9 March 2026

പാകിസ്ഥാനിൽ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ലഷ്‌കര്‍-ഇ-തൊയ്ബ

പ്രളയ ദുരിതാശ്വാസ ഫണ്ടിനായി ആഗോള അഭ്യര്‍ത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തുന്നതില്‍ നിന്ന് അന്താരാഷ്ട്ര എന്‍ജിഒകളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കുകയായിരുന്നു.

പാകിസ്ഥാനില്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് തീവ്രവാദ സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബയെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ സംവിധാനങ്ങളെ മറികടന്നാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനങ്ങള്‍. പ്രളയ ദുരിതാശ്വാസ ഫണ്ടിനായി ആഗോള അഭ്യര്‍ത്ഥന നടത്തിയെങ്കിലും പിന്നീട് വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് നടത്തുന്നതില്‍ നിന്ന് അന്താരാഷ്ട്ര എന്‍ജിഒകളെ പാകിസ്ഥാന്‍ സര്‍ക്കാര്‍ വിലക്കുകയായിരുന്നു.

ഈ അവസരം കൂടി മുതലെടുത്താണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ രക്ഷാപ്രവര്‍ത്തനം. പാക്കിസ്ഥാനിലെ പഞ്ചാബ്, ബലൂചിസ്ഥാന്‍, ഖൈബര്‍ പഖ്തൂണ്‍ഖ്വ, സിന്ധ് എന്നിവ ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ലഷ്‌കര്‍-ഇ-തൊയ്ബ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഈ പ്രവര്‍ത്തനത്തിലൂടെ പ്രദേശങ്ങളില്‍ സംഘടനയെ കുറെക്കൂടി പുനരുജ്ജീവിപ്പിക്കാന്‍ സാധിച്ചുവെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍.

പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകനായ താഹ സിദ്ദിഖാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. പ്രളയ ബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലൂടെ ഭീകര സംഘടന വളരുകയാണെന്നും യുവാക്കളെ അടക്കം തങ്ങളുടെ ഭാഗമാക്കുകയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ ലക്ഷ്യമെന്നും താഹ തന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മാത്രമല്ല, പാക് സൈന്യമായും മറ്റ് സംഘടനകളുമായും വളരെ സഹകരണത്തോടു കൂടിയാണ് ലഷ്‌കര്‍-ഇ-തൊയ്ബയുടെ പ്രവര്‍ത്തനമെന്നും സൂചനയുണ്ട്.

ലഷ്‌കര്‍-ഇ-തൊയ്ബ മേധാവി ഹാഫിസ് സയീദിന്റെ മകനായ ഹാഫിസ് തല്‍ഹ സയീദാണ് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകര സംഘടനയെ വളര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. ആദ്യം കാലം മുതല്‍ക്കെ ലഷ്‌കര്‍-ഇ-തൊയ്ബയില്‍ പ്രവര്‍ത്തിക്കുന്ന ഹാഫിസ് അബ്ദുര്‍ റഹൂഫ്, നദീം അവാന്‍ എന്നീ ഭീകരന്മാരും പ്രളയബാധിതര്‍ക്കിടയില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്.


തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ലഷ്‌കര്‍-ഇ-തൊയ്ബയെ യുഎസും യുഎന്നും നിരോധിച്ചിരുന്നു. പാകിസ്ഥാനിലെ ലാഹോറിലും മുംബൈ അടക്കമുള്ള ഭാരതത്തിന്റെ പലയിടങ്ങളിലും ഭീകരാക്രമണങ്ങള്‍ ഇവര്‍ നടത്തിയിട്ടുണ്ട്.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News