22 January 2025

വിൻഡോസ്‌ റീകാൾ സംവിധാനവുമായി മൈക്രോസോഫ്റ്റ്; എഐയിലൂടെ ഉപഭോക്താക്കളെ നേടാൻ ഒരുക്കം

പുതിയ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍.

പേഴ്‌സണല്‍ കംമ്പ്യൂട്ടിങ് രംഗത്ത് വമ്പൻ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് മൈക്രോസോഫ്റ്റ്. ഇതിന്റെ ഭാഗമായി മൈക്രോസോഫ്റ്റ് പുതിയ എഐ ഫീച്ചര്‍ അവതരിപ്പിച്ചു. പേഴ്‌സണല്‍ കംമ്പ്യൂട്ടറില്‍ വ്യക്തികളുടെ പ്രവര്‍ത്തനങ്ങളെല്ലാം ഓര്‍മിച്ചെടുക്കാനും വീണ്ടെടുക്കാനും കഴിയുന്ന സംവിധാനത്തിനാണ് ഇതോടെ തുടക്കമായിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ബില്‍ഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സിലാണ് പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം അവതരിപ്പിച്ചത്.

പുതിയ സംവിധാനത്തിലൂടെ ലക്ഷക്കണക്കിന് ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് മൈക്രോസോഫ്റ്റിന്റെ കണക്കുകൂട്ടല്‍. ഇനി മുതല്‍ വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തിനൊപ്പമായിരിക്കും ഈ പുതിയ എഐ ഫീച്ചറുമുണ്ടാകുക. വിന്‍ഡോസ് റീകാള്‍ എന്ന സംവിധാനം പ്രയോജനപ്പെടുത്തിയാണ് കംമ്പ്യൂട്ടറില്‍ ചെയ്ത കാര്യങ്ങളെല്ലാം ഓര്‍ത്തെടുക്കുക. തുടര്‍ച്ചയായി എടുക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ കംമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്ന എഐയുടെ സഹായത്തോടെ വിശകലനം ചെയ്താണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഉപയോക്താവ് ഉപയോഗിച്ച ആപ്പുകള്‍, സന്ദര്‍ശിച്ച വെബ്‌സൈറ്റുകള്‍, കണ്ട ഹ്രസ്വചിത്രങ്ങള്‍ തുടങ്ങി എല്ലാ പ്രവര്‍ത്തനങ്ങളും ലോഗ് ചെയ്യുന്ന ടൂളാണിത്. ഉപയോക്താവിന്റെ സ്വകാര്യത പൂര്‍ണമായും സംരക്ഷിച്ചാണ് പുതിയ ഫീച്ചര്‍ അവതരിപ്പിക്കുക എന്നാണ് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുള്ളത്. ഉപഭോക്താക്കള്‍ക്ക് ഏതെങ്കിലും പ്രവര്‍ത്തനം ട്രാക്ക് ചെയ്യണമെങ്കില്‍ അതിനുള്ള സൗകര്യവും പുതിയ എഐ സംവിധാനത്തിലുണ്ടാവുമെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്.

Share

More Stories

നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

0
പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ്...

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

Featured

More News