8 March 2026

എൻസിഇആർടി; ഏഴാം ക്ലാസ് പാഠ പുസ്‌തകത്തിൽ നിന്നും മു​ഗൾ ചരിത്രം ഒഴിവാക്കി

മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു, മഹാകുംഭമേളയും പാഠ പുസ്‌തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്

പാഠ പുസ്‌തകങ്ങളിൽ കാവിവൽക്കരണം തുടർന്ന് കേന്ദ്രസർക്കാർ. ഏഴാം ക്ലാസിലെ പാഠ പുസ്‌തകകത്തിൽ നിന്നും മുഗൾ രാജാക്കന്മാരുടെ പേര് വെട്ടി മാറ്റി. മഹാകുംഭമേളയുടെ അധ്യായം ഉൾപ്പെടുത്തിയാണ് പുതിയ സാമൂഹ്യ ശാസ്ത്ര പുസ്‌തകം പുറത്തിറക്കുന്നത്.

മുഗള്‍ രാജാക്കന്‍മാരെ കുറിച്ചും ഡല്‍ഹിയിലെ മുസ്ലീം ഭരണാധികാരികളെ കുറിച്ചുമുള്ള ഭാഗങ്ങളാണ് ഒഴിവാക്കിയത്. പകരം മഗധ, മൗര്യ, ശതവാഹന രാജവംശങ്ങളെ കുറിച്ചുളള അധ്യായങ്ങള്‍ കൂട്ടിച്ചേര്‍ത്തു. മഹാകുംഭമേളയും പാഠ പുസ്‌തകത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.

ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ഈ വർഷം നടന്ന കുംഭമേളയെ കുറിച്ചുള്ള പരാമർശങ്ങളും പുസ്‌തകത്തിലുണ്ട്. ജനപദം (ആളുകൾ സ്ഥിര താമസമാക്കിയ സ്ഥലം), സമരാജ് (പരമോന്നത ഭരണാധികാരി), അധീര രാജ (അധിപൻ), രാജാധി രാജ (രാജാക്കന്മാരുടെ രാജാവ്) എന്നിങ്ങനെ വിവിധ അധ്യായങ്ങളിൽ നിരവധി സംസ്‌കൃത പദങ്ങളും കാണാം.

ഗ്രീക്കുകാരെ കുറിച്ചുള്ള വിശദമായ ഭാഗങ്ങളും പുതുക്കിയ പുസ്‌തകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദേശീയ വിദ്യാഭ്യാസ നയം (2020) പ്രകാരം എൻ‌സി‌ഇ‌ആർ‌ടി നവീകരിച്ച ഏഴാം ക്ലാസ് പാഠ പുസ്‌തകമായ ‘എക്‌സ്‌പ്ലോറിംഗ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബിയോണ്ട്, പാർട്ട്-1 എന്ന പുസ്‌തകത്തിലാണ് ചിലഭാ​ഗങ്ങൾ ഒഴിവാക്കുകയും പുതിയവ ഉൾച്ചേർക്കുകയും ചെയ്‌തത്.

2020-ലെ പുതിയ ദേശീയ വിദ്യാഭ്യാസ പരിഷ്‌കാരത്തിൻ്റെ ഭാഗമായാണ് മാറ്റം വരുത്തിയതെന്നാണ് എന്‍സിഇആര്‍ടി വിശദീകരിക്കുന്നത്. അതിൻ്റെ അടിസ്ഥാനത്തില്‍ ഭാരതീയ പാരമ്പര്യം കൂടുതല്‍ ഉള്‍ക്കൊള്ളുന്ന പാഠശകലങ്ങളും ചരിത്ര വിശകലനങ്ങളും സോഷ്യല്‍ സയന്‍സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചതെന്നും എന്‍സിഇആര്‍ടി പറയുന്നു.

