8 March 2026

ചൈനക്ക് ശേഷം ലോകത്ത് അതിദാരിദ്രം ഇല്ലാതാകുന്ന രണ്ടാമത്തെ ഭരണ സംവിധാനമാണ് കേരളം എന്ന സംസ്ഥാനം

ജനകീയ ജനാധിപത്യ ചൈന 2021 ലാണ് തങ്ങളുടെ രാജ്യം അതിദാരിദ്ര മുക്തമായി പ്രഖ്യാപിച്ചത്. കേരളത്തിലെ പോലെ തന്നെ നീണ്ടു നിന്ന ഒരു പ്രക്രിയയായിരുന്നു അത്.

| ശ്രീകാന്ത് പികെ

“ഡൽഹിയിൽ ജീവിക്കേണ്ടി വരുന്നു എന്നത് കൊണ്ട് മാത്രം ഒരുപാട് മനുഷ്യരുടെ ആയുസ്സ് കഴിഞ്ഞ പതിറ്റാണ്ട് മുതൽ അടുത്ത പതിറ്റാണ്ട് വരെയുള്ള കാലയളവിൽ 2 മുതൽ 10 വർഷം വരെ കുറയും.”
“കേരളത്തിൽ ജീവിക്കാൻ ഭാഗ്യം ലഭിച്ചു എന്നത് കൊണ്ട് മാത്രം കഴിഞ്ഞ പതിറ്റാണ്ട് മുതൽ അടുത്ത പതിറ്റാണ്ട് വരെയുള്ള കാലയളവിൽ ഭൂരിഭാഗം മനുഷ്യരുടേയും ആയുർദൈർഘ്യം രണ്ട് വർഷം മുതൽ മേലോട്ട് കൂടും.”

ഡൽഹിയിലെ വായു മലിനീകരണ തോത് ചരിത്രത്തിലെ തന്നെ ഏറ്റവും മോശപ്പെട്ട അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. ദീപാവലി ആഘോഷങ്ങൾക്ക് ശേഷം പി.എം. 2.5 സാന്ദ്രത 488 മൈക്രോഗ്രാം പെർ ക്യൂബിക് മീറ്ററായി ഉയർന്നു, ഇത് ലോകാരോഗ്യ സംഘടനയുടെ ശുപാർശിത അളവിനേക്കാൾ 24 ഇരട്ടി അധികമാണ്! ശ്വാസകോശ സംബന്ധവും ചർമ്മ സംബന്ധവുമായ രോഗങ്ങളും ബാധിച്ച രോഗികളുടെ എണ്ണത്തിൽ 25% വരെ വർദ്ധനവുണ്ടായതാണ് റിപ്പോർട്ട്. ഈ നില തുടരുകയാണെങ്കിൽ ഗുരുതര ആരോഗ്യ പ്രശ്നങ്ങളും രോഗ വ്യാപനങ്ങൾക്കുമൊപ്പം ഡൽഹിയിലേയും പരിസര പ്രദേശങ്ങളിലേയും നിവാസികളുടെ ആയുർദൈർഘ്യത്തിൽ ചുരുങ്ങിയത് 2 വർഷം മുതൽ 10 വർഷം വരെ വളരെ വേഗത്തിൽ തന്നെ കുറവുണ്ടാകുമെന്നാണ് പല വിദഗ്ദരും ചൂണ്ടി കാട്ടുന്നത്. എന്നാൽ ഈ എമർജൻസി സിറ്റുവേഷനെ ഡൽഹി ഭരണകൂടം എങ്ങനെയാണ് നേരിട്ടത് എന്ന് മനസ്സിലാക്കുന്ന വീഡിയോകൾ ഇതിനകം സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലാണ്.

വായു മലിനീകരണം അളക്കുന്ന ഉപകരണം സ്ഥാപിച്ച സ്ഥലത്തിന് ചുറ്റും 24 മണിക്കൂറും ആകാശത്തേക്ക് വെള്ളം സ്പ്രേ ചെയ്യുന്ന ലോറികൾ ചുറ്റിക്കൊണ്ടിരിക്കുന്നു. ലിറ്ററലി ദിവസം മുഴുവൻ! ഇങ്ങനെ ഉപകരണം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ വായുവിൽ ഈർപ്പം നിലനിർത്തി യഥാർത്ഥ അവസ്ഥ മാനിപ്പുലേറ്റ് ചെയ്ത് വായു മലിനീകരണ തോത് കുറഞ്ഞെന്ന് ജനങ്ങളോട് പറയുന്നു!.

