20 January 2025

അവൾക്ക് ആ വാശി കേസിന്റെ പുറത്ത് മാത്രമായിരുന്നില്ല അത്‌ അവനോടും കൂടിയായിരുന്നു

രണ്ട് മതങ്ങളിൽ ഉള്ളവർ ഒന്നിക്കുന്ന ജീവിത സന്ദർഭവും, കുടുംബക്കാർ തമ്മിലുള്ള വാശിയും തർക്കങ്ങളും,വാശി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളും, ഒരു വിഷയത്തെ സമീപിച്ച രീതികളും,കോടതികളും കേസുകളും അങ്ങനെ ഒരുപാട് കാര്യങ്ങൾ സിനിമ പറഞ്ഞു പോകുന്നുണ്ട്

| അജയ് പള്ളിക്കര

മീ ടൂ , പീഡനം,പീഡന ശ്രെമം,Concern, പ്രതിക്കൊപ്പം, ഇരയോടൊപ്പം അങ്ങനെ ഈ ഇടയായി കേട്ട് വരുന്ന വാക്കുകളാണ് ഇവയൊക്കെയും. അത്തരത്തിൽ ഒരു കേസിനെ കൂടുതൽ അടുത്തറിയാനും എടുത്ത കോടതി വിധി ശരിയായിരുന്നോ എന്നൊക്കെയുള്ള ചിന്തകൾക്ക് വഴി വെട്ടുന്ന കാഴ്ച്ചകൾ. തിയേറ്ററിൽ റിലീസ് ചെയ്ത മലയാള സിനിമ വാശി. വിഷ്ണു വി രാഘവ് കഥയും സംവിധാനവും, ടോവിനോ തോമസ് കീർത്തി സുരേഷ് പ്രധാന വേഷങ്ങളെ കൈകാര്യം ചെയ്യുന്നു.

ആദ്യത്തെ അര മണിക്കൂർ കൊണ്ട് എന്താണ് സിനിമ നമുക്ക് അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നത് അല്ലെങ്കിൽ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് വ്യക്തമാക്കുകയും ഒരു വിഷയത്തിലൂടെ മറ്റു ഒരുപാട് കാര്യങ്ങൾ കൂടി ചർച്ചചെയ്യാൻ ഇട്ടു തരുകയും പറഞ്ഞു പോകുകയും കൂടി സിനിമ ചെയ്യുമ്പോൾ ആദ്യം മുതൽ അവസാനം വരെ lag ഇല്ലാതെ കാണാവുന്ന വളരെ Relevant ആയ വിഷയത്തെ നല്ല രീതിയിൽ ആവിഷ്കരിച്ച നല്ല സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്.

ഒരു കോടതി അന്തരീക്ഷവും, കേസും ആളുകളും അങ്ങനെ ഒരു കോടതി atmosphere ൽ നിന്നും തുടങ്ങി. രണ്ട് പേരുടെ കഥയിലേക്കും അവരുടെ ജീവിതത്തിലേക്കും ജീവിതത്തിലെ കേസുകളിലേക്കും കൂടി കഥ പറഞ്ഞു പോകുകയും ശേഷം വക്കീൽ ആയ രണ്ടുപേർക്കും വന്ന ഒരു കേസും ആ കേസ് അവരുടെ ജീവിതത്തിൽ ഉണ്ടാക്കിയ കാര്യങ്ങളും ആ കേസിന്റെ പ്രസക്തിയും അതെങ്ങനെയാണ് അവർ എടുക്കുന്നത് അതിൽ ആരാണ് ജയിക്കുന്നത് എന്നിങ്ങനെയുള്ള കാര്യങ്ങളും ഒപ്പം മറ്റു പൊതുവായ കാര്യങ്ങളും കൂടി ഒരു വാശിയിലൂടെ കാണിച്ചു തരുകയാണ് വാശി എന്ന സിനിമ.

ഒരു നല്ല കഥ ഉണ്ടായിരുന്നു. ആ കഥയെ നല്ല രീതിയിൽ അവതരിപ്പിച്ച നല്ല സംവിധാനമികവ് സിനിമക്ക് ഉണ്ടായിരുന്നു. വിഷയം ചർച്ച ചെയ്യുന്ന അല്ലെങ്കിൽ ഇപ്പോഴും ഇനിയും ചർച്ച ചെയ്യപ്പെടാവുന്നതുമായത് കൊണ്ട് അത്‌ തന്നെയാണ് സിനിമയുടെ ആദ്യത്തെ പോസറ്റീവ്.

