6 February 2025

ഡിജിറ്റൽ ഇന്ത്യ: എലിയും മനുഷ്യനും; യുപി പോലീസിന്റെ രണ്ട് കാഴ്ചപ്പാടുകളും

തെരുവിൽ ഓരോ ആഘോഷ ദിനങ്ങളും അക്രമ ദിനങ്ങൾ ആകുമ്പോഴും, മനുഷ്യർ കൊലചെയ്യപെടുകയും ചെയ്യുമ്പോൾ അതെല്ലാം പതിവ് വാർത്തകൾ എന്നപോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളിൽ ചീറ്റകളും കാനന സവാരിയും എലിയും പശുക്കളും സ്ഥാനം നേടുന്നു. ഇതാണ് മാറിയ ഇന്ത്യ അഥവാ ഡിജിറ്റൽ ഇന്ത്യ

| രജിത

ലഖിംപൂർ ഖേരിയിലെ കാശി റാം ഏരിയയിലെ ഒരു സംസ്ഥാന സർക്കാർ വസ്‌തുവിൽ ഉച്ചഭാഷിണി സ്ഥാപിക്കുകയും കൂട്ട പ്രാർഥനകൾ നടത്തുകയും ചെയ്‌തുവെന്നാരോപിച്ച് ‘കലാപത്തിനും’ ‘ക്രിമിനൽ അതിക്രമത്തിനും’ പോലീസ് കേസെടുത്തു. ഞായറാഴ്ചയാണ് സംഭവം.

രണ്ടു ദിവസങ്ങൾക്കിപ്പുറം മറ്റൊരു കേസിൽ ഒരു കുറ്റപത്രം യുപി പോലീസ് തയ്യാറാക്കിയിട്ടുണ്ട്. എലിയെ കൊന്ന കേസിലാണ് 30 പേജുള്ള കുറ്റപത്രം ഉത്തർപ്രദേശ് പോലീസ് സമർപ്പിച്ചത്. എലിയുടെ വാലിൽ കല്ലുകെട്ടി, അഴുക്കുചാലിൽ മുക്കി കൊന്ന കേസിലാണ് യുവാവിനെതിരെ കുറ്റപത്രം സമർപ്പിച്ചത്. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കാണ് കേസെടുത്തത്. കഴിഞ്ഞ നവംബറിലാണ് കേസിനാസ്പദമായ സംഭവം. എലിയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ കേസെടുത്തത്.

എലിയ്‌ക്ക് ശ്വാസകോശത്തിലും കരളിനും അണുബാധയുണ്ടായിരുന്നതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അണുബാധയെ തുടർന്നുണ്ടായ ശ്വാസംമുട്ടൽ മൂലമാണ് എലി ചത്തത്.. അതേസമയം, സർക്കാർ വസ്‌തുവിൽ ഉച്ചഭാഷിണി സ്ഥാപിച്ചകേസിൽ കെട്ടിട സമുച്ചയത്തിൽ ആളുകൾ ‘നമാസ്’ അർപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെ തുടർന്ന് പ്രാദേശിക വലതുപക്ഷ പ്രവർത്തകനായ രാംഗോപാൽ പാണ്ഡെ സദർ കോട്വാലി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിനെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

മുഹമ്മദ് ആദിൽ, ജുമ്മൻ ഖാൻ, നിഷാ ഖാൻ എന്നിവരെ കൂടാതെ മറ്റ് 25 അജ്ഞാത വ്യക്തികളെയും പോലീസ് എഫ്‌ഐആറിൽ ഉൾപ്പെടുത്തുകയും അവർക്കെതിരെ ഐപിസിയുടെ സെക്ഷൻ 447 (ക്രിമിനൽ അതിക്രമം), 147 (കലാപം), 298 (മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവമായ ഉദ്ദേശ്യങ്ങൾ) എന്നിവ ചുമത്തുകയും ചെയ്തു.

പരാതിക്കാരനായ രാംഗോപാൽ പാണ്ഡെ പറയുന്നതനുസരിച്ച്, “സംസ്ഥാനം നിർമ്മിച്ച കാശിറാം കോളനിയിൽ കുട്ടികൾക്കായി ഒരു വൊക്കേഷണൽ സ്കൂൾ ഉണ്ട്. ഒരു പ്രത്യേക മതത്തിൽപ്പെട്ട ചിലർ നമസ്‌കരിക്കാൻ ഇത് കയ്യേറ്റം ചെയ്തു. അവർ നമ്മുടെ മതവികാരം വ്രണപ്പെടുത്തിയിരിക്കുന്നു. അവർക്കെതിരെ കർശന നടപടി വേണമെന്നാണ് ഞങ്ങളുടെ ആവശ്യം.” വീഡിയോ ക്ലിപ്പുകൾ പരിശോധനയ്ക്കായി ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും സർക്കിൾ ഓഫീസർ സദർ സന്ദീപ് സിംഗ് പറഞ്ഞു.