ഡൽഹിയിൽ സാമ്പത്തികമായി അൽപ്പം ശേഷിയുള്ള മനുഷ്യരുടെ വീടുകളിലും മിക്ക ഓഫീസുകളിലും എയർ പ്യൂരിഫയറുകളുണ്ട്. എന്നാൽ അന്നന്നത്തെ ഭക്ഷണത്തിനായി കൂലി വേല ചെയ്യുന്ന, വഴിയോര കച്ചവടം ചെയ്യുന്ന, പകലന്തിയോളം ഓടുന്ന ഭൂരിപക്ഷം വരുന്ന അതിസാധാരണ തൊഴിലാളി മനുഷ്യർ ഈ വിഷ വായു ശ്വസിച്ച് കൊണ്ട്, ഒരു പ്രത്യക പ്രദേശത്ത് ജീവിക്കേണ്ടി വരുന്നു എന്നത് കൊണ്ട് മാത്രം അനാരോഗ്യത്തിൽ ആയുസ്സിലെ ദിവസങ്ങൾ കുറഞ്ഞു കൊണ്ടിരിക്കുന്നു.

അതേ സമയത്ത് തന്നെയാണ് ഇങ്ങ് തെക്കേ അറ്റത്ത് മറ്റൊരു ജനത രാജ്യത്ത് തന്നെ, ഒരു പക്ഷേ ലോകത്ത് തന്നെ വളരെ വിരളമായി മാത്രം സാധ്യമാകുന്ന നേട്ടങ്ങളോടെ തങ്ങളുടെ അന്തസ്സുള്ള ജീവിതവും; എന്തിന് ആയുർദൈർഘ്യം പോലും കൂടുതൽ മെച്ചപ്പെട്ട കാലത്തിലേക്ക് കൊണ്ടെത്തി നിൽക്കുന്നത്. അതും ഒരു ഭരണ സംവിധാനം, ആ ഭരണ സംവിധാനത്തിന്റെ നട്ടെല്ലായ ഒരു പൊളിറ്റിക്കൽ ഫോഴ്സിന്റെ മനുഷ്യ കേന്ദ്രീകൃതമായ രാഷ്ട്രീയ വിഷണറിയുടെ ഏറ്റവും ഒടുവിലത്തെ നേട്ടമാണ്.

നാളെ നവംബർ -1, കേരളം രാജ്യത്തെ ആദ്യത്തെ അതി ദാരിദ്രമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കപ്പെടുന്നു. ദാരിദ്രവും അതി ദാരിദ്രവും ഏറ്റവും കുറഞ്ഞ സംസ്ഥാനമായി വളരെ മുന്നേ തന്നെ മാറിയ കേരളം അഞ്ച് വർഷം മുന്നേ 1% ൽ താഴെയുണ്ടായിരുന്ന എക്ട്രീം പോവർട്ടിയെ പൂർണ്ണമായും തുടച്ചു നീക്കി ലോകത്തിന് തന്നെ മാതൃകയായി മാറുന്ന ചരിത്ര സന്ദർഭത്തിലേക്കാണ് കാലെടുത്തു വെക്കാൻ പോകുന്നത്.
വികേന്ദ്രീകൃത രീതിയിൽ കേരളത്തിൽ ഉടനീളമുള്ള ഭരണ- സിവിൽ സംവിധാനങ്ങളിലൂടെ 64,006 കുടുംബങ്ങളിൽ നിന്ന് 1,03,099 മനുഷ്യരെ 1,032 തദ്ദേശ സ്ഥാപനങ്ങളിലായി അതിദരിദ്രരായി ഐഡന്റിഫൈ ചെയ്യുന്നു.

