7 March 2026

പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം; കാസർകോട് സ്‌കൂൾ കലോത്സവം നിർത്തിവെച്ചു

ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകര്‍ കര്‍ട്ടൻ താഴ്ത്തുകയായിരുന്നു എന്നാണ് പരാതി

പലസ്‌തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മൈം അവതരിപ്പിച്ചതിൽ സ്‌കൂൾ കലോത്സവം നിർത്തിവെച്ചു.കാസർകോട്, കുമ്പള ഗവൺമെന്റ് ഹയർസെക്കൻഡറി സ്‌കൂളിലാണ് സംഭവം.മൈം അവസാനിക്കുന്നതിന് മുമ്പേ അധ്യാപകൻ കർട്ടൻ താഴ്ത്തി എന്നാണ് ആരോപണം.

വെള്ളിയാഴ്‌ചയാണ് പലസ്‌തീന് ഐക്യദാർഢ്യം വിഷയമാക്കി പ്ലസ് ടൂ വിദ്യാര്‍ഥികൾ മൈം അവതരിപ്പിച്ചത്. എന്നാൽ പരിപാടി ആരംഭിച്ച് രണ്ടര മിനിറ്റ് ആയപ്പോഴേക്കും അധ്യാപകര്‍ കര്‍ട്ടൻ താഴ്ത്തുകയായിരുന്നു എന്നാണ് പരാതി.

അധ്യാപകർ കർട്ടൻ താഴ്ത്തിയെങ്കിലും വിദ്യാർഥികൾ [പിന്നീട് വേദിക്ക് പുറത്ത് മൈം അവതരിപ്പിക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്‌തു. വെള്ളിയാഴ്‌ച ആറ് മണിക്ക് നടന്ന സംഭവത്തിൽ കര്‍ട്ടൻ താഴ്ത്തിയ ഉടന്‍ തന്നെ മറ്റെല്ലാ പരിപാടികളും നിര്‍ത്തിവെച്ചതായും അറിയിപ്പ് നൽകി.

ശനിയാഴ്‌ചയും കലോത്സവം തുടരേണ്ടത് ആയിരുന്നു. എന്നാൽ പരിപാടി നടന്നില്ല. സംഭവത്തിൽ എംഎസ്എഫ് കുമ്പള സ്‌കൂളിൽ പ്രതിഷേധവുമായി എത്തി. പിടിഎ യോഗത്തിലാണ് പ്രതിഷേധം നടക്കുന്നത്. വിഷയത്തിൽ സ്‌കൂളിലെ അധ്യാപകർ ഇതുവരെ വിശദീകരണം നൽകിയിട്ടില്ല.

Share

More Stories

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

Featured

More News