1 July 2024

റോബോട്ടുകൾക്ക് ജീവനുള്ള ചർമം; കൂടുതൽ വൈകാരിക പ്രകടനങ്ങൾ സാധ്യമാകും

മനുഷ്യ ചർമ്മത്തിന് സമാനമായ രീതിയിൽ പരിക്കേറ്റാൽ സ്വയം സുഖപ്പെടുത്തുന്ന സ്വഭാവമാണ് ലാബിൽ നിർമ്മിച്ചെടുത്ത ചർമ്മത്തിന്റെ പ്രോട്ടോ ടൈപ്പിനുള്ളത്. ജീവനുള്ള കോശങ്ങളുടെ സഹായത്തോടെയാണ് ഈ കൃത്രിമ ചർമ്മം നിർമ്മിച്ചിരിക്കുന്നത്.

റോബോട്ടുകൾക്ക് കൂടുതൽ വൈകാരിക പ്രകടനങ്ങൾ സാധ്യമാക്കുന്നതിനായി ജീവനുള്ള ചർമ്മമെന്ന ആശയവുമായി ശാസ്ത്രജ്ഞർ. മനുഷ്യ ചർമ്മത്തിന്റെ ഘടന അടിസ്ഥാനമാക്കിയാണ് റോബോട്ടുകൾക്കുള്ള ചർമ്മം തയ്യാറാക്കുന്നത്. ടോക്കിയോ സർവ്വകലാശാലയിലാണ് ഇത് സംബന്ധിച്ച ഗവേഷണങ്ങൾ മുന്നോട്ട് പോവുന്നത്.

സാധാരണ മനുഷ്യ ചർമ്മത്തോട് ഏറ്റവും അടുത്ത് നിൽക്കുന്ന രീതിയിലും എന്നാൽ വളരെ വേഗത്തിൽ കീറി പോകാത്തതുമായ രീതിയിലാണ് ഹ്യൂമനോയിഡുകൾക്കായുള്ള ചർമ്മ നിർമ്മാണം പുരോഗമിക്കുന്നത്. മനുഷ്യ ചർമ്മത്തിന് സമാനമായ രീതിയിൽ പരിക്കേറ്റാൽ സ്വയം സുഖപ്പെടുത്തുന്ന സ്വഭാവമാണ് ലാബിൽ നിർമ്മിച്ചെടുത്ത ചർമ്മത്തിന്റെ പ്രോട്ടോ ടൈപ്പിനുള്ളത്. ജീവനുള്ള കോശങ്ങളുടെ സഹായത്തോടെയാണ് ഈ കൃത്രിമ ചർമ്മം നിർമ്മിച്ചിരിക്കുന്നത്.

മൃദുലമാണ് എന്നത് മാത്രമല്ല ഇതിന്റെ പ്രത്യേകതയെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്. നേരത്തെ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നുവെങ്കിലും ഇത്തവണ പ്രോട്ടോ ടൈപ്പ് ചർമ്മം തയ്യാറാക്കാൻ ശാസ്ത്രജ്ഞർക്ക് സാധിച്ചിട്ടുണ്ട്. നേരത്തെ നിർമ്മിച്ച ചർമ്മം റോബോട്ടുകളുടെ ഹുക്കുകൾ തട്ടി കീറി നശിച്ചിരുന്നു.

റോബോട്ടുകളുടെ പ്രതലത്തിൽ ചെറിയ സുഷിരങ്ങൾ സൃഷ്ടിച്ച് ഇതിൽ കൊളാജൻ സമാനമായ പദാർത്ഥം നിറച്ചാണ് പ്രോട്ടോ ടൈപ്പ് ചർമ്മം അനായാസമായി പ്രവർത്തന സജ്ജമാക്കാൻ ശാസ്ത്രജ്ഞർ ശ്രമിക്കുന്നത്. എന്നാൽ നിലവിലെ പ്രോട്ടോ ടൈപ്പ് ചർമ്മത്തിന് കോസ്മെറ്റിക് സർജറിയിലും പ്ലാസ്റ്റിക് സർജറിയിലും ഇടം കണ്ടെത്താനാവുമെന്നാണ് ശാസ്ത്രജ്ഞർ വിശദമാക്കുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News