10 October 2024

കിയയുടെ ഫ്ലാഗ്‌ഷിപ്പ് എസ്‍‌യുവി ഇവി9 ഇന്ത്യയില്‍ ലോഞ്ച് ചെയ്തു; 1.29 കോടി രൂപ എക്‌സ്‌ഷോറൂം വില

ഡിസൈനില്‍ ജിടി-ലൈൻ ശൈലിയാണ് കിയ പിന്തുടര്‍ന്നിരിക്കുന്നത്. ഐസ് ക്യൂബ് ഡിസൈന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും 20 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളും വാഹനത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു.

കിയയുടെ ഫ്ലാഗ്‌ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയായ ഇവി9 ഇന്ത്യയില്‍ അവതരിപ്പിച്ചു. 1.29 കോടി രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. ബിഎംഡബ്ല്യു ഐഎക്‌സ്, ഔഡി ക്യു 8 ഇ ട്രോണ്‍ എന്നിവയാണ് ഇവി9ന്റെ പ്രധാന എതിരാളികള്‍.

വാഹനം 378 ബി.എച്ച്.പി. പരമാവധി പവര്‍ ഉത്പാദിപ്പിക്കാൻ കഴിയും. 700 എൻഎം ടോര്‍ക്ക് ജനിപ്പിക്കാനും ശേഷിയുണ്ട്. 5.3 സെക്കന്‍റില്‍ പൂജ്യത്തില്‍നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ സാധിക്കുമെന്നാണ് കിയയുടെ അവകാശവാദം.

ദീർഘദൂര യാത്രകള്‍ക്ക് അനുയോജ്യമായ ഇവി9 ഒറ്റ ചാര്‍ജില്‍ 561 കിലോമീറ്റർ വരെ സഞ്ചരിക്കാന്‍ കഴിയും. 350 കിലോവാട്ട് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനവും ഉള്ളതിനാല്‍, 24 മിനിറ്റിനുള്ളില്‍ 10 ശതമാനത്തില്‍നിന്ന് 80 ശതമാനം വരെ ചാര്‍ജ് ചെയ്യാനാകും.

ഇലക്ട്രിക്ക് ഗ്ലോബൽ മോഡുലാർ പ്ലാറ്റ്‌ഫോമായ (ഇ-ജിഎംപി) ഉപയോഗിച്ച് നിര്‍മിച്ച ഈ വാഹനം 198 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സോട് കൂടി വരുന്നുവെന്ന് കിയ അറിയിച്ചു. വിവിധ തരം ഭൂപ്രകൃതികളില്‍ അനായാസമായ ഡ്രൈവിംഗ് അനുഭവം നല്‍കാന്‍ ഈ ക്ലിയറന്‍സ് സഹായിക്കും.

ഡിസൈനില്‍ ജിടി-ലൈൻ ശൈലിയാണ് കിയ പിന്തുടര്‍ന്നിരിക്കുന്നത്. ഐസ് ക്യൂബ് ഡിസൈന്‍ എല്‍ഇഡി ഹെഡ്‌ലാമ്പുകളും 20 ഇഞ്ച് ക്രിസ്റ്റല്‍ കട്ട് അലോയ് വീലുകളും വാഹനത്തിന് വ്യത്യസ്ത ലുക്ക് നല്‍കുന്നു. ഫോഗ് ലാമ്പുകളും എല്‍ഇഡിയാണ്.

വാഹനത്തില്‍ സിക്‌സ് സീറ്ററാണ് ലഭ്യമാക്കുന്നത്. അഞ്ച് എക്‌സ്റ്റീരിയർ കളറുകളിലാണ് ഇവി9 വിപണിയിലെത്തുന്നത്: വൈറ്റ് പേള്‍, ഓഷ്യൻ ബ്ലൂ, പെബിള്‍ ഗ്രേ, പന്തേറ മെറ്റല്‍, അറോറ ബ്ലാക്ക് പേള്‍ എന്നിവയാണ് നിറങ്ങള്‍. ഡുവല്‍ ടോണില്‍ രണ്ട് കോമ്പിനേഷനുകളും ലഭ്യമാണ്.

ഡുവല്‍ സണ്‍റൂഫ്, 12.3 ഇഞ്ച് ഡിസ്‌പ്ലെ സെറ്റ് അപ്പ്, ലെവല്‍ 2 അഡ്വാൻസ്‌ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (അഡാസ്), 360 ഡിഗ്രി ക്യാമറ സിസ്റ്റം, ഡിജിറ്റല്‍ കീ എന്നിവ വാഹനത്തിലെ മറ്റ് ആകര്‍ഷണങ്ങളാണ്.

