1 January 2025

മലയാള സിനിമാ വ്യവസായത്തിൽ 2024-ലും 700 കോടിയുടെ നഷ്ടം; ആശങ്കയോടെ നിർമ്മാതാക്കളുടെ സംഘടന

2024-ൽ റിലീസ് ചെയ്ത 199 പുതിയ മലയാള സിനിമകൾക്ക് പുറമെ 5 റീമാസ്റ്റർ ചെയ്ത പഴയ സിനിമകളും പ്രദർശനത്തിനെത്തി. 24 വർഷത്തിന് ശേഷം റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയ 'ദേവദൂതൻ' മാത്രമാണ് സാമ്പത്തികമായ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്.

2024-ൽ തീയേറ്ററുകളിൽ റിലീസ് ചെയ്ത 204 ചിത്രങ്ങളിൽ വെറും 26 സിനിമകൾ മാത്രമാണ് സൂപ്പർഹിറ്റ്, ഹിറ്റ്, ആവറേജ് ഹിറ്റ് എന്നീ നിലകളിൽ ലാഭം നൽകിയത്. ബാക്കിയുള്ള 178 ചിത്രങ്ങൾ തീയേറ്ററുകളിൽ പ്രേക്ഷക ശ്രദ്ധ നേടാനാകാതെ കടന്നുപോയതായി നിർമ്മാതാക്കളുടെ സംഘടന പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 2023-ൽ നേരിട്ട നഷ്ടങ്ങൾ 2024-ലും ആവർത്തിക്കുകയാണ്.

2024-ൽ റിലീസ് ചെയ്ത 199 പുതിയ മലയാള സിനിമകൾക്ക് പുറമെ 5 റീമാസ്റ്റർ ചെയ്ത പഴയ സിനിമകളും പ്രദർശനത്തിനെത്തി. 24 വർഷത്തിന് ശേഷം റീമാസ്റ്റർ ചെയ്ത് പുറത്തിറക്കിയ ‘ദേവദൂതൻ’ മാത്രമാണ് സാമ്പത്തികമായ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചത്. 199 പുതിയ ചിത്രങ്ങളിൽ നിന്നും 300-350 കോടി രൂപയുടെ ലാഭം നേടിയെങ്കിലും ബാക്കി ചിത്രങ്ങളിൽ നിന്ന് 650-700 കോടിയുടെ നഷ്ടം വരികയായിരുന്നു. ഇതോടെ 2024-ലെ മൊത്തം നഷ്ടം ഏകദേശം 700 കോടി രൂപ ആയി.

നിർമ്മാണ ചിലവിൽ ഗണ്യമായ വർദ്ധനയും, പ്രധാന താരങ്ങളുടെ പ്രതിഫലത്തിൽ നിയന്ത്രണം ഇല്ലായ്മയും നിർമാതാക്കൾക്ക് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കുകയാണെന്ന് സംഘടന ആരോപിക്കുന്നു. തീയേറ്റർ വരുമാനത്തിന് പുറമെ ലഭിക്കേണ്ട ഇതര വരുമാനങ്ങൾ നിശ്ചലമായതും വ്യവസായം അഭിമുഖീകരിക്കുന്ന പ്രധാന വെല്ലുവിളികളിൽ ഒന്നാണെന്ന് സംഘടന പത്രക്കുറിപ്പിൽ ചൂണ്ടിക്കാണിക്കുന്നു. “അഭിനേതാക്കൾ പ്രതിഫലത്തിൻ്റെ കാര്യത്തിൽ മുൻനിര താരങ്ങളും മറ്റുള്ളവരും ആവശ്യമായ സഹകരണം കാണിക്കുന്നില്ല,” എന്ന് കൃത്യമായി നിർമാതാക്കൾ പറയുന്നു.

2024-ൽ മൊത്തം 204 സിനിമകൾ തീയേറ്ററിൽ എത്തിയെങ്കിലും പ്രേക്ഷകർക്ക് ഗുണമേന്മയുള്ള ഉള്ളടക്കമാണ് പ്രിയം. മികച്ച നിർമ്മാണ നിലവാരമില്ലാതെ ഒരേപോലുള്ള സിനിമകൾ തീയേറ്ററിൽ പ്രദർശനത്തിനെത്തുന്നത് വിജയത്തിന് തടസ്സമാകുന്ന ഘടകമായി തുടരുകയാണെന്ന് സംഘടന പറയുന്നു. “എണ്ണത്തിലല്ല, ഗുണനിലവാരത്തിലാണ് പ്രേക്ഷകരുടെ താത്പര്യം,” എന്നതാണ് 2024-ലെ തിരിച്ചറിവ്.

വ്യവസായത്തിന്റെ സാമ്പത്തിക നഷ്ടം കുറക്കാൻ 2025-ൽ കൂടുതൽ സാമ്പത്തിക അച്ചടക്കത്തോടെയും മികച്ച ഉള്ളടക്കത്തിലുള്ള സിനിമകൾ നിർമ്മിക്കാനുമുള്ള ശ്രമങ്ങൾ നടത്തുമെന്നും, നിർമ്മാതാക്കളുടെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ എല്ലാ മേഖലകളിൽ പ്രവർത്തിക്കുന്നവരും സഹകരിക്കണമെന്നും നിർമ്മാതാക്കളുടെ സംഘടന അഭ്യർത്ഥിച്ചു.

