12 January 2025

ലയണല്‍ മെസി കേരളത്തിൽ ഒക്ടോബര്‍ 25ന്; ആരാധകര്‍ക്ക് നേരിട്ട് കാണാൻ അവസരം

മെസിയുടെ കടുത്ത ആരാധകര്‍ക്ക് കാണാനായി മെസി 20 മിനിറ്റിലേറെ പൊതുവേദിയിൽ ഉണ്ടാകുമെന്നും കായിക മന്ത്രി പ്രഖ്യാപിച്ചു.

അര്‍ജന്റീനയേയും മെസിയേയും ജീവന്‍ പോലെ സ്‌നേഹിക്കുന്ന കേരളത്തിലെ ആരാധകരെ ആവേശം കൊള്ളിക്കുന്ന അറിയിപ്പുമായി കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍. ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയും സംഘവും ഒക്ടോബര്‍ 25ന് കേരളത്തിൽ എത്തുമെന്നാണ് പ്രഖ്യാപനം.

നവംബര്‍ രണ്ട് വരെ മെസിയുടെ കായിക പ്പട കേരളത്തിലുണ്ടാകും. രണ്ട് സൗഹൃദ മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും മന്ത്രി അറിയിച്ചു. മെസിയുടെ കടുത്ത ആരാധകര്‍ക്ക് കാണാനായി മെസി 20 മിനിറ്റിലേറെ പൊതുവേദിയിൽ ഉണ്ടാകുമെന്നും കായിക മന്ത്രി പ്രഖ്യാപിച്ചു.

നേരത്തേ സൗഹൃദ മത്സരം കളിക്കാനുള്ള അര്‍ജന്റീനയുടെ ക്ഷണം ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ നിരസിച്ചിരുന്നു. മത്സരത്തിന് ആതിഥേയത്വം വഹിക്കാനുള്ള ഉയര്‍ന്ന ചെലവായിരുന്നു എ.ഐ.എഫ്.എഫിൻ്റെ പിന്മാറ്റത്തിന് കാരണമായി പറഞ്ഞിരുന്നത്. ഇതോടെ അര്‍ജന്റീനാ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്യുകയായിരുന്നു. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയക്കുകയും ചെയ്‌തിരുന്നു.

2022-ലെ ലോകകപ്പ് വിജയത്തിന് പിന്നാലെ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ കേരളത്തെ അടക്കം പരാമര്‍ശിച്ച് നന്ദിയറിയിച്ചിരുന്നു. ഈ വര്‍ഷം ആദ്യം അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി കായിക മന്ത്രി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ കളിക്കാന്‍ സന്നദ്ധത അറിയിച്ചു കൊണ്ടുള്ള അര്‍ജന്റീന ഫുട്ബോള്‍ അസോസിയേഷൻ്റെ ഇ-മെയില്‍ ലഭിച്ചതായി സംസ്ഥാന കായിക മന്ത്രി വി അബ്‌ദുറഹ്‌മാന്‍ മുമ്പ് അറിയിച്ചിരുന്നു.

Share

More Stories

പുതിയ തരുണാസ്ഥി കണ്ടെത്തി; ലിപ്പോ കാർട്ടിലേജ് കൊഴുപ്പിനോട് സാമ്യമുള്ള ഇലാസ്‌തികത വർദ്ധിപ്പിക്കുന്ന ടിഷ്യു

0
സാധാരണയായി തിരിച്ചറിഞ്ഞ മൂന്ന് തരങ്ങളിൽ നിന്ന് വ്യത്യസ്തമായ തരുണാസ്ഥിയുടെ പുതിയതായി തിരിച്ചറിഞ്ഞ ഒരു രൂപം ശാസ്ത്രജ്ഞർ വിവരിച്ചിട്ടുണ്ട്. "ലിപ്പോകാർട്ടിലേജ്" എന്ന് വിളിക്കപ്പെടുന്ന ഈ ടിഷ്യു അതിൻ്റെ തനതായ ഘടന കാരണം വേറിട്ടു നിൽക്കുന്നു....

മഹാ വികാസ് അഘാഡിയിൽ വിള്ളൽ; തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഉദ്ധവ് സേന

0
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിൽ ആയിരിക്കുന്നതിൻ്റെ പ്രയോജനത്തെ ചോദ്യം ചെയ്‌ത അതിൻ്റെ കേഡറിൽ നിന്നുള്ള സമ്മർദ്ദം വർദ്ധിക്കുന്നു. എല്ലാ നഗര തദ്ദേശ സ്ഥാപനങ്ങളിലും...

ഒരു ജ്യോതി ശാസ്ത്രജ്ഞൻ വ്യാഴത്തിൻ്റെ മേഘങ്ങളുടെ അപ്രതീക്ഷിത ഘടന കണ്ടെത്തി

0
അമച്വർ ജ്യോതി ശാസ്ത്രജ്ഞനായ സ്റ്റീവ് ഹിൽ ഒരു പഴയ സാങ്കേതികത ഉപയോഗിച്ച് നടത്തിയ നിരീക്ഷണങ്ങളിലൂടെ വ്യാഴത്തിൻ്റെ അന്തരീക്ഷ ഘടനയെ ചോദ്യം ചെയ്യപ്പെട്ടു. ഗ്രഹത്തിൻ്റെ ഐക്കണിക് കറങ്ങുന്ന മേഘങ്ങൾ മുമ്പ് അനുമാനിച്ചത് പോലെ അമോണിയ...

പങ്കാളിയെ കൊന്ന് ഫ്രിഡ്‌ജിൽ സൂക്ഷിച്ചത് എട്ടുമാസം; യുവാവിനെ പോലീസ് അറസ്റ്റ് ചെയ്‌തു

0
ലിവിങ് ടുഗതർ പങ്കാളിയെ കൊന്ന് മൃതദേഹം എട്ടുമാസത്തോളം ഫ്രിഡ്‌ജിൽ സൂക്ഷിച്ച യുവാവ് അറസ്റ്റിൽ. മധ്യപ്രദേശിലെ ഉജ്ജയിൻ സ്വദേശി സഞ്ജയ് പട്ടിദാറാണ് പിടിയിലായത്. മൃതദേഹത്തിന് എട്ടുമാസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. പിങ്കി പ്രജാപതി എന്ന...

ഹണി റോസിന്റെ പരാതിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്

0
വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ ലൈംഗിക പരാമർശത്തിൽ ഹണി റോസ് നല്‍കിയ പരാതിയില്‍ പ്രതികരണവുമായി സംവിധായകനും നടനുമായ സന്തോഷ് പണ്ഡിറ്റ്. സോഷ്യല്‍ മീഡിയ എന്ന വാക്കിന്റെ അര്‍ത്ഥം തോന്നിയതെല്ലാം എഴുതിവെക്കാനുള്ള മീഡിയ എന്നല്ലെന്ന് സന്തോഷ്...

കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്; അടുത്ത രണ്ട് ദിവസം താപനില ഉയരാൻ സാധ്യത

0
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്. അടുത്ത രണ്ട് ദിവസം കേരളത്തിൽ താപനില ഉയരാൻ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്. ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില...

Featured

More News