രണ്ടാമത്തെ അഭിനയങ്ങൾ ആയിരുന്നു. അവരവരുടെ റോളുകൾ എല്ലാവരും തന്മയത്തത്തോടെ തന്നെ അഭിനയിച്ചു ഫലിപ്പിച്ചു. ഒട്ടും കടിയില്ലാതെ എല്ലാം വൃത്തിക്ക് വെടുപ്പായിരുന്നു. അതിൽ തിളങ്ങി നിന്നത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ടോവിനോയും കീർത്തിയും തന്നെയാണ്. നല്ല പ്രകടനം തന്നെയാണ് രണ്ടുപേരും കാഴ്ച്ച വെച്ചത്. അതിൽ ടോവിനോയുടെ കഥാപാത്രം തന്നെയാണ് കൂടുതൽ ഇഷ്ട്ടമായത്. ആ കഥാപാത്രത്തിന്റെ സ്വഭാവവും പെരുമാറ്റവും എല്ലാം കൂടുതൽ ഇഷ്ട്ടമായി. ഒപ്പം ആ കഥാപാത്രം ഉൾക്കൊണ്ടു കൊണ്ട് ചെയ്യാൻ ടോവിനോക്ക് കഴിഞ്ഞു.

ഒപ്പം ബൈജു സന്തോഷിന്റെ കഥാപാത്രവും എടുത്ത് പറയാവുന്നതാണ്. സിനിമയോടൊപ്പം അല്ലെങ്കിൽ കാഴ്ച്ചക്ക്‌ കൂടുതൽ Rhythm കിട്ടാൻ സഹായകമായത് Background തന്നെയാണ്. ഒരു വെറൈറ്റി ഫീൽ ചെയ്തു ചേർച്ചയും ഉണ്ടായിരുന്നു.

കഥയോടൊപ്പം നമ്മെ പാട്ടുകളും കൂടി കേട്ട് കണ്ടുകൊണ്ട് പോകുമ്പോൾ കുഴപ്പമില്ലെങ്കിലും നന്നാക്കാമായിരുന്നു എന്ന് തോന്നി. കാരണം പലപ്പോഴും സിനിമയിലെ പാട്ടുകളും കാഴ്ച്ചയും തമ്മിൽ ചേർച്ചയില്ലാത്ത പോലെ ഫീൽ ചെയ്തു. നല്ല പാട്ട് വേണമായിരുന്നു എന്നും തോന്നി.

അവൾക്ക് ആ വാശി കേസിന്റെ പുറത്ത് മാത്രമായിരുന്നില്ല അത്‌ അവനോടും കൂടിയായിരുന്നു. കാരണം ഇത് അഭിമാനത്തിന്റെ, മാനത്തിന്റ, വിട്ട് കൊടുക്കലിന്റെ ഒക്കെ പ്രശ്നമായിരുന്നു. രണ്ടുപേർ പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് ശരിയോ? തെറ്റോ? ഇനി എല്ലാം കഴിഞ്ഞു പരസ്പരം കേസ് കൊടുത്താൽ ആരാണ് ജയിക്കുക. ആരുടെ ഭാഗത്താണ് തെറ്റ്, ആരാണ് ശരി ഒരുപക്ഷെ പലരും ഈ വിഷയത്തെ കാണുന്ന സമീപിക്കുന്നത് വിവിധ തരം അഭിപ്രായങ്ങളോട് കൂടിയായിരിക്കാം.

അത്തരമൊരു വിഷയത്തെ അതിന്റെ കാര്യ കാരണങ്ങൾ കാണിച്ചു അതിന്റെ ശരിയും തെറ്റും വേർതിരിച്ചു നമുക്ക് മുന്നിൽ കാണിച്ചു തന്നു. ഓർത്ത് വെക്കാൻ കുറച്ചു സീനുകൾ നമുക്ക് എന്തായാലും ലഭിക്കുന്നുണ്ട്. സിനിമ കണ്ട് കഴിഞ്ഞാലും ഒരുപാട് കാര്യങ്ങൾ പിന്നെയും നമ്മെ അലട്ടിയേക്കാം അലട്ടിയില്ലെങ്കിൽ കൂടിയും ഒരു നല്ല സിനിമ കണ്ട് തന്നെ ഇറങ്ങാം.

