തിരുവനന്തപുരം: പാലക്കാട് ജില്ലയിൽ കൊച്ചി- ബാംഗ്ലൂർ ഇൻഡസ്ട്രിയൽ കോറിഡോർ (കെബിഐസി) പദ്ധതി നടപ്പാക്കുക്കുന്നു. ഇതിൻ്റെ ഭാഗമായി പാലക്കാട് താലൂക്കിലെ പുതുശ്ശേരിയിലെ 105.2631 ഏക്കർ ഭൂമി സംസ്ഥാന ഓഹരി ആയി കേരള ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡിന് കൈമാറാൻ മന്ത്രിസഭാ യോഗം അനുമതി നൽകി.
മറ്റു തീരുമാനങ്ങൾ
പുനർനിയമനം: സുപ്രീം കോടതിയിലെ സാൻറിങ്ങ് കൗൺസലായ ഹർഷദ് വി ഹമീദിന് പുനർനിയമനം നൽകും.
60 വയസാക്കും: നോർക്ക റൂട്ട്സിലെ ജീവക്കാരുടെ പെൻഷൻ പ്രായം 58 വയസ്സിൽ നിന്നും 60 വയസ്സായി ഉയർത്തും.
സർക്കാർ ഗ്യാരണ്ടി: സംസ്ഥാന വനിത വികസന കോർപ്പറേഷന് 175 കോടി രൂപയ്ക്കുള്ള അധിക സർക്കാർ ഗ്യാരണ്ടി 15 വർഷ കാലയളവിലേക്ക് അനുവദിക്കും
ദീർഘിപ്പിച്ചു: കോട്ടൂർ ആന പുരധിവാസ കേന്ദ്രത്തിൻ്റെയും പുത്തൂർ സുവോളജിക്കൽ പാർക്കിൻ്റെയും സ്പെഷ്യൽ ഓഫീസറായ കെജെ വർഗീസിൻ്റെ നിയമന കാലാവധി 2025 ആഗസ്റ്റ് 31 വരെ ദീർഘിപ്പിച്ച് നൽകും.
ടെൻഡർ അംഗീകരിച്ചു: പത്തനംതിട്ട ജില്ലയിൽ കടപ്ര- വീയപൂരം റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട ടെണ്ടർ അംഗീകരിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുള്ള തുക വിതരണം: 2024 ഡിസംബർ മൂന്ന് മുതൽ പത്ത് വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും 4,92,73,601 രൂപയാണ് വിതരണം ചെയ്‌തത്. 2210 പേരാണ് വിവിധ ജില്ലകളിൽ നിന്നുള്ള ഗുണഭോക്താക്കൾ.
ജില്ല തിരിച്ചുള്ള വിവരങ്ങൾ
തിരുവനന്തപുരം- 35 പേർക്ക് 9,64,000 രൂപ
കൊല്ലം- 247 പേർക്ക് 44,24,000 രൂപ
പത്തനംതിട്ട- 10 പേർക്ക് 6,75,000 രൂപ
ആലപ്പുഴ- 54 പേർക്ക് 22,81,379 രൂപ
കോട്ടയം- 5 പേർക്ക് 4,50,000 രൂപ
ഇടുക്കി- 17 പേർക്ക് 7,40,000 രൂപ
എറണാകുളം- 197 പേർക്ക് 71,93,000 രൂപ
തൃശ്ശൂർ- 1188 പേർക്ക് 1,27,41,000 രൂപ
പാലക്കാട്- 126 പേർക്ക് 46,60,000 രൂപ
മലപ്പുറം- 122 പേർക്ക് 68,30,000 രൂപ
കോഴിക്കോട്- 105 പേർക്ക് 50,15,000 രൂപ
വയനാട്- 22 പേർക്ക് 9,45,000 രൂപ
കണ്ണൂർ- 39 പേർക്ക് 10,18,000 രൂപ
കാസർകോട്- 43 പേർക്ക് 13,37,222 രൂപ എന്നിങ്ങനെയാണ് വിതരണം ചെയ്‌തത്.
നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc
A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.