9 March 2026

പ്രകൃതി വിരുദ്ധ കേസിൽ കേരളത്തിൽ പ്രമാദമായ വിധി; പതിനഞ്ചുകാരന് ലൈംഗിക പീഡനം, മദ്രസ അധ്യാപകന് 86 വർഷം കഠിന തടവ്

കേസിലെ 15കാരൻ ഉൾപ്പെടെ അഞ്ചു കുട്ടികളാണ് പ്രതികൾക്കെതിരെ നെടുമങ്ങാട് പൊലീസിന് പരാതി

പ്രകൃതി വിരുദ്ധമായി പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേരളത്തിലെ മദ്രസ അധ്യാപകന് 86 വർഷം കഠിനതടവും രണ്ടുലക്ഷം രൂപ പിഴയും കോടതി വിധിച്ചു. തിരുവനന്തപുരം പോക്സോ കോടതി ജഡ്‌ജി എം.പി ഷിബുവാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ബിസ്‌മി ഭവനിൽ താമസിക്കുന്ന സിദ്ധിഖി (25)നെയണ് കോടതി കഠിന തടവിന് ശിക്ഷിച്ചത്.

രണ്ടാം പ്രതിയായ മദ്രസ അധ്യാപകൻ തൊളിക്കോട് കരിബ ഓഡിറ്റോറിയത്തിന് സമീപം ജാസ്‌മിൻ വില്ലയിൽ താമസിക്കുന്ന മുഹമ്മദ് ഷമീറി(29)നെ കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് ആറുമാസം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചു.

2023 നവംബറിലായിരുന്നു കേസിന് ആസ്‌പദമായ സംഭവം. ഈ കേസിലെ 15കാരൻ ഉൾപ്പെടെ അഞ്ചു കുട്ടികളാണ് പ്രതികൾക്കെതിരെ നെടുമങ്ങാട് പൊലീസിന് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ അ‍ഞ്ച് കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തു.

എന്നാൽ, പ്രതികളുടെ സമ്മർദത്തെ തുടർന്ന് വിസ്‌താര വേളയിൽ പരാതിക്കാരായ മറ്റ് നാലു കുട്ടികളും കൂറുമാറി. പ്രതികൾക്ക് അനുകൂലമായി മൊഴി നൽകുകയും ച് ചെയ്‌തു. എന്നാൽ ഈ കേസിലെ കുട്ടി മാത്രം എല്ലാ സമ്മർദങ്ങളെയും അതിജീവിച്ച് തനിക്കുണ്ടായ ലൈംഗിക ഉപദ്രവം കോടതിയില്‍ മൊഴി നൽകി. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പ്രതികളെ ശിക്ഷിച്ചത്.

പരാതി നൽകി ഒമ്പത് മാസത്തിനകം പ്രതികളെ ശിക്ഷിച്ചു എന്ന പ്രത്യേകതയും ഈ കേസിനുണ്ട്. താൻ അപകടത്തിൽപെട്ട് കിടപ്പിലായിരുന്നുവെന്നും ഈ കുറ്റകൃത്യം ചെയ്‌തില്ലെന്നും ചികിത്സാ രേഖകൾ ഹാജരാക്കി പ്രതി കോടതിയിൽ മൊഴി നൽകി. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖകൾ ഹാജരാക്കുക ആയിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

പ്രോസിക്യൂഷൻ്റെ ഭാഗത്ത് നിന്നും 21 സാക്ഷികളെ വിസ്‌തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്‌തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ.കെ അജിത് പ്രസാദ്, വി.സി ബിന്ദു എന്നിവർ ഹാജരായി.

Share

More Stories

സോഷ്യല്‍ മീഡിയ ഉപയോഗം; കുട്ടികൾക്ക് നിയന്ത്രണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍

0
കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. നിരോധനത്തിന് പകരം പ്രായത്തിനനുസരിച്ചുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് ആലോചന. പുതിയ നിയമം പാര്‍ലമെന്റിൻ്റെ വര്‍ഷകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിച്ചേക്കുമെന്ന് സൂചന. ആന്ധ്രാപ്രദേശും കര്‍ണാടകയും കുട്ടികളുടെ...

ആഗോള എണ്ണ പ്രതിസന്ധി; അസംസ്കൃത എണ്ണ വില 115 ഡോളർ കടന്നു

0
പശ്ചിമേഷ്യയിൽ നടന്നു കൊണ്ടിരിക്കുന്ന സൈനിക സംഘർഷവും ഇറാനുമായുള്ള വർദ്ധിച്ചുവരുന്ന സംഘർഷങ്ങളും അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ അഭൂതപൂർവമായ ചാഞ്ചാട്ടത്തിന് കാരണമായി. അസംസ്കൃത എണ്ണ വില ബാരലിന് 115 ഡോളർ കവിഞ്ഞു. ഇത് ആഗോള വിതരണ...

മിഡിൽ ഈസ്റ്റ് യുദ്ധം; ഇറാനിൽ 1,332 പേരും ലെബനനിൽ 394 പേരും കൊല്ലപ്പെട്ടു

0
ഇസ്രായേലും അമേരിക്കയും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇപ്പോൾ രണ്ടാം ആഴ്‌ചയിലേക്ക് കടന്നിരിക്കുന്നു. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രായേലും ഇറാനിൽ ബോംബാക്രമണം നടത്തിയതോടെ ആരംഭിച്ച യുദ്ധം ഇപ്പോൾ മിഡിൽ ഈസ്റ്റിലുടനീളം വ്യാപിച്ചിരിക്കുന്നു. ഔദ്യോഗിക റിപ്പോർട്ടുകളും...

ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി

0
ലോക ക്രിക്കറ്റ് കിരീടം നേടിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ ഐതിഹാസിക വിജയമാണ് ടീം ഇന്ത്യ കാഴ്‌ചവെച്ചത്. ഈ ചരിത്ര നേട്ടത്തിൽ ടീമിനെയും മലയാളി...

മുജ്‌തബ ഖമേനിയുടെ സ്ഥാനാരോഹണത്തിൽ പ്രതികരിക്കാതെ ട്രംപ്

0
മുജ്‌തബ ഖമനയിയെ ഇറാന്‍റെ പരമോന്നത നേതാവായി തെരഞ്ഞെടുത്ത സംഭവത്തില്‍ പ്രതികരിക്കാന്‍ തയ്യാറാകാതെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. കാത്തിരുന്ന് കാണാമെന്ന് മാത്രമായിരുന്നു ഇതുമായി ബന്ധപ്പെട്ട് ട്രംപ് പറഞ്ഞത്. ഒരു അഭിമുഖത്തില്‍ പങ്കെടുക്കവെ ആയിരുന്നു ട്രംപിൻ്റെ...

ഇറാൻ്റെ പരമോന്നത നേതാവ് ഇനി മോജ്‌തബ ഖമേനി

0
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ മകൻ മോജ്‌തബ ഇറാൻ്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്‌തബ ഖമനയി. മോജ്‌തബ ഖമേനി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാൻ്റെ...

Featured

More News