വോട്ടര്‍ പട്ടിക ക്രമക്കേടിൻ്റെ കൂടുതല്‍ രേഖകള്‍ പുറത്തു വന്നു. കാസര്‍കോട്, കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്തില്‍ മാത്രം നൂറിലധികം ക്രമക്കേടുകള്‍ ഉള്ളതായി റിപ്പോർട്ടുകൾ കണ്ടെത്തി. ഒരു വോട്ടര്‍ ഐഡിയില്‍ തന്നെ ഒന്നിലധികം പേര്‍ക്ക് വോട്ടുകള്‍ ഉണ്ട്.
വോട്ടര്‍ പട്ടികയുടെ കരട് രേഖ പരിശോധിക്കുമ്പോൾ ആണ് ഈ ക്രമക്കേടുകള്‍ വ്യക്തമായത്. TTD0395871 എന്ന ആതിര ആനന്ദിൻ്റെ ഐഡി നമ്പറില്‍ മൂന്നു പേര്‍ക്കാണ് വോട്ട്. വിജയാലയം കോണ്‍വെന്റിലെ സിസ്റ്റര്‍ സരിതക്കും ആതിരയുടെ ഐഡി നമ്പറില്‍ വോട്ടുണ്ട്. ആതിരക്ക് കോട്ടയത്തും കാസര്‍കോടും വോട്ടുണ്ട്.
ചില വോട്ടര്‍ ഐഡിയില്‍ ഉള്ളവര്‍ക്ക് ഒരേ പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ വോട്ട് ചെയ്യാമെന്നും രേഖകള്‍ ഉണ്ട്.























