24 October 2024

കാഴ്ചയുടെ പുതിയൊരു മാനവുമായി ലോകരാജ്യങ്ങളിൽ പ്രദർശനം ഒരുക്കി മലയാളിയായ മിഥുൻ ഗോപി

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പൈന്റിങ്ങിൽ ബിരുദം നേടിയ മിഥുൻ ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തന്റെ യാത്ര ലണ്ടനിലെ വെർമിൻസ്റ്റർ യൂണിവേഴ്സിറ്റിയിലേക്ക് ആയിരുന്നു.

| ശ്യാം സോർബ

പ്രാഥമിക വർണങ്ങൾക്കും അപ്പുറത്ത്, അവയുടെ മറ്റൊരു കലാപരമായ മാനങ്ങൾ കണ്ടെത്തി ആവിഷ്ക്കാരത്തിന്റെ പുത്തൻ ഭാവങ്ങൾ ഒരുക്കുകയാണ് ലണ്ടനിലെ ദി നെഹ്‌റു സെന്ററിൽ മലയാളിയായ മിഥുൻ ഗോപി. ഫ്രാൻസിലും ആംസ്റ്റർഡാമിലും ഉൾപ്പെടെ തന്റെ ആവിഷ്ക്കാരങ്ങളുടെ പ്രദര്ശനം നടത്തിയ മിഥുൻ ഗോപി എന്ന കലാകാരൻ തന്റെ യാത്ര ആരംഭിക്കുന്നത് ഇവിടെ കേരളത്തിൽ നിന്നുമാണ്.

കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും പൈന്റിങ്ങിൽ ബിരുദം നേടിയ മിഥുൻ ഹൈദ്രബാദ് യൂണിവേഴ്സിറ്റിയിൽ നിന്നും ചിത്രകലയിൽ ബിരുദാനന്തര ബിരുദവും നേടി. പിന്നീട് തന്റെ യാത്ര ലണ്ടനിലെ വെർമിൻസ്റ്റർ യൂണിവേഴ്സിറ്റിയിലേക്ക് ആയിരുന്നു. ആ കാലയളവിൽ അത്രയും താൻ കണ്ട കാഴ്ചകളും നിറങ്ങളും കോർത്ത മിഥുൻ ചിത്രകലയിൽ തീർക്കുന്നത് അത്യപൂർവ്വ കാഴ്ചകളാണ്. ഫ്രാൻസിലെ ഫുൾ ഗാലറിയിലും നെതര്ലാണ്ടിലെ ഗല്ലെറിയ ഡി സ്കാൻസിലും ഹൈദരാബാദിലെ കലാകൃതിആര്ട്ട് ഗാലറിയിലും ഉൾപ്പെടെ ലോകത്തിലെ നാനാ ഭാഗങ്ങളിലും തന്റെ സോളോ പ്രദര്ശനം ഒരുക്കുമ്പോൾ നമ്മളും മിഥുൻ ഗോപി എന്ന കലാകാരനെ മലയാളികളും അറിയേണ്ടതുണ്ട്, മിഥുന്റെ വരകൾ പഠിക്കേണ്ടതുണ്ട്.

ഇതിനോടകം ഇരുപതിന്‌ മുകളിൽ പ്രദർശനങ്ങൾ ആണ് മിഥുൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇതിനോടകം പൂർത്തിയാക്കിയത്. ഓർമ്മകളിൽ നിന്നും ചികഞ്ഞെടുക്കുന്ന സാങ്കൽപ്പിക പ്രകൃതി ദൃശ്യങ്ങളെ ഇന്ത്യൻ സാംസ്‌കാരിക പൈതൃകത്തോടൊപ്പം ചേർത്ത് അതിന്റെ സമകാലിക വ്യാഖ്യാനങ്ങളിൽ പുതിയ അർഥങ്ങൾ സന്നിവേശിപ്പിക്കുന്നവയാണ് മിഥുന്റെ ചിത്രങ്ങൾ. പാരമ്പര്യവും പുരാണവും ഭൂമിയും ആകാശവും പ്രകൃതിയും എണ്ണമറ്റ നിറക്കൂട്ടുകളിലേക്ക് ആഴത്തിൽ മുങ്ങി നിവരുമ്പോൾ വിരിയുന്നത് പുത്തൻ ആവിഷ്‌ക്കാര സൗന്ദര്യമാണ്.

‘VIA’ എന്നാണു മിഥുൻ പ്രദര്ശനങ്ങൾക്ക് പേര് നൽകിയിരിക്കുന്നത്. പേര് പോലെ തന്നെ കേരളം വഴി, ഹൈദരാബാദ് വഴി, ഡൽഹി വഴി, ഫ്രാൻസ് വഴി, ആംസ്റ്റർഡാം വഴി ലണ്ടനിൽ എത്തി നിൽക്കുന്ന യാത്ര. എവിടെ നിന്നുമുള്ള അഡാപ്റ്റേഷനുകൾ അല്ല മിഥുന്റെ ചിത്രങ്ങൾ. അത് സ്വയം കണ്ടെത്തലുകളുടെ അബ്‌സേർഡ് രൂപങ്ങൾ ആണ്.

