7 March 2026

മീനുകൾ ചത്തു പൊങ്ങിയത് നൂറ് ടണ്ണിലധികം; ഗ്രീക്ക് തുറമുഖ നഗരം അടിയന്തരാവസ്ഥയിൽ

ചത്ത മത്സ്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന തുറമുഖത്തിൻ്റെ ശുചീകരണം വേഗത്തിലാക്കാൻ ഗ്രീക്ക് സർക്കാർ

ഗ്രീക്ക് തുറമുഖ നഗരത്തിൽ നൂറ് ​​ടണ്ണിലധികം മീനുകൾ ചത്തുപൊങ്ങിയതിനാൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ഗ്രീസിലെ വോലോസ് തുറമുഖത്ത് മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി പ്രദേശത്ത് രൂക്ഷമായ ദുർഗന്ധം വമിക്കുകയാണ്.

കാലാവസ്ഥാ മന്ത്രാലയത്തിൻ്റെ സിവിൽ പ്രൊട്ടക്ഷൻ സെക്രട്ടറി ജനറൽ വാസിലിസ് പാപജിയോ ആണ് ഒരു മാസത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. തീരത്തും നദികളിലും ടൺ കണക്കിന് ചത്ത മത്സ്യങ്ങൾ കൂട്ടിയിട്ടിരിക്കുന്ന തുറമുഖത്തിൻ്റെ ശുചീകരണം വേഗത്തിലാക്കാൻ ഗ്രീക്ക് സർക്കാർ ശ്രമിക്കുന്നതായി ഏഥൻസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്‌തു.

കഴിഞ്ഞ വർഷം തെസ്സലി മേഖലയിൽ വെള്ളപ്പൊക്കമുണ്ടായതിന് ശേഷം ഈ മേഖലയിലുണ്ടാകുന്ന രണ്ടാമത്തെ പാരിസ്ഥിതിക ദുരന്തമാണിത് . മലേറിയയ്‌ക്കെതിരെ പോരാടാൻ 1962ൽ വറ്റിച്ച സമീപത്തെ തടാകം വീണ്ടും നിറയ്ക്കുകയും വികസിപ്പിക്കുകയും സി ചെയ്‌തു. വെള്ളം ഇറങ്ങിയപ്പോൾ ശുദ്ധജല മത്സ്യങ്ങൾ വോലോസ് തുറമുഖത്തേക്ക് തള്ളപ്പെട്ടു. അവിടെ അവ ഉപ്പുവെള്ള അന്തരീക്ഷത്തിൽ ചത്തുപൊങ്ങി.

ചൊവ്വാഴ്‌ച മാത്രം 57 ടൺ ചത്ത മത്സ്യങ്ങളാണ് വോലോസിനടുത്തുള്ള ബീച്ചുകളിൽ നിന്ന് അധികൃതർ നീക്കം ചെയ്‌തത്. ശേഷിക്കുന്ന മത്സ്യങ്ങളെ ഉൾക്കൊള്ളാൻ സിരിയ നദിയിൽ പ്രത്യേക വലകൾ സ്ഥാപിച്ച് ശുചീകരണ പ്രവർത്തനങ്ങൾ തുടരുകയാണ്. കഴിഞ്ഞ വർഷത്തെ വെള്ളപ്പൊക്കത്തിൽ നിന്ന് ടൂറിസം ഏകദേശം 80% ഇടിഞ്ഞതോടെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ മത്സ്യദുരന്തം സാരമായി ബാധിച്ചു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News