23 December 2024

തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾ ഇനിമുതൽ യൂട്യൂബിൽ വേണ്ട; ആൾക്കാരെ അങ്ങനെ കൂട്ടേണ്ടതില്ല

ഉപഭോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്

കാഴ്‌ചക്കാരെ കൂട്ടുന്നതിനായി അമ്പരപ്പിക്കുന്ന തലക്കെട്ടുകളിടുന്ന യൂട്യൂബർമാർക്കെതിരെ നടപടിക്കൊരുങ്ങി യൂട്യൂബ്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിക്കൊരുങ്ങുകയാണ് യൂട്യൂബ്. ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്ഫോമിലെ ശുദ്ധീകരിക്കുക എന്നതാണ് ​ഗൂ​ഗിളിൻ്റെ ലക്ഷ്യം.

കാഴ്‌ചക്കാർക്ക് മികച്ച അനുഭവം നൽകുന്നതിനാണ് ​ഗൂ​ഗിൾ പുതിയ നടപടിക്കൊരുങ്ങിയത്. ക്രിയേറ്റര്‍മാര്‍ വീഡിയോയിൽ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങൾ തമ്പ് ലൈനായി ഉപയോ​ഗിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾ പറ്റിക്കപ്പെടാതിരിക്കാനാണ് ഇത്തരത്തിലൊരു നീക്കം നടത്തുന്നത്.

പുതിയ വാർത്താ സംഭവങ്ങളിൽ വിഡിയോക്കകത്തെ ഉള്ളടക്കമല്ലാത്ത തലക്കെട്ടും തമ്പ്‌നെയിലും നൽകിയാൽ ‘ക്ലിക്ക്‌ബെയ്റ്റ്’ ആയി കണക്കാക്കുമെന്നും യൂട്യൂബ് അറിയിച്ചു. പുതിയതും സുപ്രധാനവുമായ വാർത്തകൾ തിരഞ്ഞ് യൂട്യൂബിലെത്തുന്നവർക്ക് ഈ രീതി നിരാശയാകും നൽകുന്നത്. പ്രേക്ഷകർക്ക് കബളിപ്പിക്കപ്പെടുകയോ തെറ്റിദ്ധരിപ്പിക്കപ്പെടുകയോ ചെയ്‌തതായുള്ള തോന്നലുമുണ്ടാക്കുമെന്നും ഗൂഗിൾ ചൂണ്ടിക്കാട്ടി.

ആരംഭത്തിൽ സ്ട്രൈക്ക് മുന്നറിയിപ്പ് നൽകാതെയാകും നിയമം ലംഘിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുന്നത്. പുതുതായി അപ്‌ലോഡ് ചെയ്യുന്ന വീഡിയോകൾക്കാകും ആദ്യം നടപടി സ്വീകരിക്കുന്നത്. പുതിയ നിയമങ്ങൾ അറിയാനും മനസിലാക്കാനുമുള്ള സമയം കണ്ടന്റ് ക്രിയേറ്റർമാർക്ക് നൽകുമെന്നും ഇതുമായി ബന്ധപ്പെട്ട ബോധവൽക്കരണം നടത്തുമെന്നും ​ഗൂ​ഗിൾ അറിയിച്ചിട്ടുണ്ട്.

ക്ലിക്ക്ബെയ്റ്റ് തലക്കെട്ടുകൾ എന്താണ്?

കാഴ്‌ചക്കാരെ ആകർഷിക്കുന്നതിനായി ആകർഷമായ തലക്കെട്ടുകൾ നൽകുന്നതിനെയാണ് ക്ലിക്ക്ബെയ്റ്റ് എന്ന് പറയുന്നത്. ചെറിയ ചിത്രങ്ങളോടൊപ്പമാണ്‌ ഇത്തരത്തിലെ തലക്കെട്ടുകൾ നൽകുന്നത്. പലപ്പോഴും വീഡിയോയിൽ പറയുന്നത് എന്താണെന്ന് വ്യക്തമാക്കാതെ സംവേദനാത്മകമോ കൗതുകകരമോ ആയ എന്തെങ്കിലും വാഗ്‌ദാനം ചെയ്‌ത് തലക്കെട്ടുകൾ നൽകുന്നത് ഉപഭോക്താക്കളെ ചൂഷണം ചെയ്യുന്നതിന് തുല്യമാണ്.

