7 October 2024

മമ്മൂട്ടിയും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്നു; സിനിമയുടെ ചിത്രീകരണം അടുത്ത മാസം മുതല്‍

1982 ലെ പടയോട്ടം തൊട്ട് ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ പലതും മലയാളത്തിലെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാണ്.

മലയാളത്തില്‍ ബിഗ് എമ്മുകള്‍ വീണ്ടും ഒന്നിക്കുന്നു. പതിനാറ് കൊല്ലത്തിന് ശേഷമാണ് മുഴുനീള കഥാപാത്രങ്ങളായി ഇരുവരും ഒന്നിച്ച് എത്തുന്നത്. മഹേഷ് നാരായണനാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് നവംബര്‍ മാസം ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

2013 ല്‍ കടല്‍ കടന്നൊരു മാത്തുക്കൂട്ടി എന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രത്തില്‍ മോഹന്‍ലാല്‍ അദ്ദേഹമായി തന്നെ ക്യാമിയോയായി പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇരുവരും തുല്യപ്രധാന്യമുള്ള റോളില്‍ അവസാനമായി അഭിനയിച്ചത് താര സംഘടന അമ്മയ്ക്ക് വേണ്ടി നിര്‍മ്മിച്ച ജോഷി ചിത്രം ട്വന്‍റി20യിലാണ്. അക്കാലത്തെ മലയാളത്തിലെ ബോക്സോഫീസ് ഹിറ്റായിരുന്നു ചിത്രം.

അടുത്തിടെ നടന്ന അമ്മയുടെ സ്റ്റേജ് ഷോയില്‍ നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂര്‍ ആശീര്‍വാദ് സിനിമാസും മമ്മൂട്ടി കമ്പനിയും ഒന്നിക്കുന്നു എന്ന സൂചന നല്‍കിയിരുന്നു. ഈ ചിത്രം തന്നെയാണ് ആരംഭിക്കുന്നത് എന്നാണ് സൂചന. 80 കോടിയോളം ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ കൂടുതല്‍ നിര്‍മ്മാണ പങ്കാളികള്‍ ഉണ്ടാകും എന്നാണ് വിവരം. ലണ്ടന്‍, ശ്രീലങ്ക, ഹൈദരാബാദ്, ദില്ലി, കൊച്ചി എന്നിവിടങ്ങളില്‍ ഷൂട്ടിംഗ് നടക്കും എന്നാണ് വിവരം.

1982 ലെ പടയോട്ടം തൊട്ട് ഒന്നിച്ച് നിരവധി ചിത്രങ്ങളില്‍ മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ച് എത്തിയിട്ടുണ്ട്. ഇതില്‍ പലതും മലയാളത്തിലെ വമ്പന്‍ ബോക്സോഫീസ് ഹിറ്റുകളാണ്. മലയാള സിനിമയിലെ താര രാജക്കന്മാര്‍ വീണ്ടും ഒന്നിക്കുമ്പോള്‍ വീണ്ടും വലിയൊരു ബോക്സോഫീസ് ഹിറ്റ് തന്നെയാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്.

Share

More Stories

2.17 കോടി വ്യാജ മൊബൈല്‍ കണക്ഷനുകള്‍ വിച്ഛേദിക്കും; സൈബർ ക്രൈമിന് പൂട്ടിടും

0
വ്യാജ രേഖകള്‍ ഉപയോഗിച്ച് എടുത്തതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്തതുമായ 2.17 കോടി മൊബൈല്‍ നമ്പറുകള്‍ വിച്ഛേദിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു. ടെലികോം സേവനദാതാക്കളെ കർശന നിർദ്ദേശങ്ങള്‍ പാലിക്കാന്‍ നിര്‍ബന്ധിതമാക്കുന്ന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന്...