ഈ മനുഷ്യരുടെ അതിദരിദ്ര അവസ്ഥക്ക് കാരണം പലതാണ്. അതിനാൽ തന്നെ സമയമെടുത്ത് സമഗ്രമായ ഒരു സർവ്വേ നടത്തി, ആഹാരം, ആരോഗ്യം, വാസസ്ഥലം, വരുമാനം എന്നിങ്ങനെയുള്ള ക്ലേശഘടങ്ങളെ സോർട്ട് ചെയ്ത് ക്ലാസ്സിഫൈ ചെയ്യുന്നു. ഇതിന് പാരലലായി അതിദാരിദ്ര്യ നിര്‍മ്മാര്‍ജ്ജന പദ്ധതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കിലയുടെ നേതൃത്വത്തില്‍ തയ്യാറാക്കുകയും ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ഏകദേശം നാല് ലക്ഷം പേര്‍ക്ക് കിലയുടെ നേതൃത്വത്തില്‍ പരിശീലനം നല്‍കുകയും ചെയ്യുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപന തലങ്ങളിലും വാര്‍ഡ്‌/ഡിവിഷന്‍ തലങ്ങളിലും സമഗ്രമായ പങ്കാളിത്ത പ്രക്രിയയിലൂടെയാണ് അതിദരിദ്ര കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കിയത്. സാമൂഹിക സംഘടനകള്‍, വിഷയമേഖലാ വിദഗ്ദര്‍, എന്നിവരെ പങ്കെടുപ്പിച്ച് ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചകള്‍ മുഖേന വിവിധ പദ്ധതികളില്‍ ഒഴിവായിപ്പോയവര്‍, അലഞ്ഞ് തിരിഞ്ഞ് നടക്കുന്നവര്‍ ഉള്‍പ്പെടെ ആകെ 1,18,309 കുടുംബങ്ങളുടെ പ്രാഥമിക പട്ടിക തയ്യാറാക്കുന്നു. അതിൽ നിന്ന് തദ്ദേശ സ്ഥാപന തലത്തില്‍ രൂപീകരിച്ച ഉപസമിതികളുടെ ശിപാർശകളുടെ അടിസ്ഥാനത്തിൽ 87,158 കുടുംബങ്ങളുടെ ചുരുക്ക പട്ടിക തയ്യാറാക്കി. അതിനാൽ തന്നെ ആരെങ്കിലും വിട്ട് പോയിട്ടുണ്ടെങ്കിൽ അത് നമ്മൾ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്.

ഓരോ കുടുംബത്തിന്റെയും അവസ്ഥ മനസ്സിലാക്കി അവരുടെ കൂടെ അഭിപ്രായങ്ങളും ആവശ്യങ്ങളും പരിഗണിച്ച് വിവരശേഖരണ സമയത്ത് ശേഖരിച്ച വിവരങ്ങൾക്ക് പുറമേ കുടുംബങ്ങളെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ശേഖരിച്ച ശേഷമാണ് വ്യക്തിഗത മൈക്രോപ്ലാനുകൾ അന്തിമമാക്കിയത്. ആകെ കണ്ടെത്തിയ 64,006 കുടുംബങ്ങളിൽ 4,445 പേര്‍ മരണപ്പെട്ടു. മരണം വരെ അവര്‍ക്ക് ആവശ്യമുള്ള സേവനങ്ങള്‍ സർക്കാർ ഉറപ്പാക്കിയിരുന്നു.