Share

More Stories

അധികം വൈകാതെ ട്രംപും മസ്‌കും അടിച്ചുപിരിയും; പ്രവചനവുമായി ടൈം ട്രാവലര്‍

0
അമേരിക്കൻ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലെത്തുമ്പോള്‍ അദ്ദേഹത്തിന്റെ ക്യാബിനറ്റിൽ വളരെ കൂടുതല്‍ പ്രധാന്യം ലഭിക്കുന്നത് ആഗോളസമ്പന്നനായ വ്യവസായി ഇലോണ്‍ മസ്‌കിനാണ് എന്നതില്‍ സംശയമില്ല. ട്രംപ് സര്‍ക്കാരിലെ സുപ്രധാനമായ ഒരു വകുപ്പ് കൈകാര്യം ചെയ്യുന്നത്...

ന്യൂ ഓർലിയാൻസിൽ കാർ ഇടിച്ചുനിരത്തി പത്തുപേർ കൊല്ലപ്പെടുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു

0
യുഎസ്: പുതുവത്സര ദിനത്തിൽ ന്യൂ ഓർലിയാൻസിൽ ആൾക്കൂട്ടത്തിലേക്ക് കാർ ഇടിച്ചു കയറ്റിയതിനെ തുടർന്ന് പത്തുപേർ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. WGNO അനുസരിച്ച് ഏകദേശം പുലർച്ചെ 3:15 ന് പിക്കപ്പ് ട്രക്ക്...

തുളുനാടൻ ദൈവത്തിൻ്റെ കഥ പറയുന്ന ചിത്രം ‘കൊറഗജ്ജ’ റിലീസിന് തയ്യാറെടുക്കുന്നു

0
തുളുനാടൻ ദൈവത്തിൻ്റെ കഥ പറയുന്ന ചിത്രം ‘കൊറഗജ്ജ’ റിലീസിന് തയ്യാറെടുക്കുന്നു. കർണാടകയിലെ കറാവലി അഥവാ തുളുനാട്ടിലെ ദൈവാരാധനയുടെ പ്രധാന ദേവതകളിൽ ഒന്നായ കൊറഗജ്ജ ദൈവത്തിൻ്റെ അവിശ്വസനീയമായ കഥയാണ് ചിത്രം പറയുന്നത്. സാഹിത്യ അക്കാദമി...

ഉരുൾപ്പൊട്ടൽ പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കലിനും, നിർമ്മാണ മേൽനോട്ടം കിഫ്കോണിനും

0
മുണ്ടക്കൈ- ചൂരൽമല ഉരുൾപ്പൊട്ടൽ പുനരധിവാസത്തിൻ്റെ നിർമാണ ചുമതല ഊരാളുങ്കൽ ലേബർ സൊസൈറ്റിക്ക്. കിഫ്കോണിനാണ് നിർമാണ മേൽനോട്ടം. 750 കോടി രൂപയിൽ രണ്ട് ടൗൺഷിപ്പുകളാണ് നിർമ്മിക്കുക. ആയിരം സ്ക്വയർ ഫീറ്റുള്ള വീടുകളാകും നിർമ്മിക്കുക. പുനരധിവാസ...

കുട്ടികളുൾ ഉൾപ്പെടെ കുടുംബത്തിലെ അഞ്ചുപേരെ കൊലപ്പെടുത്തിയ യുവാവ്‌ അറസ്റ്റിൽ

0
ഉത്തർപ്രദേശിലെ ലക്‌നൗവിൽ 24കാരൻ അമ്മയെയും നാല്‌ സഹോദരിമാരെയും കൊലപ്പെടുത്തി. ഒരു ഹോട്ടലിലാണ്‌ ബുധനാഴ്‌ച രാവിലെയോടെ കുടുംബത്തിലെ കുട്ടികളുൾപ്പെടെ അഞ്ചുപേരെയും കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിലാണ് സംഭവം. മരിച്ച കുട്ടികളിൽ 9,...

ചൈനീസ് ഹാക്കർമാർ യുഎസ്‌ ട്രഷറി ഹാക്ക്‌ ചെയ്‌തതായി പരാതി

0
വാഷിങ്‌ടൺ: ചൈനയുടെ പിന്തുണയുള്ള ഹാക്കർമാർ തങ്ങളുടെ കമ്പ്യൂട്ടറുകളിൽ നുഴഞ്ഞുകയറി സുപ്രധാന ഫയലുകൾ കൈക്കലാക്കിയെന്ന്‌ അമേരിക്കൻ ട്രഷറി ഡിപ്പാർട്ട്‌മെന്റ്‌. ട്രഷറിക്ക്‌ സൈബർ സുരക്ഷ നൽകിയിരുന്ന ഒരു സ്വകാര്യ ഏജൻസിയുടെ പരിമിതികൾ മുതലാക്കി കഴിഞ്ഞ മാസമാണ്‌...

Featured

More News