8 March 2026

മെറ്റക്ക് നിരോധനം ഏർപ്പെടുത്താൻ നീക്കം; നടപടി ഉപയോക്താക്കളെ തട്ടിപ്പിൽ നിന്ന് രക്ഷിക്കാൻ

ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെയാണ് ഉപരോധിക്കാൻ ആലോചിക്കുന്നത്.

ഉപയോക്താക്കളെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ കൊറിയ. രാജ്യത്തിന്റെ ആൻ്റിട്രസ്റ്റ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചതായി റിപ്പോർട്ടുകൾ ഉള്ളത്. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെയാണ് ഉപരോധിക്കാൻ ആലോചിക്കുന്നത്. കൊറിയ ഫെയർ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) രാജ്യത്തിൻ്റെ ഇ-കൊമേഴ്‌സ് നിയമത്തിൻ്റെ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം കഴിഞ്ഞ വർഷം അവസാനം മെറ്റക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

മെറ്റ പ്ലാറ്റ്ഫോമുകൾ ഉപരോധിക്കുന്നത് ഔപചാരികമായി തീരുമാനിക്കുന്നതിനായി ഏജൻസിയുടെ കമ്മീഷണർമാർ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ-കൊമേഴ്‌സ് ഔട്ട്‌ലെറ്റുകൾളുടെ വിൽപന തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഫേസ്ബുക്കും ഇൻസ്റ്റ​ഗ്രാമും അവരുടെ മാർക്കറ്റ്‌പ്ലെയ്‌സുകളിലെ ഉപയോക്താക്കളെ പരിരക്ഷിക്കാനും പ്രതിവിധി നൽകാനും മതിയായ നടപടികൾ നടപ്പിലാക്കുന്നതിൽ മെറ്റ പരാജയപ്പെട്ടുവെന്ന് ഏജൻസി ആരോപിച്ചു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇ-കൊമേഴ്‌സ് ബിസിനസുകളായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അവയിലെ മാർക്കറ്റ്‌പ്ലെയ്‌സുകൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നും പറയുന്നു. Alibaba’s (9988.HK), AliExpress, Temu എന്നീ വിദേശ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ ഉപഭോക്തൃ സംരക്ഷണ വാച്ച്ഡോഗ് അറിയിച്ചതിന് പിന്നാലെയാണ് വാർത്ത പുറത്തുവന്നത്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News