പുതിയ ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടിയിരിക്കുകയാണ് മലയാളികളുടെ അഭിമാന താരം മമ്മൂട്ടി. ലിസ്റ്റിലെ ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമാണ് മമ്മൂട്ടി. 2024 ൽ ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെന്‍ഡായവരില്‍ മുന്‍നിരയിലുള്ള ദക്ഷിണേന്ത്യൻ താരങ്ങളുടെ പട്ടികയിലാണ് മമ്മൂട്ടിയും ഇടം പിടിച്ചിരിക്കുന്നത്.
ഈ കാലയളവില്‍ ട്രെന്‍ഡായവരില്‍ ഏക മലയാളി താരമാണ് മമ്മൂട്ടി. അതേസമയം പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തമിഴ് സൂപ്പർ താരം വിജയ്‌യാണ്. രണ്ടാം സ്ഥാനത്ത് മഹേഷ് ബാബുവും മൂന്നാമത് പ്രഭാസുമാണ് .
അതേസമയം തമിഴിൽ നിന്നും രജനികാന്ത് തെന്നിന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്ത് ഇടംനേടിയിട്ടുണ്ട്.അഞ്ചാമതായി അല്ലു അര്‍ജുനും ആറാമതായി ധനുഷും ഏഴാമതായി സൂര്യയും എട്ടാമതായി മമ്മൂട്ടിയുമാണ് പട്ടികയിൽ ഇടം നേടിയത്. ഒൻപത് പത്തു സ്ഥാനങ്ങളിൽ യഥാക്രമം ചിരഞ്ജീവിയും രാം ചരണുമാണ്.























