7 March 2026

തിയേറ്ററുകൾക്ക് പിന്നാലെ ഓടിടി ഭരിക്കാൻ മലയാള സിനിമകൾ

കഴിഞ്ഞ 4 മാസങ്ങളിലായി തിയേറ്ററുകൾ കീഴടക്കിയ സിനിമകൾ ഒക്കെയും ഒരേ മാസം ഓടിടി റിലീസിനായി ഒരുങ്ങുമ്പോൾ തിയേറ്ററുകൾ പോലെ തന്നെ ഓടിടിയും ഇനി മലയാള സിനിമ ഭരിക്കും എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.

ഈ വർഷം ആദ്യം മുതൽക്കേ തിയേറ്ററുകളിൽ വിജയക്കൊടി പാറിച്ചു മുന്നേറുകയാണ് മലയാള സിനിമകൾ. തിയേറ്ററുകൾ നിറച്ച് കോടികൾ വാരിയ സിനിമകൾ ഓടിടി റിലീസിനായി ഒരുങ്ങുന്നു. മലയാള സിനിമക്ക് ഇൻഡസ്ട്രിയൽ ഹിറ്റുകൾ സമ്മാനിച്ച സിനിമകൾ മെയ്‌ മാസത്തിൽ വിവിധ ഓടിടികളിൽ ആണ് പ്രേക്ഷകരുടെ സ്വീകരണ മുറിയിലേക്ക് എത്തും.

റെക്കോർഡ് കളക്ഷൻ നേടിയ ചിതംബരം സിനിമ ‘മഞ്ഞുമ്മൽ ബോയ്സ്’ ഡിസ്‌നി പ്ലസ് ഹോട്സ്റ്ററിലൂടെ മെയ്‌ 5 ന് റിലീസ് ചെയ്യുകയാണ്. ഇതിനോടകം പ്രോമോ വീഡിയോ പങ്കു വെച്ചുകൊണ്ട് ഹോട്ട്സ്റ്റാർ വിവരം പ്രേക്ഷകരിലേക്ക് എത്തിച്ചുകഴിഞ്ഞു.

തൊട്ട് പിന്നാലെ ലോക സിനിമയിൽ തന്നെ മലയാള സിനിമയ്ക്ക് ഇരിപ്പിടം ഒരുക്കിയ പ്രിത്വിരാജ് – ബ്ലെസ്സി സിനിമ ‘ആടുജീവിതം’ പ്രദർശനത്തിനായി എത്തും എന്നാണ് റിപ്പോർട്ടുകൾ. ഹോട്സ്റ്റാർ തന്നെ ആണ് ആടുജീവിതവും സ്വന്തമാക്കിയിരിക്കുന്നത്. മെയ്‌ 10 സിനിമ റിലീസ് ചെയ്യും എന്നും, സമയപ്രശ്നം കാരണവും സെൻസർ പ്രശ്നങ്ങൾ കാരണവും തിയേറ്ററുകളിൽ നിന്ന് ഒഴിവാക്കേണ്ടി വന്ന സീനുകൾ ഉൾപ്പെടെഓടിടി വേർഷനിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ.

ഏറ്റവും അടുത്തായി തിയേറ്റർ ആവേശമായി മാറിയ ഫഹദ് ചിത്രം ‘ആവേശം’ മെയ്‌ 17 ന് ഓടിടിയിൽ എത്തുമെന്നും , ആമസോൺ പ്രൈം ആണ് സിനിമ സ്വന്തമാക്കിയിരിക്കുന്നത് എന്നുമാണ് ‘ജാഗരൺ’ റിപ്പോർട്ടുകൾ പറയുന്നത്. നിലവിൽ തിയേറ്റർ പ്രദർശനം തുടരുന്ന സിനിമ ആയത് കൊണ്ട് തന്നെ ഇതുവരെയും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല.

കഴിഞ്ഞ 4 മാസങ്ങളിലായി തിയേറ്ററുകൾ കീഴടക്കിയ സിനിമകൾ ഒക്കെയും ഒരേ മാസം ഓടിടി റിലീസിനായി ഒരുങ്ങുമ്പോൾ തിയേറ്ററുകൾ പോലെ തന്നെ ഓടിടിയും ഇനി മലയാള സിനിമ ഭരിക്കും എന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ. തിയേറ്റർ എക്സ്പീരിയൻസ് നഷ്ട്ടപ്പെട്ട ഒരുപാട് ആളുകൾ ആണ് ഓടിടി റിലീസിനായി കാത്തിരിക്കുന്നത്.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News