ഈ അക്കാദമിക്ക് വര്‍ഷം സ്‌കൂള്‍ സമയത്തില്‍ നടപ്പാക്കിയ മാറ്റം അതേ രീതിയില്‍ തുടരും. സമസ്‌ത ഉള്‍പ്പെടെയുള്ള മതസംഘടന നേതാക്കളുമായുള്ള ചര്‍ച്ചയില്‍ സമവായം ഉണ്ടായി. അടുത്തവര്‍ഷം ചര്‍ച്ചകള്‍ നടത്താമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി സമസ്‌ത നേതാക്കള്‍ അറിയിച്ചു. സമയ മാറ്റത്തിൻ്റ സാഹചര്യം യോഗത്തില്‍ വിശദീകരിച്ചെന്ന് മന്ത്രി വി.ശിവന്‍കുട്ടിയും അറിയിച്ചു.
അക്കാദമിക് വര്‍ഷം 1100 മണിക്കൂര്‍ ക്ലാസുകള്‍ ലഭിക്കാന്‍ വേണ്ടി വിദഗ്‌ദ സന്ധി റിപ്പോര്‍ട്ടിൻ്റെ അടിസ്ഥാനത്തിൽ ആയിരുന്നു രാവിലെ 15 മിനിറ്റും വൈകുന്നേരം 15 മിനിറ്റും വര്‍ധിപ്പിച്ചത്. എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ മന്ത്രി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനത്തില്‍ മാറ്റമില്ല. പരാതി ഉള്ളവര്‍ക്ക് കോടതിയില്‍ പോകാമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ചര്‍ച്ചയില്‍ സമവായത്തില്‍ എത്തിയെന്ന് സമസ്‌ത നേതാക്കള്‍ പറഞ്ഞു. പരാതി അടുത്ത അധ്യയന വര്‍ഷം പരിഗണിക്കാമെന്ന മന്ത്രിയുടെ ഉറപ്പ് സ്വീകാര്യമെന്ന് സമസ്‌ത നേതാക്കള്‍ പറഞ്ഞു. കോടതിയെ സമീപിക്കില്ലെന്നാണ് സൂചന. 22 സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികളാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
കേരളത്തിലും വിദേശത്തുമുള്ള ഉദാഹരണങ്ങൾ ഉദ്ധരിച്ച് ശിവൻകുട്ടി, മലപ്പുറത്തും കോഴിക്കോടും ഉള്ള നിരവധി അൺ എയ്‌ഡഡ് സ്‌കൂളുകൾ രാവിലെ ഒമ്പത് മണിക്ക് ആരംഭിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. അതുപോലെ, ഗൾഫ് രാജ്യങ്ങളിലെ കേരളം നടത്തുന്ന പത്ത് സ്‌കൂ ളുകളും രാവിലെ 9 മണിക്ക് ക്ലാസുകൾ ആരംഭിക്കുന്നു. സംസ്ഥാനത്തെ 47 ലക്ഷം വിദ്യാർത്ഥികളുടെയും ക്ഷേമത്തിനായി സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ചർച്ചകൾക്ക് തുറന്നിരിക്കുകയാണെന്നും അദ്ദേഹം ആവർത്തിച്ചു.
വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ അവകാശം സംരക്ഷിക്കുക എന്നത് സർക്കാരിൻ്റ പ്രഥമ പരിഗണന ആണെന്ന് ശിവൻകുട്ടി ഊന്നിപ്പറഞ്ഞു. “മത വിദ്യാഭ്യാസത്തിന് ഞങ്ങൾ എതിരല്ല. പക്ഷേ, അക്കാദമിക് മേഖലയാണ് ആദ്യം വരേണ്ടത്,” -മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:























