9 March 2026

‘ലോബ്സ്റ്റർ വിരുന്ന്’; ഖമേനിക്ക് യുഎസ് നൽകുന്ന ആ ‘അവസാന മുന്നറിയിപ്പ്’ എന്താണ്?

മാരകമായ യുദ്ധത്തിലേക്ക് പോകുന്നവർക്ക് രാജ്യം നൽകുന്ന സ്നേഹവും ആദരവുമാണിത്

അമേരിക്കൻ സൈനിക കപ്പലുകളിൽ പെട്ടെന്നൊരു ദിവസം ഭക്ഷണം മാറുന്നു. സാധാരണ ഭക്ഷണത്തിന് പകരം മേശപ്പുറത്ത് വിലകൂടിയ സ്റ്റെയ്ക്കും കൊഞ്ചും എത്തുന്നു. കേൾക്കുമ്പോൾ ഇതൊരു ആഘോഷമായി തോന്നാം, എന്നാൽ സൈനികർക്ക് ഇതൊരു ‘അപായ സൂചന’യാണ്.യുഎസ് സൈന്യത്തിൽ ഇതൊരു രഹസ്യ കോഡാണ്.

വലിയൊരു യുദ്ധം തുടങ്ങുന്നതിന് തൊട്ടുമുമ്പ് സൈനികർക്ക് നൽകുന്ന രാജകീയ വിരുന്ന്. ഇതിന് പിന്നിൽ ചില കാരണങ്ങളുണ്ട്. മാരകമായ യുദ്ധത്തിലേക്ക് പോകുന്നവർക്ക് രാജ്യം നൽകുന്ന സ്നേഹവും ആദരവുമാണിത്. “നിങ്ങൾ ഞങ്ങൾക്ക് പ്രിയപ്പെട്ടവരാണ്” എന്ന സന്ദേശം.

നല്ല ഭക്ഷണം മനസിന് സന്തോഷം നൽകും. മരണത്തെ മുഖാമുഖം കാണാൻ പോകുന്നവൻ്റെ ആത്മവിശ്വാസം വർധിപ്പിക്കാൻ ഈ വിരുന്ന് സഹായിക്കുന്നു. “ഞങ്ങൾ ആഘോഷപൂർവ്വം വരികയാണ്” എന്ന് ശത്രുരാജ്യങ്ങളെ അറിയിക്കാനുള്ള ഒരു സൈക്കോളജിക്കൽ മൂവ് കൂടിയാണിത്.

ഇറാൻ പോലെയുള്ള രാജ്യങ്ങളുമായി തർക്കം നിൽക്കുമ്പോൾ ഇത്തരം വിരുന്നുകൾ വാർത്തയാകുന്നത് വെറുതെയല്ല. ആയത്തുള്ള അലി ഖമേനിക്കും ഇറാൻ സൈന്യത്തിനും ഇത് നൽകുന്ന സൂചനകൾ നല്ലതല്ല. യുദ്ധം തുടങ്ങും മുമ്പേ ശത്രുവിൻ്റെ മനസിൽ ഭയം നിറക്കാൻ ഇതിന് കഴിയും.

“അവർ കഴിക്കുന്നത് ലോബ്സ്റ്ററാണ്, പക്ഷേ ലക്ഷ്യം നമ്മളാണ്” എന്ന തോന്നൽ ശത്രു പാളയത്തിൽ പരക്കും. സാധാരണ ഭക്ഷണം മാറി ആഡംബര വിഭവങ്ങൾ വരുന്നത് യുഎസ് സൈന്യം ‘അറ്റാക്ക് മോഡിൽ’ ആണെന്നതിൻ്റെ തെളിവാണ്. ലോകത്തിലെ ഏറ്റവും മികച്ച ആയുധങ്ങൾ മാത്രമല്ല, സൈനികർക്ക് എന്തു നൽകാനും അമേരിക്ക തയ്യാറാണെന്നത് ഒരു ‘പവർ ഷോ’ കൂടിയാണ്.

പണ്ട് വിയറ്റ്നാം യുദ്ധകാലത്തും, ഇറാഖ് അധിനിവേശ സമയത്തും യുഎസ് സൈനികർക്ക് ഇതേപോലെ ലോബ്സ്റ്റർ വിരുന്നുകൾ നൽകിയിരുന്നു. അതിന് പിന്നാലെ വലിയ സൈനിക നീക്കങ്ങളും നടന്നു. അതുകൊണ്ട് തന്നെ ഖമേനിയുടെ ഇറാൻ ഇനിയുള്ള ദിവസങ്ങളിൽ യുഎസ് കപ്പലുകളിലെ ‘മെനു’ ശ്രദ്ധിക്കുന്നത് നന്നായിരിക്കും! പ്ലേറ്റിൽ ലോബ്സ്റ്റർ വന്നാൽ, ഉടൻ തന്നെ തോക്കിൽ ബുള്ളറ്റുകൾ നിറയുമെന്ന് ചുരുക്കം. എന്നിരുന്നാലും ഇറാൻ വിറക്കില്ലെന്നാണ് വിശകലന വിദഗ്‌ദർ പറയുന്നത്.

