7 March 2026

വെങ്കല ശോഭയിൽ മനു ഭാകർ; 20 വർഷത്തിനിടെ ഒളിമ്പിക്‌സ് ഫൈനലിൽ എത്തുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടർ

യൂത്ത് ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ മനു ഭാകർ നേടിയത് 19 മെഡലുകളാണ്

പാരിസ് ഒളിമ്പിക്‌സിൽ ഇന്ത്യൻ താരം ചരിത്രമായി മാറി 22 കാരിയായ മനു ഭാകർ. മൂന്നുവര്‍ഷം മുമ്പ് കരിയറിലെ ആദ്യ ഒളിമ്പിക്‌സ് മനു ഭാക്കറിന് നിരാശമാത്രമാണ് സമ്മാനിച്ചതെങ്കില്‍ ഇപ്പോൾ പാരിസില്‍ ഇന്ത്യയുടെ ആദ്യമെഡൽ സ്വന്തമാക്കിയിരിക്കുകയാണ്. ഇരുപത് വർഷത്തിനിടെ ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ മെഡൽ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമാണ് മനു ഭാക്കര്‍.

10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം സ്വന്തമാക്കിയാണ് ഇന്ത്യന്‍ താരം ചരിത്രം കുറിച്ചത്. ലോകകപ്പില്‍ ഒമ്പത് സ്വര്‍ണം. യൂത്ത് ഒളിമ്പിക്‌സില്‍ ഒരു സ്വര്‍ണം, ജൂനിയര്‍ ലോക ചാംപ്യന്‍ഷിപ്പില്‍ നാല് സ്വര്‍ണം ഉള്‍പ്പടെ കരിയറില്‍ ഇതുവരെ മനു ഭാകർ നേടിയത് 19 മെഡലുകളാണ്.

2021 ടോക്കിയോ ഒളിമ്പിക്‌സില്‍ പിസ്റ്റലിലെ തകരാര്‍ കാരണം മനുവിന് യോഗ്യതാ റൗണ്ട് കടക്കാനായിരുന്നില്ല. അന്ന് കണ്ണീരോടെ ഷൂട്ടിങ് റേഞ്ച് വിട്ട താരം ഇപ്പോൾ വെങ്കല തിളക്കത്തോടെയാണ് ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയിരിക്കുന്നത്.

ഒളിമ്പിക്‌സിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റൾ ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതയും മനു ഭാകർ തന്നെയാണ്. 2012ലാണ് ഇന്ത്യ അവസാനമായി ഒളിമ്പികസിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്നത്. നീണ്ട് 12 വർഷത്തിന് ശേഷം ആ നേട്ടം വീണ്ടു കൈവരിക്കാനായത് മനു ഭാകറിലൂടെയാണ്. നേരത്തെ നാല് പുരുഷ താരങ്ങളാണ് ഇന്ത്യയ്ക്കായി ഷൂട്ടിങ്ങില്‍ മെഡല്‍ നേടിയത്.

ഗെയ്‌മിൽ ആദ്യ 14 ഇന ഷോട്ടുകൾ പിന്നിട്ടപ്പോൾ മൂന്നാം സ്ഥാനത്തായിരുന്നു മനു. പിന്നാലെ കോറിയൻ താരത്തിൻ്റെ കടുത്ത വെല്ലുവിളിയെ തന്ത്രപരമായി മറി കടന്നാണ് താരം മെഡല്‍ നേടിയത്. ആദ്യ രണ്ട് സ്റ്റേജുകള്‍ പിന്നിട്ട് എലിമിനേഷന്‍ സ്റ്റേജും കടന്നാണ് താരത്തിന് മെഡൽ കരസ്ഥമാക്കാനായത്.

വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ യോഗ്യതാ റൗണ്ടില്‍ മൂന്നാം സ്ഥാനത്തോടെയാണ് മനു ഭാകർ ഫൈനലിന് യോഗ്യത നേടിയത്. ആറ് സീരീസുകള്‍ പിന്നിട്ട് 27 ഇന്നര്‍ 10 അടക്കം 580 പോയന്റ് നേടിയാണ് മനു ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്.

2018ലെ ഐ.എസ്.എസ്.എഫ് ലോകകപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി. ഇതോടെ ലോകകപ്പിൽ സ്വർണ്ണ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയെന്ന നേട്ടവും മനു ഭാകറിനെ തേടിയെത്തി. 2018 കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 10 മീറ്റർ എയർ പിസ്റ്റളിൽ മത്സരിച്ച മനു ഭാകർ സ്വർണം നേടിയിരുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News