൽ അധികവും അഭ്യസ്‌തവിദ്യരായ യുവത്വമായതിനാൽ സ്റ്റാർട്ടപ്പുകളുടെ സാദ്ധ്യത സർക്കാർ തിരിച്ചറിയുകയും ഒരു സ്റ്റാർട്ടപ്പ് നയം ആവിഷ്‌കരിക്കുകയും ആയിരുന്നു. രാജ്യത്ത് തന്നെ ആദ്യമായാണ് ഒരു ‍സർക്കാർ ഇത്തരത്തിൽ ഒരു നയം സ്വീകരിക്കുന്നതെന്നും അ​ദ്ദേഹം പറഞ്ഞു.

സ്റ്റാർട്ടപ്പ് ആശയങ്ങൾക്ക് കേരളസർക്കാർ ഫണ്ടിംഗ് അനുവദിച്ചു. ഇവയെല്ലാം ഫലപ്രദമായി മാറിയെന്നും ഇന്ന് കേരളത്തിൽ 6200 സ്റ്റാർട്ടപ്പുകൾ ഉണ്ട് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി. രാജ്യത്തെ ഏറ്റവും മികച്ച സ്റ്റാർട്ടപ്പ് സൗഹൃദ അന്തരീക്ഷം കേരളത്തിലാണെന്നും അഫൊർഡബിൾ ടാലൻറ് റാങ്കിങ്ങിൽ കേരളം ഏഷ്യയിൽ ഒന്നാമതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുഖ്യമന്ത്രി മാധ്യമങ്ങളെയും വിമർശിച്ചു. മാധ്യമങ്ങൾ അപഥ സഞ്ചാരത്തിലെന്ന് പറഞ്ഞ മുഖ്യമന്ത്രി നല്ല കാര്യങ്ങൾ പ്രചരിപ്പിക്കുക എന്ന ധർമ്മം ഏറ്റെടുക്കേണ്ട മാധ്യമങ്ങൾ നെഗറ്റീവ് ആയ കാര്യങ്ങൾക്ക് പ്രാധാന്യം നൽകുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

Share

More Stories

സാമൂഹ്യക്ഷേമ പെൻഷൻ 1457 സർക്കാർ ജീവനക്കാർ അനർഹമായി കൈപ്പറ്റി; വകുപ്പ് തിരിച്ചുള്ള വിവരങ്ങൾ പുറത്ത്

0
അനർഹമായി സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിയ 1457 സർക്കാർ ജീവനക്കാരുടെ തസ്‌തികയും വകുപ്പും അടക്കമുള്ള പേരുവിവരങ്ങളുടെ പട്ടിക സർക്കാർ പുറത്തുവിട്ടു. 18 ശതമാനം പലിശ നിരക്കിലായിരിക്കും അനർഹമായി കൈപ്പറ്റിയ പെൻഷൻ സർക്കാർ തിരിച്ചു പിടിക്കുന്നത്....

മാർക്കറ്റ് തട്ടിപ്പ് കേസിൽ മുൻ സെബി മേധാവി മാധബി ബുച്ചിനെതിരെ അന്വേഷണം

0
ഓഹരി വിപണിയിലെ തട്ടിപ്പ് നിയന്ത്രണ ലംഘനങ്ങൾ എന്നീ കുറ്റങ്ങൾ ചുമത്തി സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയുടെ (സെബി) മുൻ ചെയർപേഴ്‌സൺ മാധവി പുരി ബുച്ചിനെതിരെ അന്വേഷണം. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച്...

ഇഗ്നോ പ്രവേശനം 2025; രജിസ്ട്രേഷൻ സമയപരിധി മാർച്ച് 15 വരെ നീട്ടി, ആവശ്യമുള്ള രേഖകൾ?

0
ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്നോ) അതിൻ്റെ എല്ലാ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് (ഒഡിഎൽ), ഓൺലൈൻ പ്രോഗ്രാമുകൾക്കുള്ള പ്രവേശന സമയപരിധി മാർച്ച് 15 വരെ വീണ്ടും നീട്ടി. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സർവകലാശാലയുടെ ഔദ്യോഗിക...

മായാവതി അനന്തരവൻ ആകാശ് ആനന്ദിനെ എല്ലാ സ്ഥാനങ്ങളിൽ നിന്നും പുറത്താക്കി

0
ബഹുജൻ സമാജ് പാർട്ടി (ബി.എസ്.പി) ദേശീയ പ്രസിഡന്റ് മായാവതി ഞായറാഴ്‌ച ലഖ്‌നൗവിൽ പാർട്ടിയുടെ ദേശീയ എക്‌സിക്യൂട്ടീവ് യോഗം വിളിച്ചു ചേർത്തു. വരാനിരിക്കുന്ന 2027-ലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സംഘടനാ മാറ്റങ്ങളും തന്ത്രങ്ങളും ഈ സുപ്രധാന...

രാസലഹരി വ്യാപനത്തിന് എതിരെ സാമൂഹ്യ- രാഷ്ട്രീയ ശക്തികൾ മുന്നിട്ടിറങ്ങണം: ബിനോയ് വിശ്വം

0
എല്ലാ സാമൂഹ്യ- രാഷ്ട്രീയ ശക്തികളും രാസലഹരി വ്യാപനത്തിന് എതിരെ മുന്നിട്ടിറങ്ങണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആഹ്വാനം ചെയ്‌തു. രാസലഹരി വ്യാപനമാണ് കേരളം നേടുന്ന വലിയ വിപത്ത്. ലഹരിയുടെ സാമ്പത്തികവും സാമൂഹികവും രാഷ്ട്രീയവും...

പെൺകുട്ടിക്ക് നേരെ നായ്ക്കുരണ പൊടി വിതറിയ ആറ് വിദ്യാർത്ഥികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കി പോലീസ് കേസ്

0
കൊച്ചി: കാക്കനാട് തെങ്ങോട് ഗവൺമെന്റ് ഹൈസ്‌കൂളിൽ വിദ്യാര്‍ത്ഥിനിക്ക് നേരെ നായ്ക്കുരണപ്പൊടി വിതറിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു. ആറ് സഹപാഠികളെയും രണ്ട് അധ്യാപകരെയും പ്രതികളാക്കിയാണ് ഇൻഫോപാർക്ക് പൊലീസ് കേസെടുത്തിരിക്കുന്നത് ഇൻഫോപാർക്ക് സിഐ ജെ.എസ് സജീവ്...

Featured

More News