7 March 2026

വെള്ളിയാഴ്‌ച ഖമേനിയുടെ ഖുത്തുബ; ഇറാനില്‍ അപൂര്‍വ നടപടി ഇസ്രയേലിന് എതിരായ ആക്രമണത്തിന് പിന്നാലെ

കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറല്ലയുടെ അനുസ്മരണ ചടങ്ങിന് ശേഷം

ഇസ്രയേലിനെതിരെ നടത്തിയ ആക്രമണത്തിന് പിന്നാലെ വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് (ഖുത്തുബ) ഇറാൻ്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനി നേതൃത്വം നല്‍കി. പ്രാര്‍ത്ഥനയ്ക്ക് ശേഷം അദ്ദേഹം പൊതുപ്രഭാഷണവും നടത്തും. അപൂര്‍വമായാണ് ഖമേനി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനകള്‍ക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ആദ്യമായാണ് ഖമേനി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കുന്നതും പൊതുപ്രഭാഷണം നടത്തുന്നതും.

2023 ഒക്ടോബര്‍ ഏഴിന് ഇസ്രയേലിനെതിരേ ഹമാസ് നടത്തിയ ആക്രമണത്തിൻ്റെ ഒരു വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് ഖമേനി ഖുത്തുബയ്ക്ക് നേതൃത്വം നൽകുന്നതെന്നും ശ്രദ്ധേയമാണ്. മധ്യ ടെഹ്‌റാനിലെ ഇമാം ഖൊമേനി ഗ്രാന്‍ഡ് മൊസല്ല പള്ളിയില്‍ നടക്കുന്ന പ്രാര്‍ത്ഥനയ്ക്ക് ഖമേനി നേതൃത്വം നല്‍കുമെന്ന് അദ്ദേഹത്തിൻ്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറഞ്ഞിരുന്നു.

ഇസ്രയേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഹിസ്ബുള്ള നേതാവ് ഹസ്സന്‍ നസറല്ലയുടെ അനുസ്മരണ ചടങ്ങിന് ശേഷം പ്രാദേശിക സമയം 10.30നായിരിക്കും പ്രാര്‍ത്ഥനകള്‍ നടക്കുക. സെപ്റ്റംബര്‍ അവസാനം ബെയ്‌റൂത്തില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഗാര്‍ഡ്‌സ് കമാന്‍ഡര്‍ അബ്ബാസ് നില്‍ഫോറൗഷനും ജൂലൈയില്‍ ടെഹ്‌റാനില്‍ ഹമാസ് നേതാവ് ഇസ്മായില്‍ ഹനിയ്യയും കൊല്ലപ്പെട്ടിരുന്നു. ഇതിന് പ്രതികാരമായാണ് ചൊവ്വാഴ്‌ച ഇസ്രയേലിന് നേരെ 200ലധികം മിസൈലുകളുപയോഗിച്ച് ആക്രമണം നടത്തിയതെന്ന് ഇറാനിലെ റെവല്യൂഷനി ഗാര്‍ഡ്‌സ് അറിയിച്ചു.

2020 ജനുവരി മൂന്നിന് റവന്യൂഷനറി ഗാര്‍ഡ്‌സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയ ആക്രമണത്തിന് മറുപടിയായി ഇറാഖിലെ യുഎസ് സൈനിക താവളത്തിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. അതിന് ശേഷം 2020 ജനുവരിയിലാണ് ഖമേനി ഇതിനുമുമ്പ് അവസാനമായി വെള്ളിയാഴ്‌ച പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News