പുതിയ നിയമത്തെ കുറിച്ച് YouTube എന്താണ് പറഞ്ഞത്?

യൂട്യൂബ് ചാനലിൽ വീഡിയോകൾ കാണാനാഗ്രഹിച്ച് വരുന്നവർക്ക് അതേ ഉള്ളടക്കം തന്നെ ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് യൂട്യൂബ് പറയുന്നത്. ബ്രേക്കിംഗ് ന്യൂസും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ യൂട്യൂബ് വീഡിയോകളും ഈ സ്‌കാനറിന് കീഴിൽ വരുമെന്നും പ്ലാറ്റ്ഫോം അറിയിച്ചു. വരും മാസങ്ങളിൽ വീഡിയോ നീക്കം ചെയ്യുന്ന നിയമം ഇന്ത്യയിൽ നിയമത്തിൽ വരുമെന്നാണ് യൂട്യൂബ് ബ്ലോ​ഗ് പോസ്റ്റിൽ അറിയിച്ചിരിക്കുന്നത്.

എന്തുകൊണ്ടാണ് YouTube വരുത്തുന്നത്?

യൂട്യൂബിൻ്റെ വിശ്വാസ്യത മെച്ചപ്പെടുത്തുന്നതിനുള്ള വിപുലമായ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം. പ്രത്യേകിച്ചും വാർത്താ സംബന്ധിയായ ഉള്ളടക്കത്തിൻ്റെ കാര്യത്തിൽ. YouTube ഹൈലൈറ്റ് ചെയ്‌തതുപോലെ പ്രധാനപ്പെട്ട അപ്‌ഡേറ്റുകൾക്കോ ​​വിശ്വസനീയമായ വിവരങ്ങൾക്കോ ​​വേണ്ടി ഉപയോക്താക്കൾ പ്ലാറ്റ്‌ഫോമിലേക്ക് തിരിയുമ്പോൾ തെറ്റിദ്ധരിപ്പിക്കുന്നത് ദോഷകരമാണ്. ഉപഭോക്താക്കൾ തെറ്റിദ്ധരിക്കപ്പെടാതെ ഇരിക്കാനാണ് പുതിയ നിയമം.

ഈ പുതിയ നിയമത്തെ ഉദാഹരണ സഹിതമാണ് ബ്ലോ​ഗ് പോസ്റ്റിൽ വിശദീകരിച്ചിരിക്കുന്നത്. ഉദാഹരണമായി ‘പ്രസിഡന്റ് രാജി വച്ചു’ എന്ന തലക്കെട്ടുള്ള വീഡിയോ ഉദാഹരണമായി എടുത്താൽ വിഡിയോക്കകത്ത് പ്രസിഡന്റിൻ്റെ രാജിയെക്കുറിച്ച് ഒരു പരാമർശവുമില്ലെങ്കിൽ നടപടി സ്വീകരിക്കും. ‘സുപ്രധാന രാഷ്ട്രീയ വാർത്തകൾ’ എന്ന തമ്പ്‌നെയിൽ നൽകിയ വിഡിയോക്കകത്ത് അത്തരത്തിലുള്ള ഒരു വിവരവുമില്ലാതെ പോകുന്നത് മറ്റൊരു ഉദാഹരണമായും പറയുന്നുണ്ട്.

Share

More Stories

ഏഷ്യന്‍ രാജ്യങ്ങളിലേക്ക് മനുഷ്യക്കടത്ത്; വ്യാജ ജോലികള്‍ക്ക് എതിരെ നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം

0
തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ കേന്ദ്രീകരിച്ച് സൈബര്‍ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടുന്ന വ്യാജ ജോലികള്‍ വാഗ്ദാനം ചെയ്‌ത്‌ പ്രവര്‍ത്തിക്കുന്ന മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ തൊഴില്‍ അന്വേഷകര്‍ വീഴരുതെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. തായ്‌ലന്‍ഡ്, കമ്പോഡിയ,...