Share

More Stories

ആപ്പ് ഐക്കൺ മുതൽ തീം വരെ മാറ്റാം; വാട്‌സ്ആപ്പ് പ്ലസ് പ്രീമിയം പ്ലാൻ വരുന്നു

0
ലോകത്തിലെ ഏറ്റവും ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് തങ്ങളുടെ ഉപയോക്താക്കൾക്കായി 'വാട്‌സ്ആപ്പ് പ്ലസ്' എന്ന പേരിൽ ഒരു പ്രീമിയം സബ്‌സ്‌ക്രിപ്ഷൻ പ്ലാൻ അവതരിപ്പിക്കാനൊരുങ്ങുന്നു. മെറ്റാ തങ്ങളുടെ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വരുമാനം കണ്ടെത്താനുള്ള ശ്രമത്തിന്റെ...

ഇറാനെ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ആശ്രിതരായി സ്ഥാപിക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്; ഇറാൻ , ഇസ്രായേൽ, അമേരിക്കൻ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംയുക്ത...

0
" ശനിയാഴ്ച പുലർച്ചെയോടെ നെതന്യാഹുവിന്റെ ക്രിമിനൽ സർക്കാരും അമേരിക്കൻ സാമ്രാജ്യത്വവും ചേർന്ന് ഇറാനെതിരെ ആരംഭിച്ച ആക്രമണയുദ്ധം ഒരു പൂർണ്ണ യുദ്ധമായി മാറിയിരിക്കുന്നു. ഇത് പ്രദേശത്തെയും അതിലെ ജനങ്ങളെയും കൂടുതൽ ദുരന്തങ്ങളിലേക്കും സാധാരണ പൗരന്മാരുടെ...

ചരിത്ര പ്രസിദ്ധം !; തുടർച്ചയായി ട്വന്റി-20 ലോകകപ്പ് നേടുന്ന ആദ്യ ടീം ഇന്ത്യ

0
ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്ക് മറക്കാനാവാത്ത ഒരു രാത്രി. തുടർച്ചയായി ടി20 ലോകകപ്പുകൾ നേടുന്ന ആദ്യ ടീമായി ഇന്ത്യ. മൂന്ന് ടി20 ലോകകപ്പ് കിരീടങ്ങൾ നേടുന്ന ആദ്യ ടീം. സ്വന്തം നാട്ടിൽ ട്വന്റി- 20...

‘ഭരണമാറ്റം, യുറേനിയം ശേഖരം’; ഇറാനെ ആക്രമിക്കൽ യുഎസ് പ്രതിസന്ധി

0
ഇറാനിൽ തങ്ങളുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനായി ഒരു കരസേനാ പ്രചാരണം നടത്തുന്നതിൽ വാഷിംഗ്ടൺ അനിശ്ചിതത്വം തുടരുന്നതിനാൽ ഇറാൻ യുദ്ധം രണ്ടാം ആഴ്‌ചയിലേക്ക് കടക്കുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനിയൻ മണ്ണിൽ അമേരിക്കൻ സൈനികരെ...

ഇറാൻ്റെ അടുത്ത പരമോന്നത നേതാവിനെ ലക്ഷ്യം വെക്കുമെന്ന് ഇസ്രായേൽ മുന്നറിയിപ്പ്

0
ഇറാൻ്റെ അടുത്ത പരമോന്നത നേതാവിൻ്റെ പിൻഗാമിയാകാൻ സാധ്യതയുള്ളവരെ ലക്ഷ്യം വെക്കുന്നതിൽ ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) കർശനമായ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തു. "ഇസ്രായേൽ രാജ്യത്തിൻ്റെ കൈകൾ എല്ലാ പിൻഗാമികളെയും പിൻഗാമിയെ...

മമ്മൂട്ടി നമ്മുടെ മഹാനടനാണ്, പക്ഷേ രാഷ്ട്രീയബോധത്തിൻ്റെ മഹാമാതൃക അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കുകയുമരുത്

0
| പിജി പ്രേംലാൽ 40-ഉം 50-ഉം വർഷങ്ങളോളം കാലം പാർട്ടിയിൽ അംഗത്വമുണ്ടായിട്ടും, ഇടതുരാഷ്ട്രീയ വിദ്യാഭ്യാസം പഠനക്ലാസ്സുകളിൽ യഥേഷ്ടം കൈപ്പറ്റുകയുണ്ടായിട്ടും ഏറ്റവും പിന്തിരിപ്പൻ സാമൂഹ്യ-രാഷ്ട്രീയ ചിന്താപദ്ധതികളിലും യാഥാസ്ഥിതികത്വം നിറഞ്ഞ ജ്യോത്സ്യമടക്കമുള്ള വിശ്വാസപ്രമാണങ്ങളിലും വരെ അഭയം പ്രാപിച്ച...

Featured

More News