1 April 2025

എംഡിഎംഎ കേസിൽ പ്രതിയുടെ സ്വത്ത് കണ്ടുകെട്ടി; ശക്തമായ സന്ദേശം നൽകി കേരള പൊലീസ്

ഫെബ്രുവരി 16-നാണ് 750 ഗ്രാം എംഡിഎം എയുമായി സിറാജ് പിടിയിലായത്

എംഡിഎം എയുമായി പിടിയിലായ മലപ്പുറം സ്വദേശിയുടെ വീടും സ്ഥലവും സ്‌കൂട്ടറും ബാങ്ക് അക്കൗണ്ടും ടൗൺ പൊലീസ് കണ്ടുകെട്ടി. മലപ്പുറം പേങ്ങാട് സ്വദേശിയായ സിറാജിൻ്റെ സ്വത്തുകളാണ് കണ്ടുകെട്ടിയത്. ലഹരി മരുന്ന് കേസുകളിൽ ഉൾപ്പെട്ടവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിലൂടെ ലഹരി മാഫിയക്ക് എതിരായ ശക്തമായ സന്ദേശമാണ് കേരള പൊലീസ് നൽകുന്നത്.

ഫെബ്രുവരി 16-നാണ് 750 ഗ്രാം എംഡിഎം എയുമായി സിറാജ് പിടിയിലായത്. ഈ കേസിലാണ് കോഴിക്കോട് ടൗൺ പൊലീസിന്‍റെ സ്വത്ത് കണ്ടുകെട്ടൽ നടപടി. ടൗൺ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പി.ജിതേഷ് നൽകിയ റിപ്പോർട്ട് അനുസരിച്ച്‌ ചെന്നൈ ആസ്ഥാനമായ സ്‍മഗ്ലേഴ്‌സ് & ഫോറിൻ എക്‌സ്ചേഞ്ച് മാനിപ്പുലേറ്റേഴ്‌സ് അതോറിറ്റിയുടെ ഉത്തരവ് പ്രകാരമാണ് സ്വത്തുക്കൾ കണ്ടുകിട്ടിയത്.

വീട് ഉൾപ്പെടെയുള്ള 4.5 സെന്റ്‌ സ്ഥലവും സ്‌കൂട്ടറും കണ്ടുകെട്ടി. പ്രതിയുടെ പേരിലുള്ള അക്കൗണ്ടിലെ 15,085 രൂപയും മാതാവിൻ്റെ അക്കൗണ്ടിലെ 33,935 രൂപയും കണ്ടുകെട്ടിയിട്ടുണ്ട്. മുംബൈയിൽ നിന്നും ദില്ലിയിൽ നിന്നും വസ്ത്ര വ്യാപാരത്തിൻ്റെ മറവിലാണ് സിറാജ് കേരളത്തിലേക്ക് എംഡിഎംഎ കടത്തിയത്.

2020-ൽ ഹിമാചൽപ്രദേശിലെ ബോന്തർ പൊലീസ് സ്റ്റേഷനിൽ എൽ.എസ്.ഡി, എം.ഡി.എം.എ, മയക്കുഗുളികകൾ തുടങ്ങിയവയുമായി അറസ്റ്റിലായ പ്രതി 10 മാസത്തോളം ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു. മാതാപിതാക്കളുടെ പേരിൽ എടുത്ത ലോൺ, സിറാജ് ചുരുങ്ങിയ കാലയളവിൽ അടച്ചിരുന്നു. ഇത് ലഹരി വിൽപന വഴി ലഭിച്ച പണമാണ് എന്നാണ് പൊലീസ് കണ്ടെത്തൽ.

