അയിത്തത്തിന് എതിരെ പോര്‍മുഖം തുറന്ന നവോത്ഥാന നായകന്‍; മഹാത്മ അയ്യങ്കാളി

സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവര്‍ക്കായി വില്ലുവണ്ടി യാത്രയടക്കം വലിയ പ്രക്ഷോഭങ്ങള്‍ നടന്നു

ജാതിവെറിയുടെ കാലത്തെ ഇല്ലായ്‌മ ചെയ്യാന്‍ കേരള ഭൂമികയില്‍ നവോത്ഥാനം തീര്‍ത്തവരുടെ മുന്‍നിരയിലാണ് അയ്യങ്കാളിയുടെ സ്ഥാനം. കേരളത്തിൻ്റെ സമകാലിക സ്ഥിതിക്ക് ചാലകശക്തിയായ മഹാത്മ അയ്യങ്കാളിയുടെ 84ാം ചരമദിദിനം.

അയിത്തം കൊടികുത്തി വാണ കാലത്ത് അതിനെതിരെ ശക്തമായ പോര്‍മുഖം തുറന്ന നവോത്ഥാന നായകനാണ് അയ്യങ്കാളി. നൂറ്റാണ്ടുകളായി വളര്‍ന്നു വന്ന മനുഷ്യത്വ ഹീനതകളെ തുടച്ച് നീക്കിയ പോരാളി. അദ്ദേഹം തീര്‍ത്ത സാമൂഹിക പരിവര്‍ത്തനം ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ തങ്കലിപികളാല്‍ രേഖപ്പെടുത്തി.

1863ല്‍ തിരുവനന്തപുരം ജില്ലയിലെ വെങ്ങാനൂരില്‍ ആയിരുന്നു മഹാത്മ അയ്യങ്കാളിയുടെ ജനനം. 1907ല്‍ സാധുജന പരിപാലന സംഘം എന്ന സംഘടന സ്ഥാപിച്ച് ജാതി വ്യവസ്ഥക്ക് എതിരെ പോരാട്ടം.

പിറന്ന ജാതിയുടെ പേരില്‍ ജന്മികുടിയാന്‍ വ്യവസ്ഥയില്‍ അവകാശം നിഷേധിക്കപ്പെട്ടത് വലിയൊരു ജനവിഭാഗത്തിന് ആണ്. ജന്മിത്വവും, രാജാധികാരവും കൂടിച്ചേര്‍ന്ന ഭരണ സംവിധാനവും തുടര്‍ന്നുള്ള ബ്രിട്ടീഷ് ആധിപത്യവും അന്നത്തെ തിരുവിതാംകൂറിലെ മണ്ണില്‍ പണിയെടുക്കുന്നവരെ ക്രൂര ചൂഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.

വരേണ്യജാതി എന്ന് അവകാശപ്പെട്ടവര്‍ക്ക് മാത്രം വഴിനടപ്പും വിദ്യാഭ്യാസവും നല്ല ജീവിതവും. സഞ്ചാര സ്വാതന്ത്ര്യം പോലും നിഷേധിക്കപ്പെട്ടവര്‍ക്കായി വില്ലുവണ്ടി യാത്രയടക്കം വലിയ പ്രക്ഷോഭങ്ങള്‍ നടന്നു. വിദ്യാഭ്യാസം എല്ലാവരുടേയും ജന്മാവകാശമെന്ന് ആഹ്വാനം ചെയ്‌തു. അടിച്ചമര്‍ത്തപ്പെട്ടവരുടെ
വിദ്യാഭ്യാസ അവകാശങ്ങള്‍ക്കായി കാര്‍ഷിക പണിമുടക്ക് നടത്തി ജന്മി- മാടമ്പി- നാടുവാഴിത്വത്തിന് ഇടിമിന്നല്‍ ഏല്‍പിച്ചു.

പിറന്ന ജാതിയുടെ പേരില്‍ ജന്മികുടിയാന്‍ വ്യവസ്ഥയില്‍ അവകാശം നിഷേധിക്കപ്പെട്ടത് വലിയൊരു ജനവിഭാഗത്തിന്. ജന്മിത്വവും, രാജാധികാരവും കൂടിച്ചേര്‍ന്ന ഭരണസംവിധാനവും തുടര്‍ന്നുള്ള ബ്രിട്ടീഷ് ആധിപത്യവും അന്നത്തെ തിരുവിതാംകൂറിലെ മണ്ണില്‍ പണിയെടുക്കുന്നവരെ ക്രൂരചൂഷണങ്ങള്‍ക്ക് വിധേയമാക്കിയിരുന്നു.