സ്റ്റേറ്റിന്റെ വെൽഫയർ സ്കീമുകളുടെ ഗുണഭോക്താക്കളാകാനുള്ള രേഖകൾ ഒന്നുമില്ലാത്ത 21,263 കുടുംബങ്ങൾക്ക് വോട്ടേഴ്സ് ഐഡി, ആധാർ കാർഡ്, റേഷൻ കാർഡ്, ആരോഗ്യ ഇൻഷുറൻസ്, തൊഴിൽ കാർഡ് തുടങ്ങിയ അവശ്യ രേഖകൾ തയ്യാറാക്കി നൽകുന്നു. മൂന്ന് നേരത്തെ ആഹാരം കണ്ടെത്താന്‍ കഴിയാത്ത 20,648 അതിദരിദ്ര കുടുംബങ്ങൾക്കായി ഇടതടവില്ലാത്ത ആഹാരം ഉറപ്പാക്കുന്നു. പുതിയ വീട് ആവശ്യമായിരുന്ന 4,677 കുടുംബങ്ങൾക്ക് ലൈഫ് പദ്ധതി മുഖേന പുതിയ പാർപ്പിടം നൽകുന്നു. 2,713 കുടുംബങ്ങൾക്ക് സ്വന്തമായി ഭൂമി പതിച്ച് നൽകുകയും വീട് വെക്കാനായി സാമ്പത്തിക സഹായം നൽകുകയും ചെയ്തു. 5,646 കുടുംബങ്ങൾക്ക് വീട് റിനവേറ്റ് ചെയ്യാനായി ഫണ്ട് നൽകുന്നു. ഇതിന് പുറമേ 3,822 കുടുംബങ്ങൾക്ക് ഭക്ഷണം, ജോലി, മെഡിക്കൽ തുടങ്ങിയ മറ്റു സഹായങ്ങൾ ഉറപ്പ് വരുത്തുന്നു. ഇതിനൊക്കെ പുറമേ സമഗ്രമായി ഓരോ മേഖലയിലും ശ്രദ്ധ ആവശ്യമുള്ള ഓരോ കുടുംബങ്ങൾക്കും സഹായങ്ങൾ ഉറപ്പ് വരുത്തുന്നു. അഞ്ച് വർഷം നീണ്ടു നിന്ന ഒരു ബ്രഹത് പരിശ്രമം.

കേവലം ഒരു ശതമാനത്തിൽ താഴെ, കൃത്യമായി പറഞ്ഞാൽ 0.7% മാത്രം കണക്കിലുള്ള അതിദാരിദ്രമെന്ന അവസ്ഥയെ രാജ്യത്തെ മറ്റേതൊരു ഗവണ്മെന്റും കണ്ട ഭാവം പോലും നടിക്കില്ല എന്നത് നൂറ് തരം. എന്നാൽ ലിബറൽ ഡെമോക്രസിയിലെ ഒരു പാർലിമെന്ററി സിസ്റ്റത്തിൽ വളരെ വിരളമായി മാത്രം സംഭവിക്കുന്ന രാഷ്ട്രീയ അധികാരം ഒരു കമ്യൂണിസ്റ്റ് പാർടിക്ക് എന്തിന് ലഭിക്കുന്നു എന്നതിനെ കുറിച്ച് നല്ല ധാരണയുള്ള ഒരു പാർടി നയിക്കുന്ന ഗവണ്മെന്റ്, ഭരണമുള്ള കാലമത്രയും സമൂഹത്തിലെ അസമത്വത്തിനെതിരായും – അടിസ്ഥാന വർഗ്ഗ മനുഷ്യരുടെ ഉന്നമനത്തിനായുമുള്ള പോളിസികൾക്കായി പണിയെടുക്കും.


നോക്കൂ ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കാൻ പോവുകയാണ്. മാതൃഭൂമി ന്യൂസിലെ രണ്ട് ജേർണോകൾ ‘മോട്ടോർ സൈക്കിൾ ഡയറി’ എന്ന പേരിൽ ഒരു പ്രോഗ്രാമുമായി മോട്ടോർ സൈക്കിളിൽ ബിഹാർ ഗ്രാമങ്ങൾ സന്ദർശിച്ച് റിപ്പോർട്ട് ചെയ്യുന്നുണ്ട്. മാതൃകപരമായ മാദ്ധ്യമ പ്രവർത്തനം എന്ന് നിശ്ചയമായും പറയണം. അതിന്റെ നാല് എപ്പിസോഡുകൾ കണ്ടാൽ മതി കേരളത്തിലെ ഏതെങ്കിലും ഗ്രാമ പ്രദേശത്ത് ജീവിക്കുന്ന ശരാശരി മലയാളിക്ക് തങ്ങൾ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നത് എന്ന തോന്നലുണ്ടാകാൻ.