Share

More Stories

2002 ഗുജറാത്ത് കലാപത്തെ ഇത്ര കൃത്യമായി മറ്റൊരു ഇന്ത്യൻ സിനിമയും അടുത്തകാലത്തൊന്നും ചിത്രീകരിച്ചിട്ടില്ല

0
| പ്രസീത ആർ രജനീഷ് എമ്പുരാൻ കണ്ടിരുന്നു. ഹേറ്റ് ക്യാമ്പയിൻ കണ്ടു ദയവായി ആരും ഈ സിനിമ കാണാതിരിക്കരുത്. മലയാള സിനിമയിൽ ഇന്നോളം കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു മികച്ച പരീക്ഷണമാണ് എമ്പുരാൻ എന്ന മൾട്ടി...

ഫഹദ് ഫാസിലും വടിവേലുവും ഒന്നിക്കുന്ന ആക്ഷൻ ഡ്രാമ ചിത്രം ‘മാരീശൻ’ ; റിലീസ് ജൂലൈയിൽ

0
സംവിധായകൻ സുധീഷ് ശങ്കർ ഒരുക്കുന്ന ഫഹദ് ഫാസിലും വടിവേലുവും പ്രധാന വേഷങ്ങളിൽ എത്തുന്ന ആക്ഷൻ ഡ്രാമ ചിത്രം 'മരീശൻ' ഈ വർഷം ജൂലൈയിൽ റിലീസ് ചെയ്യുമെന്ന് നിർമ്മാതാക്കൾ പ്രഖ്യാപിച്ചു. പ്രശസ്ത നിർമ്മാണ കമ്പനിയായ...

മോഹൻലാൽ സംഘപരിവാർ ഭീഷണിക്ക് മുന്നിൽ കീഴടങ്ങി; പരിഹാസവുമായി കോൺഗ്രസ് മുഖപത്രം വീക്ഷണം

0
എമ്പുരാൻ സിനിമ ഉയർത്തിയ സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ വിവാദം നടൻ മോഹൻലാലിൻ്റെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയായി മാറുന്നു . സംഘപരിവാർ ഉയർത്തിയ ഭീഷണിയുടെ മുന്നിൽ കീഴടങ്ങിയ മോഹൻലാലിനെ ശരിക്കും പരിഹസിക്കുന്ന...

കോടിക്കണക്കിന് ഇപിഎഫ്ഒ അംഗങ്ങൾക്ക് സന്തോഷ വാർത്ത; ഓട്ടോ സെറ്റിൽമെന്റ് പരിധി വർദ്ധിപ്പിച്ചു

0
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) തങ്ങളുടെ 7.5 കോടി അംഗങ്ങളുടെ ജീവിതം കൂടുതൽ ലളിതമാക്കുന്നതിനായി ഒരു സുപ്രധാന തീരുമാനം എടുത്തിട്ടുണ്ട്. അഡ്വാൻസ് ക്ലെയിമിൻ്റെ ഓട്ടോ സെറ്റിൽമെന്റിൻ്റെ പരിധി ഒരു ലക്ഷം രൂപയിൽ...

ട്രംപ് ഏർപ്പെടുത്തിയ തീരുവകൾ; ബ്രിട്ടണിലെ അവസാനത്തെ സ്റ്റീൽ പ്ലാന്റും അടച്ചുപൂട്ടാൻ നിർബന്ധിതമാക്കിയേക്കാം

0
യുകെയിലെ വിർജിൻ സ്റ്റീൽ ഉൽപ്പാദകരിൽ അവശേഷിക്കുന്ന ഏക കമ്പനി , വെല്ലുവിളി നിറഞ്ഞ വിപണി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി തങ്ങളുടെ അവസാന പ്ലാന്റ് അടച്ചുപൂട്ടാനുള്ള പദ്ധതികൾ പ്രഖ്യാപിച്ചു. ഇതിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ആര്‍എസ്എസ് ആസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച മോഹന്‍ ഭാഗവതിനെ കണ്ടത് അദ്ദേഹത്തിൻ്റെ വിരമിക്കല്‍ തീരുമാനം അറിയിക്കാനാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. സെപ്റ്റംബറില്‍ 75 വയസ് പൂര്‍ത്തിയാവുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി വിരമിക്കല്‍...

Featured

More News