5 February 2025

മഹാകുംഭമേള ദുരന്തം; യഥാർത്ഥ കണക്കുകൾ യോഗി സർക്കാർ മറച്ചുവയ്ക്കുന്നതായി ആരോപണം ശക്തമാകുന്നു

ദാരുണ സംഭവത്തിൽ 30 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സർക്കാർ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മരിച്ചവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

യുപിയിലെ പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളക്കിടയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ട് യോഗി സർക്കാർ ഒളിച്ചുകളിക്കുന്നതായി പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിയുടെ അധ്യക്ഷൻ അഖിലേഷ് യാദവ്. ബിജെപിക്കും യോഗി സർക്കാരിനും എതിരെ രൂക്ഷ വിമർശനം നടത്തിയ അഖിലേഷ് യഥാർത്ഥ കണക്കുകൾ പുറത്തു വിടണമെന്നും ആവശ്യപ്പെട്ടു.

ദാരുണ സംഭവത്തിൽ 30 പേർ മരിക്കുകയും 90 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി സർക്കാർ വെളിപ്പെടുത്തിയിരുന്നു. പക്ഷെ മരിച്ചവരുടെ എണ്ണം ഇതിനേക്കാൾ കൂടുതലാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.

ഇന്ന് പാർലമെൻ്റിൽ രാഷ്ട്രപതിയുടെ നയപ്രസംഗത്തിനുള്ള നന്ദി പ്രമേയ ചർച്ചയിൽ സംസാരിക്കവേയും മരിച്ചവരുടെ യഥാർത്ഥ കണക്കുകൾ പുറത്തുവിടണമെന്ന് അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. മഹാ കുംഭ അപകടത്തിലെ മരണസംഖ്യ, പരുക്കേറ്റവരുടെ ചികിത്സ, മരുന്നുകളുടെ ലഭ്യത, ഡോക്ടർമാരുടെ ലഭ്യത, ഭക്ഷണം, വെള്ളം, ഗതാഗതം എന്നിവയുടെ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിക്കണം. മഹാകുംഭമേള ദുരന്തത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി വേണം. സത്യം മറച്ചുവെച്ചവർക്ക് ശിക്ഷ ഉറപ്പാക്കണം വേണം. കേന്ദ്രവും സംസ്ഥാനവും ഭരിക്കുന്ന ബിജെപിയുടെ ഇരട്ട എഞ്ചിൻ സർക്കാർ എന്തിനാണ് യഥാർത്ഥകണക്കുകൾ പൂഴ്ത്തിവയ്ക്കുന്നതെന്നും അഖിലേഷ് പാർലമെൻ്റിൽ പറഞ്ഞു

മൗനി അമാവാസി ദിനത്തിലെ രണ്ടാം അമൃത സ്നാന സമയത്താണ് തിക്കിലും തിരക്കിലും അപകടം ഉണ്ടായത്. ജനുവരി 29 ന് പുലർച്ചെ പ്രതീക്ഷിച്ചതിലും കുടുതൽ ആളുകൾ എത്തിയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വിഐപികൾക്ക് വേണ്ടി യുപി സർക്കാർ നടത്തിയ ക്രമീകരണങ്ങളാണ് അപകടത്തിന് കാരണമായതെന്നാണ് ഉയരുന്ന പ്രധാന വിമർശനം.

Share

More Stories

നൂറാം ടെസ്റ്റ് കളിച്ചതിന് ശേഷം ശ്രീലങ്കൻ താരം ദിമുത് കരുണരത്‌നെ വിരമിക്കുന്നു

0
ഈ ആഴ്ച ഓസ്‌ട്രേലിയയ്‌ക്കെതിരായ തന്റെ നൂറാം ടെസ്റ്റ് മത്സരം തന്റെ അവസാന റെഡ് ബോൾ മത്സരമായിരിക്കുമെന്ന് ശ്രീലങ്കൻ ബാറ്റ്‌സ്മാൻ ദിമുത് കരുണരത്‌നെ പ്രഖ്യാപിച്ചു . വ്യാഴാഴ്ച, 100 ടെസ്റ്റുകൾ കളിക്കുന്ന ഏഴാമത്തെ ശ്രീലങ്കൻ...

അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചുള്ള സി-17 വിമാനം അമൃത്സറിലേക്ക്; ഇതുവരെ അറിയാവുന്നത്

0
205 അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ വഹിച്ചു കൊണ്ടുള്ള ഒരു സി-17 സൈനിക വിമാനം അമേരിക്കയിൽ നിന്ന് പുറപ്പെട്ടു. പഞ്ചാബിലെ അമൃത്സറിൽ വിമാനം ഇറങ്ങുമെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടു. ടെക്‌സസിലെ സാൻ അന്റോണിയോയിൽ നിന്ന് ചൊവ്വാഴ്‌ച...

കേരളത്തിൽ വാഹനങ്ങള്‍ക്ക് ഡിജിറ്റല്‍ ആര്‍സി; മാര്‍ച്ച് ഒന്നുമുതല്‍ നടപ്പിലാക്കും

0
തിരുവനന്തപുരം: സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാര്‍ച്ച് ഒന്നുമുതല്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് പ്രിന്റ് ചെയ്‌ത്‌ നല്‍കില്ലെന്ന് മോട്ടോര്‍ വാഹനവകുപ്പ്. പ്രിന്റ് ചെയ്‌ത ആര്‍സിക്ക് പകരം ഡിജിറ്റല്‍ രൂപത്തിലുള്ള ആര്‍സിയായിരിക്കും നല്‍കുകയെന്ന് മോട്ടോര്‍ വാഹന...

ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കൽ; കൗമാരക്കാർക്കായി യുകെ ക്ലിനിക് ആരംഭിച്ചു

0
യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ഇ-സിഗരറ്റ് ഉപയോഗം നിയന്ത്രിക്കുന്നതിനായി കൗമാരക്കാരെ വാപ്പിംഗ് ഉപേക്ഷിക്കാൻ സഹായിക്കുന്നതിനായി ബ്രിട്ടീഷ് നാഷണൽ ഹെൽത്ത് സർവീസ് (എൻഎച്ച്എസ്) ഒരു ക്ലിനിക് ആരംഭിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ലിവർപൂളിലെ ആൽഡർ ഹേ ചിൽഡ്രൻസ്...

യുഎസ് ഉൽപ്പന്നങ്ങൾക്ക് തീരുവ ചുമത്തി ചൈന തിരിച്ചടിച്ചു; ഗൂഗിൾ അന്വേഷണം

0
യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ചൈനീസ് ഇറക്കുമതികൾക്ക് തീരുവ വർദ്ധിപ്പിച്ചതിന് ദിവസങ്ങൾക്ക് ശേഷം ചൈന ഉടൻ തിരിച്ചടിച്ചു. യുഎസ് കൽക്കരി, ദ്രവീകൃത പ്രകൃതിവാതകം (എൽഎൻജി), അസംസ്കൃത എണ്ണ, കാർഷിക ഉപകരണങ്ങൾ, വലിയ തോതിൽ...

പ്രവാസി നികുതി വ്യവസ്ഥ കൂടുതൽ കർശനമാകുന്നു; ബജറ്റ് ഇന്ത്യൻ വിദ്യാർത്ഥികൾക്കും വിദേശ പ്രൊഫഷണലുകൾക്കും തടസങ്ങൾ

0
ഇന്ത്യക്കാരുടെ (NRI) ആഖ്യാനത്തിൽ 2025-ലെ കേന്ദ്ര ബജറ്റ് പുതിയൊരു വഴിത്തിരിവ് സൃഷ്‌ടിച്ചിരിക്കുന്നു. കൂടുതൽ കർശനമായ നികുതി വ്യവസ്ഥ ഇപ്പോൾ വരാനിരിക്കുന്നു, പ്രത്യേകിച്ച് വിദേശത്തുള്ള വിദ്യാർത്ഥികൾക്കും യുവ പ്രൊഫഷണലുകൾക്കും സൂക്ഷ്‌മമായ റിപ്പോർട്ടിംഗും കർശനമായ അനുസരണവും...

Featured

More News