7 March 2026

‘നാഷണൽ ഹെറാൾഡ് കൊള്ള’; പ്രിയങ്ക ഗാന്ധിയുടെ ‘പലസ്‌തീൻ’ ബാഗിന് ബൻസുരി സ്വരാജ് എംപിയുടെ മറുപടി

'നാഷണൽ ഹെറാൾഡ് കി ലൂട്ട്' ബാഗുമായി എത്തിയതിനെ തുടർന്ന് പാർലമെന്റ് വീണ്ടമൊരു ബാഗ് പോരിനാണ് സാക്ഷ്യം വഹിച്ചത്

‘ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്’ എന്ന വിഷയത്തിലുള്ള സംയുക്ത പാർലമെൻ്റെറി കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനെത്തിയ ബിജെപി എംപി ബൻസുരി സ്വരാജ് കൊണ്ടുവന്ന ബാഗ് ഏവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നെഴുതിയ ബാഗുമായി എത്തിയതിനെ തുടർന്ന് ചൊവ്വാഴ്‌ച പാർലമെന്റ് വീണ്ടമൊരു ബാഗ് പോരിനാണ് സാക്ഷ്യം വഹിച്ചത്.

കോൺഗ്രസിനെയും ഗാന്ധി കുടുംബത്തെയും ലക്ഷ്യം വെച്ചുള്ള നീക്കം നേരത്തെ പലസ്‌തീൻ വിഷയത്തിൽ അടക്കം ബാഗുമായി എത്തിയ പ്രിയങ്ക ഗാന്ധിക്ക് എതിരെയുള്ള ഒരു പരിഹാസമായി മാറി.

നാഷണൽ ഹെറാൾഡ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാഹുൽ ഗാന്ധിക്കും സോണിയ ഗാന്ധിക്കുമെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെ ‘നാഷണൽ ഹെറാൾഡ് കി ലൂട്ട്’ എന്നെഴുതിയ ബാഗ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. നാഷണൽ ഹെറാൾഡ് കേസിലെ ഇഡി കുറ്റപത്രത്തിൽ ഗാന്ധി കുടുംബം നാമമാത്രമായ തുകയ്ക്ക് 2,000 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ സ്വന്തമാക്കിയെന്ന് ആരോപിക്കുന്നു.

നാഷണൽ ഹെറാൾഡ് കേസിൽ നടന്ന ക്രമക്കേടുകളിൽ ബിജെപി ഗാന്ധി കുടുംബത്തെയും കോൺഗ്രസിനെയും കടന്നാക്രമിച്ചിരുന്നു. അതേസമയം കോൺഗ്രസ് ആരോപണങ്ങൾ നിഷേധിച്ചു. ഭരണകക്ഷി രാഷ്ട്രീയ പകപോക്കുകയാണെന്നും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്‌തുവെന്നും കോൺഗ്രസ് ആരോപിച്ചു.

പ്രിയങ്ക ഗാന്ധിയും ബാഗും

ഡിസംബറിൽ, ‘പലസ്‌തീൻ’ എന്ന് എഴുതിയ ഒരു ബാഗുമായാണ് പ്രിയങ്ക പാർലമെന്റിലേക്ക് എത്തിയത്. പ്രിയങ്കയുടെ നടപടിക്കെതിരെ ബിജെപി നേതാക്കൾ രൂക്ഷ വിമർശനം ഉന്നയിച്ചപ്പോൾ കോൺഗ്രസ് നേതാവ് തൻ്റെ പ്രവൃത്തിയെ ന്യായീകരിച്ച് രംഗത്തെത്തി.

“ഞാൻ ഇപ്പോൾ എന്ത് വസ്ത്രം ധരിക്കണമെന്ന് ആരാണ് തീരുമാനിക്കുക? സ്ത്രീകൾ എന്ത് ധരിക്കണമെന്ന് നിങ്ങൾ തീരുമാനിക്കുന്നത് സാധാരണ പുരുഷാധിപത്യമാണ്. ഞാൻ അത് അംഗീകരിക്കുന്നില്ല. എനിക്ക് വേണ്ടത് ഞാൻ ധരിക്കും” -അവർ പറഞ്ഞു.

വിവാദം അവിടെ അവസാനിച്ചില്ല, അടുത്ത ദിവസം പ്രിയങ്ക തൻ്റെ ബാഗിലൂടെ മറ്റൊരു ശക്തമായ സന്ദേശം നൽകി. “ബംഗ്ലാദേശി ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും ഒപ്പം നിൽക്കുക” -എന്നായിരുന്നു ബാഗിൽ എഴുതിയിരുന്നത്.

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ സ്ഥാനഭ്രഷ്ട ആക്കപ്പെട്ടതിനെ തുടർന്ന് ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് എതിരായ ആക്രമണ സംഭവങ്ങളെ കുറിച്ചായിരുന്നു പ്രിയങ്ക പരാമർശിച്ചത്.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News