1898-ലായിരുന്നു വില്ലുവണ്ടി യാത്ര, 1910ല്‍ പൗരാവകാശങ്ങള്‍ക്ക് വേണ്ടി നടന്ന അടിമ ലഹളകള്‍. അങ്ങനെ അക്ഷീണീ അയ്യങ്കാളി വിപ്ലവ പോരാട്ടം തുടര്‍ന്നു. മൃഗങ്ങള്‍ക്ക് പോലും ലഭിച്ച അവകാശങ്ങള്‍ നിഷേധിച്ച മനുഷ്യരെ സമരത്തിലൂടെ ആത്മവിശ്വാസം നല്‍കി പൊതുധാരയിൽ എത്തിച്ചു. പോരട്ടങ്ങളിലൂടെ ജാതി മേല്‍കോയ്‌മ തീര്‍ത്ത കോട്ടകളെ തകര്‍ത്തു. പള്ളിക്കൂടമില്ലെങ്കില്‍ പാടത്ത് പണിയുമില്ല.

കരിഞ്ഞുണങ്ങിയ പാടങ്ങള്‍ കണ്ണീര്‍ കാണാത്ത സവര്‍ണതയെ തിരുത്തി. പഞ്ചമിയുടെ കൈപിടിച്ച് അയ്യങ്കാളി നടന്ന് കയറിയത് കേവലം അക്ഷര അവകാശങ്ങളിലേക്ക് മാത്രമല്ല, സമത്വത്തിൻ്റെ വലിയ ലോകത്തേക്കുള്ള മനുഷ്യൻ്റെ പോരാട്ടത്തിനും നിലമൊരുക്കുക കൂടിയായിരുന്നു. രാജ്യത്തിന് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുന്ന എല്ലാ നേട്ടങ്ങള്‍ക്കും മഹാത്മാ അയ്യങ്കാളിയുണ്ട്. നവോത്ഥാന കേരളം താങ്കളോട് കൂടി കടപ്പെട്ടിരിക്കുന്നു.

വാർത്തകൾക്ക് ഗ്രൂപ്പിൽ അംഗമാകാം:

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക ശാസ്ത്രത്തിനോ ഗവേഷകർക്കോ ഇന്നും പൂർണ്ണമായി ചുരുളഴിക്കാൻ...

Keep exploring...

ലക്‌ഷ്യം പിണറായിയല്ല; കർത്തയുടെ ഡയറിയിലെ ആ പേരുകൾ; കുഴൽനാടൻ പണി തുടങ്ങുമ്പോൾ നെഞ്ചിടിക്കുന്നത് ആർക്കൊക്കെ?

| വേദനായകി കേരള രാഷ്ട്രീയത്തിൽ അണിയറയിൽ ഒരുങ്ങുന്നത് വമ്പൻ തിരക്കഥയാണ്. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വസതികളിലേക്ക് ഇഡി ഇരച്ചുകയറിയപ്പോൾ പലരും കരുതിയത് ലക്ഷ്യം പിണറായി മാത്രമാണെന്നാണ്. എന്നാൽ, രാഷ്ട്രീയ സമവാക്യങ്ങൾ മാറ്റിമറിക്കാൻ പോന്ന...

പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ചതിൽ രണ്ട് യുവതികൾ അറസ്റ്റിൽ

കൊല്ലം അഞ്ചലിൽ പൊലീസ് ഉദ്യോഗസ്ഥൻ്റെ ബൈക്ക് കത്തിച്ച സംഭവത്തിൽ ട്വിസ്റ്റ്. ബൈക്ക് കത്തിച്ച കേസിൽ രണ്ട് യുവതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. ശൂരനാട് ഇടപ്പന പാറക്കടവ് നെരിയാംപള്ളിൽ ആരതി രാജ് (26), സുഹൃത്ത്...

