7 March 2026

ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി രണ്ടുകോടി രൂപ തട്ടി അറസ്റ്റിലായ മലയാളി യുവാവ് റിമാൻഡിൽ

തിരുവനന്തപുരം സ്വദേശിയായ യുവാവിൽ നിന്ന് 2024 ജൂണിലാണ് പലഘട്ടങ്ങളിലായി രണ്ട് കോടി രൂപ മനു തട്ടിയെടുത്തത്

രണ്ടുകോടി രൂപ ഇൻസ്റ്റഗ്രാമിൽ ട്രേഡിംഗ് പരസ്യം നൽകി തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയെ പൊലീസ് തിരുച്ചറപ്പള്ളി എയർപോർട്ടിൽ നിന്നും അറസ്റ്റ് ചെയ്‌തു. മലപ്പുറം തിരൂരങ്ങാടി മുന്നിയൂർ വെളിമുക്ക് സക്കത്ത് പാപ്പന്നൂർ പാലാഴി വീട്ടിൽ കെ.മനുവാണ് അറസ്റ്റിലായത്. ഓൺലൈൻ ട്രേഡിംഗിൻ്റെ പേരിൽ തിരുവനന്തപുരം സ്വദേശിൽ നിന്നാണ് ഇയാൾ രണ്ടുകോടി രൂപ തട്ടിയെടുത്തത്.

ഇൻസ്റ്റഗ്രാമിലൂടെ ട്രേഡിങ് പരസ്യം നൽകിയ ഇയാൾ എഐ സഹായത്തോടെ ശബ്‌ദം മാറ്റി ഫോൺ വിളിച്ച് ടസ്റ്റോക്ക് മാർക്കറ്റിംഗ് സർവീസ് അപ്ലിക്കേഷൻ ഫോണിൽ ഇൻസ്റ്റാൾ ചെയ്യിപ്പിച്ചാണ് പണം തട്ടിയത്. തിരുവനന്തപുരം സ്വദേശിയായ യുവാവിൽ നിന്ന് 2024 ജൂണിലാണ് പലഘട്ടങ്ങളിലായി രണ്ട് കോടി രൂപ മനു തട്ടിയെടുത്തത്. പ്രതിയ്ക്കായി പൊലീസ് ലുക്കൗട്ട് നോട്ടീസും, ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഓൺലൈൻ നിക്ഷേപ പദ്ധതിയിൽ ചേർത്ത് പണം തട്ടുന്ന കംബോഡിയൻ സംഘത്തിലെ മുഖ്യ ആസൂത്രകനാണ് മനുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തിൽ നിന്നുള്ള ആളുകളെ ഓൺലൈൻ തട്ടിപ്പുകൾക്കായി റിക്രൂട്ട് ചെയ്‌തും ഇവരെ ഉപയോഗിച്ച് ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സമൂഹ മാധ്യമങ്ങളിലൂടെ വ്യാജ നിക്ഷേപ പദ്ധതികളിൽ പണം നിക്ഷേപിക്കാൻ മറ്റുള്ളവരെ പ്രേരിപ്പിച്ചാണ് സംഘം തട്ടിപ്പ് നടത്തുന്നത്. കമ്പോഡിയയിൽ നിന്നും കോൾ സെൻ്റെർ വഴിയാണ് തട്ടിപ്പ് നടത്തിയത്. ഇതിനായി കമ്പോഡിയയിൽ ഒരു അപ്പാർട്ട്മെൻറും ഇയാൾക്കുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെ ബാങ്ക് അക്കൗണ്ടുകൾ കമ്മീഷൻ വ്യവസ്ഥയിൽ യുവാക്കളിൽ നിന്ന് വാങ്ങി ഇൻറർനെറ്റ് ബാങ്കിലൂടെ തട്ടിപ്പ് നടത്തുകയും ഇത് ക്രിപ്റ്റോ കറൻസിയിലേക്ക് മാറ്റി വിദേശത്തേക്ക് കടത്തിയതായും പോലീസ് കണ്ടെത്തി. തട്ടിപ്പിനായി അക്കൗണ്ട് വിൽപന നടത്തിയ ആളെയും സ്വന്തം അക്കൌണ്ട് കമ്മിഷൻ രീതിയിൽ വാടകയ്ക്ക് കൊടുത്ത ആളെയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി ജയിലിൽ റിമാൻഡ് ചെയ്‌തു.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്:  https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News