7 March 2026

‘സ്വർണപ്പാളിയിൽ നിന്ന് രണ്ട് കിലോയിൽ അധികം സ്വർണം ഉണ്ണികൃഷ്‌ണൻ പോറ്റി തട്ടിയെടുത്തെന്ന് റിമാൻഡ് റിപ്പോർട്ട്

സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികൾ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു

ശബരിമല സ്വർണ്ണ കവർച്ചയിൽ റിമാൻഡ് റിപ്പോർട്ടിൻ്റെ പകർപ്പ് പുറത്ത്. ഉണ്ണികൃഷ്‌ണൻ പോറ്റി സ്വർണ്ണം തട്ടിയെടുത്തെന്ന് സ്ഥിരീകരിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ട്. സ്വത്ത് സാമ്പാദനം ആയിരുന്നു ലക്ഷ്യം. സ്വർണ്ണപ്പാളിയിൽ നിന്നും തട്ടിയെടുത്തത് രണ്ട് കിലോയിലധികം സ്വർണ്ണം. സാമ്പത്തിക ലാഭത്തിനായി ദ്വാരപാലക പാളികൾ പല സ്ഥലങ്ങളിലും പ്രദർശിപ്പിച്ചു.

ആചാര ലംഘനം നടത്തി ദുരൂപയോഗം ചെയ്‌ത സ്വർണത്തിന് പകരം സ്വർണം പൂശാൻ സ്പോൺസർമാരെ കണ്ടെത്തി. അവരിൽ നിന്ന് വലിയ അളവിൽ സ്വർണ്ണം വാങ്ങി അത് ഉപയോഗിക്കാതെ കൈവശപ്പെടുത്തി. കേരളത്തിലും പല ക്ഷേത്രങ്ങളിലും വീടുകളിലും എത്തിച്ച് ഒരു സുരക്ഷിതവും ഇല്ലാതെ സ്വർണ്ണപ്പാളികൾ പൂജ നടത്തി. അന്യായ ലാഭം ഉണ്ടാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, ഉണ്ണികൃഷ്‌ണൻ പോറ്റിയുടെയും സംഘത്തിൻ്റെയും പ്രവർത്തി വിശ്വാസികൾക്ക് ഇടയിൽ ആശങ്ക ഉണ്ടാക്കിയെന്നാണ് എസ്.ഐ.ടി കസ്റ്റഡി അപേക്ഷയുടെ പകർപ്പിൽ പറയുന്നത്. ഉണ്ണികൃഷ്‌ണൻ പോറ്റി ചെയ്‌ത കുറ്റകൃത്യം ഗൗരവ സ്വഭാവത്തിൽ ഉള്ളത്.

തട്ടിയെടുത്ത സ്വർണ്ണം എങ്ങനെ വിനിയോഗിച്ചു എന്നും കൂട്ടുത്തരവാദികളെ പങ്കിനെ കുറിച്ചും അന്വേഷിക്കണം. പ്രതി സമാനമായ കുറ്റകൃത്യം ചെയ്‌തിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും കസ്റ്റഡി അപേക്ഷയിൽ എസ്‌.ഐ.ടി വ്യക്തമാക്കുന്നു.

Share

More Stories

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ കേന്ദ്രം; കർശന നിർദേശം നൽകി എംബസി

0
ഇറാനിൽ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ നടപടികളുമായി കേന്ദ്ര സർക്കാർ. അയൽരാജ്യങ്ങൾ വഴി ആളുകളെ ഒഴിപ്പിക്കാനാണ് നീക്കം. അർമേനിയ, തുർക്ക്‌മെനിസ്ഥാൻ അതിർത്തികൾ വഴി കരമാർഗം ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നത്. തെഹ്റാനിലെ ഇന്ത്യൻ എംബസി വിദ്യാർഥികളെ സുരക്ഷിത...

‘രാഹുൽ സൈക്കോപാത്ത്, പലവട്ടം ബലാത്സം​ഗം ചെയ്‌തു’; അതിജീവിത സുപ്രീം കോടതിയിൽ

0
രാഹുൽ മാങ്കൂട്ടത്തിലിന് എതിരായ ആദ്യ ബലാത്സംഗക്കേസിലെ അതിജീവിത സുപ്രീം കോടതിയിൽ. രാഹുലിൻ്റ ജാമ്യം നിയമ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി നൽകിയത്. രാഹുൽ 'സൈക്കോപാത്ത്' എന്നും ജാമ്യം നൽകിയത് തൻ്റ ജീവന് ഭീഷണിയാണെന്നും അതിജീവിത...

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

Featured

More News