Related Articles

ശാസ്ത്രം തോൽക്കുന്ന ഇന്ത്യയിലെ 7 നിഗൂഢതകൾ; ഇന്നും ഉത്തരം കിട്ടാത്ത വിചിത്ര രഹസ്യങ്ങൾ

ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രവും വൈവിധ്യമാർന്ന സംസ്കാരങ്ങളും നിറഞ്ഞ ഭാരതഭൂമി എന്നും അത്ഭുതങ്ങളുടെ കലവറയാണ്. എന്നാൽ, പുരാണങ്ങൾക്കും ചരിത്രരേഖകൾക്കുമപ്പുറം, ആധുനിക...

ഹോർമുസ് മുതൽ ഇന്ത്യൻ തീരം വരെ; ശ്വാസംമുട്ടുന്ന പവിഴപ്പുറ്റുകൾക്ക് കൈത്താങ്ങാകുമോ പുനരുജ്ജീവന പദ്ധതികൾ

| വാമിക ഇറാനും അമേരിക്കയും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ ഹോർമുസ് കടലിടുക്കിനെ ഒരു യുദ്ധക്കളമാക്കി മാറ്റുമ്പോൾ, ലോകം ശ്രദ്ധിക്കാതെ പോകുന്നത്...

ഈ ടീമിൽ കളിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യം, കിരീട സമ്മർദ്ദമില്ലായിരുന്നു; ആർ.സി.ബിയുടെ കിരീടധാരണത്തിന് പിന്നാലെ വിരാട് കോഹ്‌ലി

അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു തുടർച്ചയായ രണ്ടാം ഐ.പി.എൽ കിരീടം സ്വന്തമാക്കിയതിന് പിന്നാലെ പ്രതികരണവുമായി...

ഷിൻജാങ് മരുഭൂമിയിൽ ചൈനയുടെ ആണവക്കോട്ട; പ്രതിരോധക്കരുത്തുമായി ഇന്ത്യയുടെ അഗ്നി 6

അതിരുകളില്ലാത്ത മരുപ്പരപ്പിൽ ശീതയുദ്ധകാലത്തിനു ശേഷമുള്ള ലോകത്തിലെ ഏറ്റവും വലിയ ആണവകേന്ദ്രങ്ങളിലൊന്ന് നിർമ്മിച്ചുകൊണ്ട് ചൈന ലോകശക്തികളുടെ ബലാബലത്തിൽ വലിയ മാറ്റങ്ങൾ...

ആഗോള ബഹിരാകാശ മൽസരത്തിൽ ‘ഗഗൻയാൻ’ ഇന്ത്യയെ സവിശേഷമാക്കും

മനുഷ്യരാശിയുടെ അവസാന അതിർത്തിയായ ബഹിരാകാശത്തേക്ക് തിരികെ എത്താൻ ആഗ്രഹിക്കുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ഇന്ത്യയുടെ ആദ്യ മനുഷ്യനായ ശുഭാൻഷു...

ഇറാനിൽ യുഎസ് എഫ്-15 തകർന്നു വീണത്; ഞെട്ടിക്കുന്ന ഒരു റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ മാസം ഇറാനിൽ അമേരിക്കൻ എഫ്-15 യുദ്ധവിമാനം തകർന്നു വീണത് പുതിയ വഴിത്തിരിവായി. വിമാനം ചൈനീസ് നിർമ്മിത മിസൈൽ...

മമത ബാനർജിയുടെ യോഗത്തിൽ 20 എംഎൽഎമാർ മാത്രം, ടിഎംസിയിൽ പിളർപ്പിൻ്റെ സൂചനയാണോ?

പശ്ചിമ ബംഗാൾ രാഷ്ട്രീയത്തിലെ ഞെട്ടിക്കുന്ന ഒരു സംഭവ വികാസത്തിൽ, തൃണമൂൽ കോൺഗ്രസ് (ടിഎംസി) മേധാവി മമത ബാനർജി വിളിച്ചുചേർത്ത...

നീരവ്, മല്യ കേസുകൾ അന്വേഷിച്ച മുൻ ഇഡി ഉദ്യോഗസ്ഥൻ വിആർഎസ് സ്വീകരിച്ചു

നീരവ് മോദി, വിജയ് മല്യ, മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് എന്നിവയുൾപ്പെടെ ഏറ്റവും ഉയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസുകളിൽ...