7 March 2026

ബിസിനസ് ലക്ഷ്യങ്ങൾ മാറുന്നു; വീണ്ടും കൂട്ടപ്പിരിച്ചുവിടലുമായി മൈക്രോസോഫ്റ്റ്‌

തൊഴിലാളി ക്രമീകരണ നടപടികളുടെ ഭാഗമായി സാമ്പത്തിക വര്‍ഷമാദ്യമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്താറുള്ളത്. അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ പ്രവണത മൈക്രോസോഫ്റ്റിൽ വർധിക്കുകയാണ്.

മൈക്രോസോഫ്റ്റില്‍ വീണ്ടും കൂട്ടപ്പിരിച്ചുവിടല്‍. വൈവിധ്യവത്കരണം, ഓഹരി, ഉൾക്കൊള്ളൽ (ഡിഇഐ) എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മൈക്രോസോഫ്റ്റ് ഇന്റേണല്‍ ടീമിനെ പിരിച്ചുവിട്ടതായി ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു. മാറുന്ന ബിസിനസ് ലക്ഷ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് ആയിരക്കണക്കിനു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള മൈക്രോസോഫ്റ്റിന്റെ നടപടി.

അതേസമയം, ജൂലൈ ഒന്നിനു പ്രാബല്യത്തിൽ വന്ന പിരിച്ചുവിടലിനെതിരെ കമ്പനിക്കുള്ളില്‍ തന്നെ വിവാദങ്ങള്‍ ഉടലെടുത്തിട്ടുണ്ട്. കമ്പനിയില്‍ കറുത്ത വംശജരും ആഫ്രിക്കന്‍- അമേരിക്കന്‍ ജീവനക്കാരുടെ എണ്ണം 2025ഓടെ ഇരട്ടിയാക്കുന്നത് ഉൾപ്പെടെയുള്ള വൈവിധ്യത്തിനുവേണ്ടിയുള്ള ശ്രമങ്ങള്‍ വര്‍ധിപ്പിക്കുകയെ 2020ലെ നിലപാടില്‍നിന്നു തികച്ചു വ്യത്യസ്തമാണ് മൈക്രോസോഫ്റ്റിന്റെ ഇപ്പോഴത്തെ തീരുമാനം.

ആയിരക്കണക്കിനു ജീവനക്കാരെ ഇ-മെയിൽ വഴിയാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ അറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനെതിരെ ശക്തമായ വിമർശനമാണ് തൊഴിലാളികൾ ഉയർത്തിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ വൈവിധ്യവും ഉള്‍ക്കൊള്ളലിന്റെ പ്രതിബദ്ധതയും മാറ്റമില്ലാതെ തുടരുമെന്ന് മൈക്രോസോഫ്റ്റ് വക്താവ് ജെഫ്ഫ് ജോണ്‍സ് പറഞ്ഞു.

”വൈവിധ്യത്തിലും ഉള്‍പ്പെടുത്തലിലുമുള്ള ഞങ്ങളുടെ ശ്രദ്ധ മാറ്റമില്ലാത്തതാണ്. ഞങ്ങള്‍ ഞങ്ങളുടെ പ്രതീക്ഷകളില്‍ ഉറച്ചുനില്‍ക്കുന്നു. ഞങ്ങളുടെ ഉത്തരവാദിത്തത്തിന് മുന്‍ഗണന നല്‍കി ഈ ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തുടരും,” അദ്ദേഹം പറഞ്ഞു.

തൊഴിലാളി ക്രമീകരണ നടപടികളുടെ ഭാഗമായി സാമ്പത്തിക വര്‍ഷമാദ്യമാണ് മൈക്രോസോഫ്റ്റ് പിരിച്ചുവിടൽ നടത്താറുള്ളത്. അടുത്തിടെ കൂട്ടപ്പിരിച്ചുവിടൽ പ്രവണത മൈക്രോസോഫ്റ്റിൽ വർധിക്കുകയാണ്. 2023ന്റെ തുടക്കത്തിൽ 10,000 ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ, സൂം, ഗൂഗിള്‍, മെറ്റ തുടങ്ങിയ കമ്പനികളും തങ്ങളുടെ വൈവിധ്യപരിപാടികള്‍ വെട്ടിക്കുറച്ചതായാണ് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ടെക് മേഖലയിൽ കൂട്ടപ്പിരിച്ചു വിടൽ ഒരു പ്രവണതയായി മാറിയിരിക്കുകയാണ്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News