ദുൽഖറിന് ഇത് ബെസ്റ്റ് ടൈം; ജൂനിയർ എൻടിആറിൻ്റെ ‘ദേവര’ കേരളത്തിൽ ഹിറ്റടിച്ചു

0
ജൂനിയർ എൻടിആറിനെ നായകനാക്കി കൊരട്ടാല ശിവ സംവിധാനം ചെയ്‌ത ചിത്രമാണ് 'ദേവര പാർട്ട് 1'. ചിത്രം ആഗോള ബോക്‌സ് ഓഫീസിൽ 400 കോടിയും കടന്നു ദേവര മുന്നേറുമ്പോൾ കേരളത്തിലും ചിത്രത്തിന് നേട്ടമുണ്ടാക്കാനായി എന്നാണ്...

പൈലറ്റുമാരില്ലാതെ പറക്കും എഐ വിമാനങ്ങൾ: ലോകത്തെ ആദ്യ ആശയവുമായി എമ്പ്രാർ

0
പൈലറ്റുമാരില്ലാതെ യാത്രാവിമാനങ്ങള്‍ പറത്താനുള്ള പദ്ധതികള്‍ നടപ്പിലാക്കുന്നതിനുള്ള ആലോചനകൾ ശക്തമാകുന്നു. ആർട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത വിമാനങ്ങൾ കൊണ്ട് വിപ്ലവം സൃഷ്ടിക്കാനുള്ള ശ്രമങ്ങളിലാണ് ഫ്ലോറിഡയിലെ എയ്‌റോസ്‌പേസ് വമ്പന്മാരായ എമ്പ്രാർ. ലോകത്തെ ആദ്യ പൈലറ്റില്ലാത്ത എഐ...

ഒരു കുട്ടിയുടെ വായിൽ കണ്ടെത്തിയത് 526 പല്ലുകൾ; ‘കോമ്പൗണ്ട് കോമ്പോസിറ്റ് ഓഡോണ്ടോമ’ രോഗമാണെന്ന് ഡോക്ടർമാർ

0
2019 ജൂലായ് മാസത്തിലാണ് ദന്ത പരിചരണ രംഗത്തെ വിശ്വസിക്കാൻ കഴിയാത്ത ഈ സംഭവം. താടിയെല്ല് വേദനയെക്കുറിച്ച് പരാതിപ്പെട്ട ഏഴുവയസ്സുള്ള ഒരു ഇന്ത്യൻ ആൺകുട്ടിയുടെ വായിൽ 526 പല്ലുകൾ ഉണ്ടെന്ന് ആശുപത്രിയിൽ ചികിത്സിച്ച ഡോക്ടർ...

കുമയോൺ ഹിമാലയ പർവതങ്ങളിൽ മയിലിനെ കണ്ടെത്തി; ഗവേഷകർക്ക് ആശങ്ക

0
ബാഗേശ്വരിലെ (കുമയോൺ ഹിമാലയം) 6500 അടി ഉയരത്തിലുള്ള പർവതപ്രദേശങ്ങളിൽ മയിലിനെ കണ്ടെത്തിയ സംഭവം വന്യജീവി ഗവേഷകർക്കിടയിൽ ചർച്ചയാകുന്നു. സാധാരണയായി ചൂടുള്ള സമതല പ്രദേശങ്ങളിലും 1,600 അടി വരെ ഉയരത്തിലുള്ള വനപ്രദേശങ്ങളിലും മാത്രമാണ് മയിലുകൾ...

കർണാടകയിൽ ബസിൻ്റെ പേര് ‘ഇസ്രായേൽ ട്രാവൽസ്’ എന്നത് ‘ജറുസലേം’ എന്നാക്കി മാറ്റി

0
പശ്ചിമേഷ്യയിലെ സംഘർഷം കർണാടക റോഡുകളിലേക്ക് വ്യാപിക്കുന്നു. ദക്ഷിണ കന്നഡ ജില്ലയിലെ ഒരു ബസ് ഉടമ തൻ്റെ ബസിൻ്റെ പേര് സോഷ്യൽ മീഡിയ പ്രതികരണത്തെ തുടർന്ന് 'ഇസ്രായേൽ ട്രാവൽസ്' എന്നതിൽ നിന്ന് 'ജറുസലേം' എന്നാക്കി...

Featured

More News