Share

More Stories

മെറ്റാ എഐ; വിപുലീകരണം യുകെയിലേക്കും മറ്റ് അഞ്ച് രാജ്യങ്ങളിലേക്കും വ്യാപിപ്പിച്ചു

0
കമ്പനിയുടെ ഇൻ-ഹൗസ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ചാറ്റ്‌ബോട്ടായ മെറ്റാ എഐയുടെ വിപുലീകരണം ആറ് പുതിയ രാജ്യങ്ങളിലേക്ക് ബുധനാഴ്ച മെറ്റാ പ്രഖ്യാപിച്ചു. എഐ ചാറ്റ്‌ബോട്ടിലേക്ക് ഇപ്പോൾ ആക്‌സസ് ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുകെ ഉൾപ്പെടുത്തിയിട്ടുണ്ട്. എഐ...

ക്രോപ്പ് ടോപ്പ് ധരിച്ച യുവതികളെ ഇറക്കി വിട്ടു; സ്പിരിറ്റ് എയർലൈൻസിൽ വിവാദം

0
ക്രോപ്പ് ടോപ്പ് ധരിച്ചെത്തിയ രണ്ടു യുവതികളെ സ്പിരിറ്റ് എയർലൈൻസിൽ നിന്ന് ഇറക്കി വിട്ട സംഭവം വിവാദം ഉയർത്തുന്നു. ലോസ് ആഞ്ചൽസിൽ നിന്ന് ന്യൂ ഓർലിയൻസിലേക്ക് പോകാനിരുന്ന വിമാനത്തില്‍ വസ്ത്രമാന്യത സംബന്ധിച്ച് ഉണ്ടായ തർക്കമാണ്...

രത്തൻ ടാറ്റ അഥവാ കാരുണ്യം; ആറ് ഭൂഖണ്ഡങ്ങളിൽ 100-ലധികം രാജ്യങ്ങളിലായി 30-ലധികം കമ്പനികൾ

0
ഇന്ത്യയുടെ കോർപ്പറേറ്റ് ലോകത്തിൽ സ്വർണ ഹൃദയമുള്ള മനുഷ്യൻ എന്നറിയപ്പെടുന്ന വ്യക്തിയാണ് അന്തരിച്ച രത്തൻടാറ്റ. ബിസിനസ് സാമ്രാജ്യം വളർത്തിയ മിടുക്കിൽ മാത്രമല്ല പ്രചോദനാത്മകമായ ശൈലിയിലും ശ്രദ്ധേയമാണ് അദ്ദേഹത്തിൻ്റെ ജീവിതം. സഹജീവികളോടുള്ളതു പോലെ തന്നെ മിണ്ടാപ്രാണികളായ...

പിടി ഉഷക്കെതിരേ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നീക്കം

0
ഒളിംപിക് അസോസിയേഷൻ അധ്യക്ഷ സ്ഥാനത്തുനിന്നും പി.ടി.ഉഷയെ പുറത്താക്കാൻ നീക്കം നടക്കുന്നു . ഈ മാസം 25ന് ചേരുന്ന ഐഒഎ യോഗത്തിൽ ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനാണ് ഉയർന്നു വരുന്ന തീരുമാനം. യോഗത്തിൽ ഒളിംപിക്...

ചൈനയിലേക്ക് ഇന്ത്യയിൽ നിന്നും കടത്തിയത് അരലക്ഷം കോടി ; കമ്പനികള്‍ക്കെതിരെ ഇഡി അന്വേഷണം

0
ഏകദേശം അരലക്ഷം കോടി രൂപ ചൈനയിലേക്ക് ഇന്ത്യയിൽ നിന്നും ഹവാല പണമായി പോയി എന്ന കണ്ടെത്തലിന് പിന്നാലെ കേന്ദ്ര ഏജൻസിയായ ഇഡി അന്വേഷണം ആരംഭിച്ചു . ചൈനയില്‍ നിന്നും സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്ന...

രത്തന്‍ ടാറ്റയുടെ സാമ്രാജ്യം ഇനി ആരുടെ കൈകളിലേക്ക് എത്തിച്ചേരും; സാധ്യതകൾ

0
രാജ്യത്തെ പ്രമുഖ വ്യവസായി രത്തന്‍ ടാറ്റയുടെ വിയോഗം ഇനിയും ആളുകൾക്ക് ഉൾക്കൊള്ളാനായിട്ടില്ല. മുംബൈയിലെ ഒരു ആശുപത്രിയില്‍ വെച്ച്‌ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം ഉണ്ടായത് . ലോകത്തിലെ വിവിധ പ്രദേശങ്ങളിൽ നിന്നും...

Featured

More News