| വനജ വാസുദേവ്
സ്വദേശി പ്രസ്ഥാനത്തിന് ദക്ഷിണ കേരളത്തിൽ നേതൃത്വ൦ നൽകിയ, കുറഞ്ഞ വേതനത്തിന് എതിരെ ഇന്ത്യയിലെ യൂറോപ്യൻ കമ്പനികളിൽ സമരം ചെയ്യാൻ തൊഴിലാളികളിലേക്ക് ഊർജം കൈമാറിയ “കോറൽ മിൽ” സമരം മുന്നിൽ നിന്ന് നയിച്ച് വിജയിപ്പിച്ച സ്വാതന്ത്ര്യ സമര സേനാനിയായ വി .ഒ .സി അഥവാ വി .ഒ .ചിദം ബരം പിള്ള , ദേശിയ കവിയും , സ്വാതന്ത്ര്യ സമര സേനാനിയും, അനാചാരങ്ങൾക്കെതിരെ പൊരുതിയ സാമൂഹ്യ പരിഷ്കർത്താവും ആയ സുബ്രഹ്മണ്യ ഭാരതി.
ബ്രിട്ടീഷ് സാമ്രാജ്യത്വ ത്തിനെതിരെ പോരാടിയ , വീര മങ്കൈ എന്ന് തമിഴർ വാഴ്ത്തുന്ന റാണി വേലു നാച്ചിയാർ ,വീര പാണ്ട്യ കട്ടബൊമ്മൻ , മരുത് പാണ്ടിയർ സഹോദരന്മാർ, ഇവർ ഉൾപ്പെടുന്ന തമിഴ് നാടിന്റെ “freedom fighters” , ബംഗാളിൻ്റെ നേതാജി സുഭാഷ് ചന്ദ്ര ബോസ് .കേരളത്തിന്റെ ജഡായു പാറയും , കേരള നവോദ്ധാനത്തിൻറെ പിതാവായി അറിയപ്പെടുന്ന ശ്രീനാരായണ ഗുരുവും ..ഇന്ത്യയുടെ എഴുപത്തി മൂന്നാമത് റിപ്പബ്ലിക്ക് ദിനാഘോഷ ചടങ്ങിൽ കേന്ദ്രം നിരസിച്ച മൂന്ന് നിശ്ചല ദൃശ്യങ്ങൾ.
എന്തുകൊണ്ട് ഇവ നിരസിച്ചു എന്നറിയാൻ പാഴൂർ പടിപ്പുര വരെയൊന്നും പോകേണ്ട . അരി ആഹാരം കഴിക്കുന്ന ആർക്കും മനസിലാകും . “ഗുരുവിനെ മാറ്റി ശങ്കരാചാര്യരെ കൊണ്ട് വന്നാൽ വേണേൽ ഞങ്ങൾ അംഗീകരിക്കാം” എന്ന് പറഞ്ഞപ്പോൾ “വോ വേണ്ടാ ” എന്ന് കേരളം പറഞ്ഞപ്പോൾ ഒരു പടി കൂടി മുകളിലേക്ക് കടന്ന് ചെന്നൈയിൽ നടന്ന റിപ്പബ്ലിക്ക് പരേഡിൽ “freedom of fighters ” തമിഴ് നാട് ഗവണ്മെന്റ് പ്രദർശിപ്പിച്ചു . റിപ്പബ്ലിക്ക് തലേന്ന് കൽക്കട്ട റെഡ് റോഡിൽ മമതാ ബാനർജി നേതാജിയുടെ അതെ നിശ്ചല ദൃശ്യത്തിന്റെ ട്രയൽ റൺ നടത്തി .
അനുമതി നിഷേധിച്ചതിന് എന്തായാലും കേരളവും തമിഴ്‌നാടും ബംഗാളും കേന്ദ്രത്തിനോട് നന്ദി പറയണം. പോയിരുന്നെങ്കിൽ ഉത്സവം കണ്ട് അവർ പ്ലോട്ടിൽ നിന്നിറങ്ങി വന്നു നിങ്ങളെ മടല് വെട്ടി തല്ലിയേനെ























