| മുഹമ്മദ് തട്ടച്ചേരി
‘മംഗളം വാരിക പ്രസിദ്ധീകരിക്കുന്നത് അവസാനിപ്പിച്ച വിവരം വ്യസനപൂർവ്വം അറിയിക്കുന്നു.’ ഇന്നലെ വാട്ട്സ്ആപ്പിലൂടെ കൈമാറിക്കിട്ടിയ ഈ സന്ദേശം മനസ്സിലുണ്ടാക്കിയ നീറ്റൽ ചെറുതല്ല. തന്റെ നിശ്ചയദാർഢ്യവും ശുഭാപ്തിവിശ്വാസവും കൈമുതലാക്കി വെറും ശൂന്യതയിൽ നിന്ന് എം. സി. വർഗീസ് എന്ന കർമ്മകുശലൻ സൃഷ്ടിച്ചെടുച്ചെടുത്ത മംഗളം എന്ന പ്രസിദ്ധീകരണ പ്രസ്ഥാനം അതിന്റെ തകർച്ചയുടെ നാളുകളിലൂടെയാണ് ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.
അനുബന്ധ പ്രസിദ്ധീകരണങ്ങളെല്ലാം നേരത്തേ നിർത്തലാക്കി. ഇപ്പോൾ മംഗളം വാരികയും. ഇനി പത്രം മാത്രം. മലയാളിക്കു മുന്നിൽ മംഗളം തുറന്നിട്ട അക്ഷരപ്രപഞ്ചം വിസ്മയിപ്പിക്കുന്നതായിരുന്നു. ലളിതവായനയുടെ സൗന്ദര്യവും സൗരഭ്യവും മലയാളിക്കു അനുഭവവേദ്യമാക്കിക്കൊടുക്കാൻ മംഗളത്തോളം മറ്റൊരു ആനുകാലിക പ്രസിദ്ധീകരണത്തിനും സാധിച്ചിട്ടില്ല. ഒരു ജനപ്രിയ പ്രസിദ്ധീകരണം എങ്ങനെയാവണം എന്നതിന്റെ കൃത്യമായ ഫോർമുല മലയാളിക്കു മുന്നിൽ ആദ്യം അവതരിപ്പിച്ചത് മംഗളമാണ്.
മംഗളമൊരുക്കിയ സുഖശീതളിമയാർന്ന തണലിൽ എഴുതിയും വരച്ചും വളർച്ചയുടെ പടവുകൾ കയറിയവർ നിരവധിയാണ്. ആദ്യം മാസികയായും പിന്നെ ദ്വൈവാരികയായും പിന്നീട് വാരികയായും പറന്നുയർന്ന മംഗളം കൈവരിച്ച ഉയർച്ചകളും നേട്ടങ്ങളും ആരെയും അമ്പരപ്പിക്കുന്നതായിരുന്നു.
ഈ വളർച്ചയിലൂടനീളം ഒരു ശരാശരി മലയാളിയുടെ മനസ്സിനെ തൊട്ടുരുമ്മി മുന്നേറാൻ മംഗളത്തിനു കഴിഞ്ഞുവെന്നതാണ് സത്യം. ഒടുവിലിതാ അനിവാര്യമായ പതനം കണക്കെ മംഗളവും വിസ്മൃതിയുടെ കാണാക്കയത്തിലേക്ക്