ഒരു വർഷത്തിനിടയിൽ 15,000-ലധികം പട്ടാളക്കാർ സായുധ സേന വിട്ടു; റിക്രൂട്ട്‌മെൻ്റ് പ്രതിസന്ധി മറികടക്കാൻ യുകെ

0
2023 നവംബർ മുതൽ 2024 ഒക്‌ടോബർ വരെ 15,000-ലധികം ബ്രിട്ടീഷ് പട്ടാളക്കാർ സായുധ സേന വിട്ടതായി ദ ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്തു. റിക്രൂട്ട്‌മെൻ്റ് പ്രതിസന്ധി മറികടക്കാൻ സർക്കാർ ശ്രമിച്ചെങ്കിലും റെക്കോർഡ് വേതന വർധനവിലൂടെ...

എഎപിയും ബിജെപിയും മുഖാമുഖം; ഡൽഹിയിലെ എത്ര സീറ്റുകളിൽ പൂർവാഞ്ചൽ ഘടകം ഉണ്ട്

0
ഡൽഹിയിൽ ശൈത്യകാലം വർധിക്കുമ്പോൾ രാഷ്ട്രീയത്തിൻ്റെ ചൂടും ഉയരുന്നു. പ്രത്യേകിച്ചും പൂർവാഞ്ചലിലെ വോട്ടർമാരെ സംബന്ധിച്ച് സൃഷ്ടിക്കുന്ന രാഷ്ട്രീയ അന്തരീക്ഷം രസകരമായി. പൂർവാഞ്ചലിലെ ജനങ്ങൾ ഡൽഹിയിലെ ഒരു പ്രധാന വോട്ട് ബാങ്കായി കണക്കാക്കപ്പെടുന്നു. ഈ വോട്ടർമാർക്ക്...

അല്ലു അർജുൻ്റെ വസതി തകർത്തു, തക്കാളി എറിഞ്ഞു; പ്രതിഷേധത്തിന് കാരണം ഇതാണ്

0
പുഷ്‌പ-2 സ്‌ക്രീനിങ്ങിൽ തിക്കിലും തിരക്കിലും പെട്ട് മരിച്ച സ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒസ്മാനിയ യൂണിവേഴ്‌സിറ്റി ജോയിൻ്റ് ആക്ഷൻ കമ്മിറ്റി അംഗങ്ങൾ എന്ന് അവകാശപ്പെടുന്ന ഒരു സംഘം ആളുകൾ ഹൈദരാബാദിലെ പ്രമുഖ തെലുങ്ക്...

കൊലപാതകമോ ആത്മഹത്യയോ?; ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം വിവാദത്തിൽ

0
മാരകരോഗങ്ങളാൽ ബുദ്ധിമുട്ടുന്നവരുടെ ജീവിതം അവസാനിപ്പിക്കാൻ സഹായിക്കുന്ന ഉപകരണം വിവാദത്തിനിടയാക്കുന്നു. എക്‌സിറ്റ് ഇന്റർനാഷണലിന്റെ സ്ഥാപകനായ ഡോ. ഫിലിപ്പ് നിറ്റ്ഷ്‌കെ രൂപകൽപ്പന ചെയ്ത 'സാർകോ പോഡ്' എന്ന ഉപകരണം വ്യാപകമായ ചർച്ചകൾക്കും വിമർശനങ്ങൾക്കുമിടയാക്കുകയാണ്. മരിക്കാൻ ആഗ്രഹിക്കുന്ന ആളെ...

പ്രായമായവരിൽ പാരസെറ്റമോൾ ഉപയോഗം ആശങ്കയുണ്ടാക്കുന്നു: പഠന റിപ്പോർട്ട്

0
പ്രായമായവരിൽ പാരസെറ്റമോളിന്റെ തുടർച്ചയായ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്നതായി പഠനങ്ങൾ. നോട്ടിംഗ്ഹാം സർവകലാശാലയിലെ വിദഗ്ധർ നടത്തിയ പുതിയ പഠനം അനുസരിച്ച്, 65 വയസിന് മുകളിൽ പ്രായമുള്ളവരിൽ പാരസെറ്റമോളിന്റെ ആവർത്തിച്ചുള്ള ഡോസുകൾ ദഹനനാളം, വൃക്ക, ഹൃദയം...

Featured

More News