7 March 2026

മമ്മൂട്ടി കമ്പനി സിനിമകൾക്ക് കലാഭവൻ മണി പുരസ്‌ക്കാരത്തിൽ ആധിപത്യം

മമ്മൂട്ടി ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു

2023ലെ കലാഭവൻ മണി മെമ്മോറിയൽ അവാർഡുകൾ പ്രഖ്യാപിച്ചു. മമ്മൂട്ടി കമ്പനി നിർമിച്ച സിനിമകൾക്കാണ് പുരസ്‌കാരങ്ങൾ. മികച്ച ചലച്ചിത്രമായി തെര‍ഞ്ഞെടുത്തത് ‘കാതൽ ദി കോറി’നെയാണ്. പുരസ്‌കാരം മമ്മൂട്ടി കമ്പനിയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ജോർജ് സെബാസ്റ്റ്യനും സംവിധായകൻ ജിയോ ബേബിയും ചേർന്ന് സ്വീകരിച്ചു. മികച്ച തിരക്കഥയ്ക്കുള്ള പുരസ്‌കാരം കണ്ണൂർ സ്‌ക്വാഡിന് ആണ്.

ചിത്രത്തിൻ്റെ തിരക്കഥാകൃത്തുക്കളായ മുഹമ്മദ് ഷാഫി, റോണി ഡേവിഡ് രാജ് എന്നിവർ ചേർന്ന് പുരസ്‌കാരം സ്വീകരിച്ചു. മികച്ച സംവിധായകനുള്ള പുരസ്‌കാരം റോബി വർഗീസ് രാജും സ്വന്തമാക്കി. കണ്ണൂർ സ്ക്വാഡിൻ്റെ സംവിധാനത്തിനാണ് റോബി പുരസ്‌കാരത്തിന് അർഹനായത്.

2023 സെപ്റ്റംബര്‍ 28ന് റിലീസ് ചെയ്‌ത ചിത്രമാണ് കണ്ണൂര്‍ സ്ക്വാഡ്. യഥാര്‍ത്ഥ സംഭവത്തെ ആസ്‌പദമാക്കി ഒരുങ്ങിയ ചിത്രം മികച്ച കളക്ഷനും നേടിയിരുന്നു. ചിത്രത്തിൽ മമ്മൂട്ടിയ്‌ക്കൊപ്പം അസീസ് നെടുമങ്ങാട്, റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, കിഷോർ, വിജയരാഘവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.

ആദർശ് സുകുമാരനും പോൾസൺ സ്‌കറിയയും ചേർന്ന് രചിച്ച് ജിയോ ബേബി സംവിധാനം ചെയ്‌ത ചിത്രമാണ് കാതല്‍ ദ കോര്‍. 2023 നവംബറില്‍ ആണ് ചിത്രം റിലീസ് ചെയ്‌ത മമ്മൂട്ടി ഇതുവരെ കാണാത്ത ഗെറ്റപ്പിലെത്തിയ ചിത്രം ഏറെ പ്രേക്ഷക- നിരൂപക പ്രശംസകള്‍ നേടിയിരുന്നു.

മമ്മൂട്ടിയുടെ നായികയായി എത്തിയത് ജ്യോതിക ആയിരുന്നു. ഒരിടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തില്‍ അവതരിപ്പിച്ച ചിത്രത്തിലെ കഥാപാത്രം ഏറെ ശ്രദ്ധനേടുകയും ചെയ്‌തു. സുധി കോഴിക്കോട്, ആർ.എസ്.പണിക്കർ, ജോജി ജോൺ, മുത്തുമണി, ചിന്നു ചാന്ദ്‌നി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ബോക്‌സ് ഓഫീസിലും മികച്ച പ്രകടനം ചിത്രം കാഴ്‌ച വച്ചിരുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News