തെരുവിൽ ഓരോ ആഘോഷ ദിനങ്ങളും അക്രമ ദിനങ്ങൾ ആകുമ്പോഴും, മനുഷ്യർ കൊലചെയ്യപെടുകയും ചെയ്യുമ്പോൾ അതെല്ലാം പതിവ് വാർത്തകൾ എന്നപോലെ മാറിയിരിക്കുന്നു. മാധ്യമങ്ങളിൽ ചീറ്റകളും കാനന സവാരിയും എലിയും പശുക്കളും സ്ഥാനം നേടുന്നു. ഇതാണ് മാറിയ ഇന്ത്യ അഥവാ ഡിജിറ്റൽ ഇന്ത്യ.

Share

More Stories

പ്രാണികളെ അടിസ്ഥാനമാക്കിയുള്ള പുതിയ ഭക്ഷ്യ ചേരുവയ്ക്ക് അംഗീകാരം നൽകി യൂറോപ്യൻ കമ്മീഷൻ

0
ഉണക്കിയതും പൊടിച്ചതുമായ മീൽ വേം ലാർവകളിൽ നിന്ന് നിർമ്മിച്ച ഒരു പുതിയ ഭക്ഷ്യ ചേരുവയ്ക്ക് യൂറോപ്യൻ കമ്മീഷൻ അംഗീകാരം നൽകി. വണ്ടുകളുടെ ഇളം രൂപമായ മീൽ വേം ലാർവകളെ അൾട്രാവയലറ്റ് (യുവി) പ്രകാശം...

എട്ട് വർഷത്തെ ഇടവേള; മേഘ്‌ന രാജ് വീണ്ടും മലയാള സിനിമയിലേക്ക്

0
ദീർഘമായ എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം നടി മേഘ്‌ന രാജ് സർജ വീണ്ടും മലയാള സിനിമ രംഗത്തേയ്ക്ക് മടങ്ങിയെത്തുന്നു. 2016 ൽ അഭിനയിച്ച അവസാനത്തെ ചിത്രത്തിന് ശേഷം വിവാഹിതയായി, മാതൃത്വം സ്വീകരിച്ച നടി...

ഗാസ ഏറ്റെടുക്കാൻ അമേരിക്ക

0
ഇസ്രയേൽ – ഹമാസ് യുദ്ധത്തിൽ തകർന്നുപോയ ഗാസ മുനമ്പ് പുനർനിർമിക്കാൻ ഏറ്റെടുക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡൊണൾഡ് ട്രംപ്. പലസ്തീനികൾ അവിടം വിട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രയേൽ പ്രധാനമന്തി ബഞ്ചമിൻ നെതന്യാഹുവുമായി നടത്തിയ വാർത്താ...

നൂറുകണക്കിന് ‘സ്ത്രീകളെ ബലാത്സംഗം ചെയ്‌ത്‌ ജീവനോടെ ചുട്ടുകൊന്നു’; വിമതർ ഗോമ ജയിലിന് തീയിട്ടു

0
കോംഗോയിലെ ഗോമ നഗരത്തിൽ കഴിഞ്ഞയാഴ്‌ച റുവാണ്ടൻ പിന്തുണയുള്ള ഒരു വിമത സംഘം അതിക്രമിച്ചു കയറിയതിനെ തുടർന്നുണ്ടായ കലാപത്തിൽ നൂറുകണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും ജീവനോടെ ചുട്ടുകൊല്ലുകയും ചെയ്‌തു. ഗോമയിലെ മുൻസെൻസെ ജയിലിൽ ഒരു...

‘ഇന്ത്യ AI-ക്ക് പ്രധാനപ്പെട്ട വിപണി’; ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ

0
ആഗോള AI മേഖലയിൽ ഇന്ത്യയുടെ നിർണായക പങ്കിനെ കുറിച്ച് ഓപ്പൺ എഐ സിഇഒ സാം ആൾട്ട്മാൻ ഊന്നിപ്പറഞ്ഞു. AI വിപ്ലവത്തിൽ ഇന്ത്യ നേതാക്കളിൽ ഒരാളാകണമെന്ന് അദ്ദേഹം പറഞ്ഞു. ഐടി മന്ത്രി അശ്വിനി വൈഷ്‌ണവുമായുള്ള...

ഹിന്ദു ആചാരങ്ങൾ പാലിക്കാത്തതിന് 18 ക്ഷേത്ര ജീവനക്കാർക്ക് നടപടി നോട്ടീസ്

0
തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ക്ഷേത്രത്തിൽ ജോലി ചെയ്യുമ്പോൾ ഹിന്ദു ആചാരങ്ങൾ പാലിക്കാത്തതിന് 18 ജീവനക്കാർക്കെതിരെ നടപടി നോട്ടീസ്. ജീവനക്കാർ ഒന്നുകിൽ സർക്കാർ വകുപ്പുകളിലേക്ക് മാറണം. അല്ലെങ്കിൽ സ്വമേധയാ വിരമിക്കൽ പദ്ധതിക്ക് (വിആർഎസ്) അപേക്ഷിക്കണം...

Featured

More News