മനുഷ്യന്റെ അസ്തിത്വങ്ങളിലേക്ക് ഭയവും സ്നേഹവും ഏകാന്തതയും പ്രകൃതിയിലെ അസംബന്ധ കാഴ്ചകൾക്ക് ഒപ്പം കൈകൾ കോർത്ത് മിഥുന്റെ കാൻവാസിലേക്ക് കയറുമ്പോൾ അത് കാഴ്ചയുടെ പുതിയൊരു മാനം ഒരുക്കുന്നു. ഒപ്പം തന്നെ ഭൂമിശാസ്ത്ര പരവും രാഷ്ട്രീയവും വൈകാരികവുമായ മേഖലകളിലൂടെ സഞ്ചരിക്കുന്ന ഒരു മെറ്റാഫിസിക്കൽ അന്വേഷണമായി സങ്കല്പിക്കപ്പെട്ട “വീട്” എന്ന ആശയത്തെ കേന്ദ്രീകൃതമായി വെക്കുന്നുണ്ട് ഈ കലാകാരൻ.

Share

More Stories

യുഎസ് തിരഞ്ഞെടുപ്പ് വെബ്‌സൈറ്റുകളെ ഇറാനിയൻ ഹാക്കർമാർ കേടുപാടുണ്ടാക്കാൻ പരിശോധിച്ചുവെന്ന് മൈക്രോസോഫ്റ്റ്

0
ഇറാൻ സർക്കാരുമായി ബന്ധപ്പെട്ട ഹാക്കർമാർ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ ഉപയോഗിച്ചേക്കാവുന്ന കേടുപാടുകൾ കണ്ടെത്താനുള്ള ശ്രമത്തിൽ. ഒന്നിലധികം യുഎസ് സ്വിംഗ് സ്റ്റേറ്റുകളിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വെബ്‌സൈറ്റുകളിൽ ഗവേഷണം നടത്തി അന്വേഷണം നടത്തി. മൈക്രോസോഫ്റ്റ് ബുധനാഴ്‌ച...

കമൽഹാസൻ നിർമിക്കുന്ന ശിവകാർത്തികേയൻ ചിത്രം; ‘അമരൻ’ ട്രെയിലർ പുറത്ത്

0
ശിവകാർത്തികേയൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം അമരന്റെ ട്രെയിലർ റിലീസ് ചെയ്തു. ഭീകരർക്കെതിരായി പോരാടി വീരമൃത്യു വരിച്ച മേജർ മുകുന്ദ് വരദരാജന്റെ ജീവിതം പറയുന്ന ചിത്രമാണ് അമരൻ. മുകുന്ദ് വരദരാജായി ശിവകാർത്തികേയൻ...

ആരും അറിയാതെപോയ ബ്രാം സ്റ്റോക്കറിന്റെപ്രേതകഥ; 134 വർഷങ്ങൾക്ക് ശേഷം പ്രസിദ്ധീകരിക്കുന്നു

0
പ്രേതകഥകളും ത്രില്ലറുകളും എക്കാലത്തും വായനക്കാരെയും പ്രേക്ഷകരെയും ആകർഷിച്ചിട്ടുള്ളതാണ്. ബ്രാം സ്റ്റോക്കറിന്റെ ‘ഡ്രാക്കുള’ പോലെ പ്രചാരം നേടിയ സൃഷ്ടികൾക്ക് പിന്നാലെ, 134 വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ മറ്റൊരു പ്രേതകഥ വായനക്കാരിലേക്ക് എത്തുകയാണ്. ‘ഗിബ്ബെറ്റ് ഹിൽ’...

ബോംബ് ഭീഷണി തടയാന്‍ വിമാനങ്ങള്‍ക്ക് എഐ സാങ്കേതിക വിദ്യയുമായി എക്‌സ്

0
വിമാനങ്ങള്‍ക്ക് എതിരായ ബോംബ് ഭീഷണി സന്ദേശം തടയാന്‍ എഐ സാങ്കേതിക വിദ്യയുമായി എക്‌സ്. ഭീഷണി വരുന്ന അക്കൗണ്ടുകള്‍ നിരീക്ഷിച്ച് ബ്ലോക്ക് ചെയ്യും. വ്യാജ ബോംബ് ഭീഷണിയുമായി ബന്ധപ്പെട്ട് കേന്ദ്രം വിളിച്ച യോഗത്തിന് പിന്നാലെയാണ്...

ഉക്രൈനെതിരെ യുദ്ധം ചെയ്യാൻ ഉത്തരകൊറിയൻ സൈന്യം റഷ്യയിലുണ്ടെന്ന് അമേരിക്ക വിശ്വസിക്കുന്നു

0
ഉത്തര കൊറിയൻ സൈനിക അംഗങ്ങൾ റഷ്യയിൽ എത്തിയിട്ടുണ്ട് എന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ അവകാശപ്പെട്ടു. പക്ഷെ റഷ്യയിൽ അവരുടെ പദ്ധതികൾ എന്താണെന്ന് അമേരിക്കയ്ക്ക് വ്യക്തമല്ല. ഉത്തരകൊറിയ മുമ്പ് തന്നെ ഈ...

ബൈജൂസ്‌ ബിസിസിഐയുമായി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ റദ്ദാക്കി സുപ്രീം കോടതി

0
സാമ്പത്തിക പ്രതിസന്ധിയിൽ വലയുന്ന രാജ്യത്തെ പ്രശസ്ത എജ്യൂ–ടെക് കമ്പനി ബൈജൂസിന് വീണ്ടുംകോടതിയിൽ നിന്നും കനത്ത തിരിച്ചടി. ബിസിസിഐയുമായി കമ്പനി ഉണ്ടാക്കിയ ഒത്തുതീര്‍പ്പ് കരാര്‍ സുപ്രീം കോടതി ഇന്ന് റദ്ദാക്കി. ‌ ബൈജൂസ്ബി സിസിഐയുമായി നടത്തിയ...

Featured

More News