രണ്ട് മതങ്ങളിൽ ഉള്ളവർ ഒന്നിക്കുന്ന ജീവിത സന്ദർഭവും, കുടുംബക്കാർ തമ്മിലുള്ള വാശിയും തർക്കങ്ങളും,വാശി ഉണ്ടാകുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളും, ഒരു വിഷയത്തെ സമീപിച്ച രീതികളും,കോടതികളും കേസുകളും അങ്ങനെ ഒരുപാട് കാര്യങ്ങൾ സിനിമ പറഞ്ഞു പോകുന്നുണ്ട്.

Share

More Stories

കേരളത്തിൽ ഇതുവരെ വധ ശിക്ഷ ലഭിച്ചത് 2 സ്ത്രീകൾക്ക് ; രണ്ടുപേർക്കും വിധി പറഞ്ഞത് ഒരേ ജഡ്ജി

0
2024 ൽ തിരുവനന്തപുരം വിഴിഞ്ഞത്തെ 70 ത് കാരിയുടെ കൊലപാതകത്തിൽ പ്രതിയായ റഫീഖാ ബീവിയ്ക്ക് വധശിക്ഷ വിധിച്ച നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എ എം ബഷീര്‍ തന്നെയാണ് ഇന്ന് ഷാരോൺ...

ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും ടെന്നീസ് താരം ഹിമാനി മോറും വിവാഹിതരായി

0
ഇന്ത്യയുടെ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് നീരജ് ചോപ്രയും പ്രശസ്ത ടെന്നീസ് താരം ഹിമാനി മോറും വിവാഹിതരായി. ഇരുകുടുംബങ്ങളുടെയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങില്‍ വച്ചായിരുന്നു വിവാഹമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിവാഹത്തിന്റെ...

നിയമനടപടികളെ ഭയമില്ല; അനധികൃത ബംഗ്ലാദേശികളുടെ കേന്ദ്രമായി മാറുന്ന മുംബൈ

0
ആവശ്യമായ രേഖകളില്ലാതെ അനധികൃതമായി ഇന്ത്യയിൽ പ്രവേശിച്ച ബംഗ്ലാദേശുകാര്‍ക്കെതിരേ മുംബൈ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചുവരുന്നതിനിടെയാണ് സെയ്ഫ് അലി ഖാനെ ആക്രമിച്ച സംഭവത്തില്‍ ഇതിലൊരാള്‍ പിടിയിലാകുന്നത്. പുറത്തുവന്നിട്ടില്ല ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ വര്‍ഷത്തിന്റെ...

40 ലക്ഷം രൂപയുടെ ലക്ഷ്യം നേടി; അതിഷി ക്രൗഡ് ഫണ്ടിംഗ് കാമ്പെയ്ൻ അവസാനിപ്പിക്കുന്നു

0
ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി സ്ഥാനാർത്ഥിയുമായ അതിഷി തൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ക്രൗഡ് ഫണ്ടിംഗിലൂടെ 40 ലക്ഷത്തിലധികം രൂപ സമാഹരിച്ചു. 40 ലക്ഷം രൂപ ലക്ഷ്യമിട്ട് തൻ്റെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്...

ബ്രിക്സ് വളരുമ്പോൾ തളരുന്ന ‘ നാറ്റോ ‘ ; അമേരിക്കയുടെ അപ്രമാധിത്യം തകരുമ്പോൾ

0
ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നാലാമത് സമ്പത്ത് വ്യവസ്ഥ ,228 ദശലക്ഷത്തിലധികം ജനസംഖ്യയും ലോകത്തിലെ തന്നെ കൂടുതൽ ജനസംഖ്യയുമുള്ള ആറാമത്തെ രാജ്യവുമായ നൈജീരിയയെ ബ്രിക്സിന്റെ ഭാഗമാക്കുകയാണെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. നൈജീരിയയെ ഗ്രൂപ്പിലേക്ക്...

അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ വെള്ള ടീ ഷര്‍ട്ട് ധരിച്ച് പങ്കു ചേരണം: രാഹുല്‍ ഗാന്ധി

0
വെള്ള ടീഷര്‍ട്ട് ധരിച്ചുകൊണ്ടുള്ള പ്രചാരണത്തിന് ആഹ്വാനം നല്‍കി കോണ്‍ഗ്രസ് എം പി രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്തെ യുവാക്കളും തൊഴിലാളികളും വെള്ള ടീഷര്‍ട്ട് ധരിച്ച് അസമത്വത്തിന് എതിരായ മുന്നേറ്റത്തില്‍ പങ്കു ചേരണം. സര്‍ക്കാര്‍...

Featured

More News