ജാതി ഗ്രാമങ്ങളിൽ സ്‌കൂളുകളും റോഡുകളും വൈദ്യുതിയും പോയിട്ട് മൂന്ന് നേരം ഭക്ഷണം തന്നെ അന്യമായ ആയിരക്കണക്കിന് വീടുകൾ നിറഞ്ഞ ഗ്രാമങ്ങൾ. ശുചിമുറികളോ കുളി മുറികളോ ഇല്ലാതെ സൂര്യൻ ഉദിക്കും മുന്നേ കുറ്റിക്കാട്ടിൽ മലമൂത്ര വിസർജ്ജനം നടത്തി പകൽ സമയങ്ങളിൽ ഒന്ന് സ്വസ്ഥമായി മൂത്രമൊഴിക്കാൻ പോലും സാധിക്കാതെ നേരം ഇരുട്ടാനായി കാത്തിരിക്കുന്ന, ഒറ്റമുറി ചായ്‌പ്പിൽ വസിക്കുന്ന നൂറ് കണക്കിന് സ്ത്രീകൾ, ‘പ്രധാന മന്ത്രി ആവാസ് യോജന’ എന്ന പേരിൽ ലഭിക്കുന്ന രണ്ട് ലക്ഷത്തിൽ താഴെയുള്ള തുകയിൽ നിന്ന് അമ്പതിനായിരം രൂപ പ്രാദേശിക രാഷ്ട്രീയ – ഉദ്യോഗസ്ഥ വൃന്ദങ്ങൾക്ക് കൈക്കൂലി കൊടുക്കേണ്ടി വന്ന് മുറികളോ വൈദ്യുതിയോ ഇല്ലാത്ത – സിമന്റോ കുമ്മായമോ കണ്ടിട്ടില്ലാത്ത ഇഷ്ടിക കെട്ടിടത്തിന്റെ പുറത്ത് എട്ടടി നീളത്തിലും അഞ്ചടി വീതിയിലും പ്രധാന മന്ത്രിയുടെ പരസ്യം മഞ്ഞ ബോർഡിൽ സ്ഥാപിച്ച് നിർവികാരരായി പുഞ്ചിരി നടിക്കുന്ന മനുഷ്യർ. ഇന്റീരിയർ കേരളത്തിലെ ഏറ്റവും റിമോട്ടായ ഒരു ഗ്രാമത്തിൽ പോലും നമുക്ക് സങ്കൽപ്പിക്കാൻ സാധിക്കാത്ത കാഴ്ചകൾ.

ഇൻസ്റ്റഗ്രാമിൽ ഒരു വീഡിയോ കണ്ടിരുന്നു. കേരളത്തിൽ വിനോദ സഞ്ചാരികളായി വന്ന ഒരു നോർത്ത് ഇന്ത്യൻ കുടുംബം ആലപ്പുഴയിലോ – കൊല്ലത്തോ മറ്റോ ഉള്ള ഉൾനാടൻ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ കണ്ട വീടുകൾ അവിടെയുള്ള കൂലിപ്പണിക്കാരുടേയും കർഷക തൊഴിലാളികളുടേതുമൊക്കെ ആണെന്നറിഞ്ഞപ്പോൾ ആശ്ചര്യം പ്രകടിപ്പിക്കുന്നത്. തങ്ങളുടെ നാട്ടിൽ ഒരു കർഷക തൊഴിലാളികൾ ഇത്ര നല്ല വീട് ഒരിക്കലും സാധ്യമല്ല എന്ന് പറഞ്ഞ അവരോട് ഒരു വീട്ടമ്മ തങ്ങളുടെ മകൾ ജർമനിയിൽ നേഴ്സിങ് പഠിക്കുക ആണെന്ന് കൂടി പറഞ്ഞപ്പോൾ ആ വടക്കേ ഇന്ത്യക്കാർ തലയിൽ കൈ വെക്കുന്നത്. ഒട്ടും അതിശയോക്തിയല്ല, റഷ്യ – ഉക്രൈൻ യുദ്ധം ആരംഭിച്ച സമയത്ത് ഉക്രൈനിൽ മെഡിസിന് പഠിക്കുന്ന മലയാളി കുട്ടികൾ സർക്കാർ സഹായത്തോടെ നാട്ടിലെത്തിയ സമയം അവരുടെ മാതാ പിതാക്കളുടെ പ്രതികരണം മാദ്ധ്യമങ്ങളിൽ വന്നിരുന്നു. ഭൂരിഭാഗം പേരും സാധാരണക്കാർ. ചെറുകിട കർഷകരും, പലചരക്കു കടയുടമകളും, ഡ്രൈവറുമൊക്കെയായ രക്ഷിതാക്കളുടെ മക്കൾ ഒരു വിദേശ രാജ്യത്ത് മെഡിസിന് പഠിക്കുകയാണ്. നമുക്ക് വളരെ സാധാരണമായി തോന്നാം. യു.പിയിലെയോ ബിഹാറിലെയോ ഗുജറാത്തിലെയോ മനുഷ്യർക്ക് ആലോചിക്കാൻ പറ്റാത്ത കാര്യമാണത്. എന്താണ് കേരളമെന്നും, എങ്ങനെയാണ് നമ്മൾ നമ്മുടെ തൊട്ട് പുറകിൽ നിൽക്കുന്ന സംസ്ഥാനത്തോട് താരതമ്യം ചെയ്താൽ പോലും ബഹുദൂരം മുന്നിൽ നിൽക്കുന്നതെന്നും മനസ്സിലാകണമെങ്കിൽ കേരളം കൈവരിച്ച സമാനതകളില്ലാത്ത ഗ്രാമീണ വികസനം മാത്രം പരിഗണിച്ചാൽ മതി.

