7 March 2026

‘കൊൽക്കത്ത ഐപാക്ക് റെയ്‌ഡിൽ മമത സർക്കാരിന് തിരിച്ചടി; ഇഡിക്കെതിരെയുള്ള എഫ്ഐആർ സുപ്രീം കോടതി സ്റ്റേ ചെയ്‌തു

സംഭവത്തിൽ കൃത്യമായ മറുപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു

കൊൽക്കത്തയിലെ ഐപാക്ക് (I-PAC) ഓഫീസിൽ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തിയ റെയ്‌ഡുമായി ബന്ധപ്പെട്ട് പശ്ചിമ ബംഗാൾ സർക്കാരിന് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി. ഇഡി ഉദ്യോഗസ്ഥർക്കെതിരെ മമത ബാനർജി സർക്കാർ രജിസ്റ്റർ ചെയ്‌തിരുന്ന നാല് എഫ്ഐആറുകൾ സുപ്രീം കോടതി നേരിട്ട് സ്റ്റേ ചെയ്‌തു. ഈ കേസുകളിൽ തുടർനടപടികൾ പാടില്ലെന്ന് ബംഗാൾ സർക്കാരിന് കോടതി കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

ജസ്റ്റിസ് പ്രശാന്ത് കുമാർ മിശ്ര ഉൾപ്പെട്ട ബെഞ്ചാണ് ഇഡി നൽകിയ ഹർജിയിൽ ഈ സുപ്രധാന വിധി പുറപ്പെടുവിച്ചത്. ഇഡിയുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം സൃഷ്ടിക്കുന്നത് വലിയ വെല്ലുവിളി ആണെന്ന് കോടതി നിരീക്ഷിച്ചു. പരിശോധനാ ഘട്ടത്തിലുണ്ടായ സിസിടിവി ദൃശ്യങ്ങൾ കൃത്യമായി സൂക്ഷിക്കണമെന്ന് കോടതി ഇഡിക്ക് നിർദ്ദേശം നൽകി.

ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടിയുടെ സുപ്രധാന വിവരങ്ങൾ ഇഡി ചോർത്തുന്നു എന്നാരോപിച്ചാണ് മമത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ കേസെടുത്തിരുന്നത്. ഡിജിപി അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരെ ഉപയോഗിച്ച് പരിശോധന തടസപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ കൃത്യമായ മറുപടി വേണമെന്ന് കോടതി ആവശ്യപ്പെട്ടു.

വിഷയത്തിൽ രണ്ടാഴ്‌ചക്കകം സത്യവാങ്മൂലം സമർപ്പിക്കാൻ മമത സർക്കാരിന് സുപ്രീം കോടതി നോട്ടീസ് അയച്ചു. ഇഡി ഉദ്യോഗസ്ഥർക്ക് എതിരായ കേസുമായി ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News