8 March 2026

മോശം പെരുമാറ്റവും ലിം​ഗ വിവേചനവും; ഇന്ത്യയിൽ തൊഴിലിടങ്ങളിൽ കൂടുതല്‍ മാനസിക സമ്മർദ്ദം സ്ത്രീകൾക്കെന്ന് റിപ്പോർട്ട്

പുരുഷന്മാരിൽ നിന്ന് മോശം പെരുമാറ്റം നേരിടുന്നത് മൂലം മാനസികസമ്മർദ്ദം അനുഭവിക്കുന്ന സ്ത്രീകൾ

ഇന്ത്യയിലെ തൊഴിലിടങ്ങളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ മാനസിക സമ്മർദ്ദത്തിലാണെന്ന് പഠന റിപ്പോർട്ട്. യുവർ ദോസ്ത് നടത്തിയ മാനസികാരോ​ഗ്യ പഠന സർവ്വേയുടെ റിപ്പോർട്ടിലാണ് കണ്ടെത്തൽ.അയ്യായിരത്തിലധികം ആളുകളെ പങ്കെടുപ്പിച്ചാണ് സർവ്വേ നടത്തിയത്.

സർവ്വേയിൽ പങ്കെടുത്ത സ്ത്രീകളിൽ 72.2 ശതമാനം പേരും തങ്ങൾ തൊഴിലിടത്ത് കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നുണ്ടെന്ന് പ്രതികരിച്ചു. എന്നാൽ, പുരുഷന്മാരിൽ 53.64 ശതമാനം മാത്രമാണ് തൊഴിലിടത്തിൽ മാനസിക സമ്മർദ്ദം നേരിടേണ്ടി വരുന്നത്. തൊഴിലും ജീവിതവും ഒരേപോലെ കൊണ്ടുപോകാൻ പാടുപെടുന്നവരാണ് സ്ത്രീകളിൽ ഭൂരിപക്ഷവും. സ്ത്രീകളിൽ മാനസിക സമ്മർദ്ദത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുടുന്നതും ഇതാണ്.

തൊഴിലിടങ്ങളിൽ അം​ഗീകരിക്കപ്പെടാതെ പോകുന്നതിനാൽ മാനസികസമ്മർദ്ദത്തിന് വിധേയപ്പെടുന്ന സ്ത്രീകളുടെ എണ്ണവും കുറവല്ല. ഒരേ തൊഴിൽ ചെയ്‌തിട്ടും സഹപ്രവർത്തകരായ പുരുഷന്മാർ തൊഴിലിടത്തിലും മേലുദ്യോ​ഗസ്ഥരാലും കൂടുതൽ അംഗീകരിക്കപ്പെടുന്നു എന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. സഹപ്രവർത്തകരോ മേലു​ദ്യോ​ഗസ്ഥരോ ആയ പുരുഷന്മാരിൽ നിന്ന് മോശം പെരുമാറ്റം നേരിടുന്നത് മൂലം മാനസികസമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണവും കുറവല്ല.

തെറ്റായ രീതിയിൽ തങ്ങൾ വിലയിരുത്തപ്പെടുമെന്ന് ഭയന്ന് സമ്മർദ്ദത്തിലാവുന്ന സ്ത്രീകളുമുണ്ടെന്ന് സർവ്വേ റിപ്പോർട്ട് പറയുന്നു. തൊഴിലിടത്തെ മോശം സാഹചര്യങ്ങൾ മൂലം വിഷാദത്തിലേക്കും മോശം ആരോ​ഗ്യ അവസ്ഥയിലേക്കും പോകുന്ന സ്ത്രീകളുടെ എണ്ണം 20 ശതമാനമാണ്. അതേസമയം, പുരുഷന്മാരുടെ എണ്ണം 9.27 ശതമാനം മാത്രമാണ്.

21നും 30നുമിടയിൽ പ്രായമുള്ളവരിലാണ് തൊഴിലിടത്തെ മാനസികസമ്മർദ്ദം കൂടുതലായി കാണുന്നത്. സർവ്വേയിൽ പങ്കെടുത്ത ഈ പ്രായത്തിലുള്ളവരിൽ 64.42 ശതമാനവും കടുത്ത മാനസികസമ്മർദ്ദം അനുഭവിക്കുന്നവരാണ്. 31 മുതൽ 40 വയസുവരെ ഉള്ളവരാണ് ഈ പട്ടികയിൽ രണ്ടാമത്. ഇവരിൽ 59.81 ശതമാനവും തൊഴിലിടത്ത് കടുത്ത മാനസികസമ്മർദ്ദത്തിലൂടെ കടന്നുപോകുന്നു. തൊഴിലിടത്തെ അടിക്കടി മാറിവരുന്ന സാഹചര്യങ്ങൾ, പോളിസി മാറ്റങ്ങൾ, റിമോട്ട്- ഹൈബ്രിഡ് മാതൃകകകൾ എന്നിവയൊക്കെയാണ് 21നും 30നുമിടയിലുള്ളവരെ സമ്മർദ്ദത്തിലാക്കുന്നത്.

കമ്പനികൾ ഇത്തരം സാഹചര്യങ്ങളെ മറികടക്കാൻ ജീവനക്കാരെ സഹായിക്കേണ്ടത് അത്യാവശ്യമാണെന്ന് യുവർ ദോസ്ത് ചീഫ് സൈക്കോളജി ഓഫീസർ ഡോ ജിനി ​ഗോപിനാഥ് പറയുന്നു. ഐ.ടി, നിർമ്മാണ മേഖല, ​ഗതാ​ഗതം, മാധ്യമങ്ങൾ തുടങ്ങി വിവിധ സ്വഭാവത്തിലുള്ള തൊഴിലിടങ്ങളിലെ ജീവനക്കാരെ പങ്കെടുപ്പിച്ചാണ് യുവർ ദോസ്ത് സർവ്വേ നടത്തിയത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News