ജനകീയ ജനാധിപത്യ ചൈന 2021 ലാണ് തങ്ങളുടെ രാജ്യം അതിദാരിദ്ര മുക്തമായി പ്രഖ്യാപിച്ചത്. കേരളത്തിലെ പോലെ തന്നെ നീണ്ടു നിന്ന ഒരു പ്രക്രിയയായിരുന്നു അത്. ഇന്ത്യക്ക് സമാനമായ ജനസംഖ്യയോടെ, ഇന്ത്യ സ്വാതന്ത്രം ലഭിച്ച അതേ കാലത്ത് തന്നെ വിപ്ലവത്തിലൂടെ അധികാരത്തിൽ വന്ന ഒരു ദരിദ്ര രാജ്യം ഇന്ന് ലോകത്തെ വിസ്മയിപ്പിച്ച് കൊണ്ടിരിക്കുകയാണ്. മില്യൺ കണക്കിന് ജനങ്ങളെ ദരിദ്രത്തിൽ നിന്ന് മോചിപ്പിച്ച ചൈന, ചൈനാ വിരുദ്ധരായ മുതലാളിത്ത പക്ഷപാദികളുട പോലും അഭിനന്ദനത്തിന് പാത്രമായി. അതേ സമയം ലിബറൽ മുതലാളിത്ത രാജ്യങ്ങളിൽ ദാരിദ്രം നിശ്ചയിക്കുന്ന തോത് മുന്നോട്ട് കൂട്ടിവച്ച് പൗരന്മാരെ പറ്റിക്കുന്ന തിരക്കിലായിരുന്നു.

ചൈനക്ക് ശേഷം ലോകത്ത് അതിദാരിദ്രം ഇല്ലാതാകുന്ന രണ്ടാമത്തെ ഭരണ സംവിധാനമാണ് ഇന്ത്യ മഹാരാജ്യത്തിലെ കേരളം എന്ന സംസ്ഥാനം. രണ്ടിടത്തും അതിന് നേതൃത്വം വഹിച്ചത് കമ്യൂണിസ്റ്റ് പാർടികളും. പത്തോ ഇരുപതോ വർഷങ്ങൾക്ക് ശേഷം ഈ തീവ്ര – വലതുപക്ഷ കുത്തൊഴുക്കിനപ്പുറം അന്നത്തെ തലമുറ തിരിഞ്ഞ് നോക്കുമ്പോൾ ചരിത്രത്തിൽ ഏറ്റവും വിഷമം പിടിച്ച കാലത്ത് സമാനതകളില്ലാത്ത ജനക്ഷേമ പ്രവർത്തനങ്ങൾ നടത്തിയ, മാദ്ധ്യമ ഭൂരിപക്ഷത്താലും പാരമ്പര്യ ബുദ്ധിജീവികളാലും ഒരുപോലെ തിരസ്കരിപ്പെട്ട ഈ ഭരണ കാലം ഒരുപക്ഷെ അവർ നന്ദിയോടെ ഓർക്കുമായിരിക്കും.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News