ഇതുകൂടാതെ ചാര്‍ധാം യാത്ര, ജ്യോതിര്‍ ലിംഗങ്ങള്‍ എന്നിവയെ പറ്റിയും പാഠ പുസ്‌തകത്തിൽ പരാമർശം ഉണ്ട്. മുമ്പും പാഠ പുസ്‌തകത്തിൽ നിന്ന് മുഗൾ ചക്രവർത്തിമാരുടെ നേട്ടങ്ങളെ കുറിച്ചുള്ള രണ്ട് പേജുള്ള പട്ടിക, മാംലൂക്കുകൾ, തുഗ്ലക്കുകൾ, ഖൽജികൾ, ലോദികൾ തുടങ്ങിയ രാജവംശങ്ങളെ കുറിച്ചുള്ള വിശദമായ വിവരണങ്ങൾ, മുഗൾ രാജാക്കന്മാരെയും ഡൽഹി സുൽത്താനേറ്റിനെയും കുറിച്ചുള്ള ഭാഗങ്ങൾ തുടങ്ങിയവ എൻസിഇആർടി വെട്ടിമാറ്റിയിരുന്നു.

2022- 23-ലെ കോവിഡ്-19 മഹാമാരിയുടെ സമയത്ത് സിലബസ് കുറക്കുന്നതിൻ്റെ ഭാഗമായാണ്, മുമ്പ് ഈ ഭാ​ഗങ്ങൾ വെട്ടിക്കുറച്ചത്. പുതിയ പാഠ പുസ്‌തകത്തിൽ അവയെ കുറിച്ചുള്ള എല്ലാ പരാമർശങ്ങളും പൂർണമായും നീക്കം ചെയ്‌തിരിക്കുകയാണ്.

Share

More Stories

300 മില്യൺ ഡോളർ വിലമതിക്കുന്ന യുഎസ് THAAD റഡാർ സിസ്റ്റം ഇറാൻ തകർത്തു

0
ഗൾഫിലെ യുഎസ് മിസൈൽ പ്രതിരോധ സംവിധാനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ 300 മില്യൺ ഡോളർ വിലമതിക്കുന്ന ഒരു പ്രധാന റഡാർ സംവിധാനം ഇറാൻ നശിപ്പിച്ചതായി യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഭാവിയിലെ ആക്രമണങ്ങളെ ചെറുക്കാനുള്ള മേഖലയുടെ...

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ: അതിശക്തമായ ചൂടിന് പിന്നാലെ മഞ്ഞുവീഴ്ചയും ‘രക്തമഴയും’ !

0
ബ്രിട്ടനിൽ കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ തികച്ചും വിചിത്രമായ കാലാവസ്ഥാ വ്യതിയാനങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയതിന് തൊട്ടുപിന്നാലെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഞ്ഞുവീഴ്ചയും, സഹാറൻ മരുഭൂമിയിൽ നിന്നുള്ള...

ഇറാൻ്റെ ബാലിസ്റ്റിക് മിസൈലുകൾ ആയിരത്തിൽ താഴെയാകാം, ഡ്രോൺ ആക്രമണങ്ങൾ കുറഞ്ഞു: ഇയാൻ ബ്രെമ്മർ

0
ന്യൂഡൽഹി: ഇറാനിലെ യുദ്ധത്തെ കുറിച്ചുള്ള നിർണായക കാര്യം- അത് എത്രകാലം തുടരും, ആരും പ്രതിജ്ഞാബദ്ധരാകാൻ ആഗ്രഹിക്കുന്ന ഒന്നല്ല. എന്നാൽ ഏഴ് ദിവസത്തിനുള്ളിൽ ഇറാൻ ആയുധ ശേഖരത്തിൻ്റെ കാര്യത്തിൽ ശക്തി നഷ്‌ടപ്പെടുന്നത് ഉറപ്പാണെന്ന് യുറേഷ്യ...

യുഎസിൻ്റെ 750 സൈനിക താവളങ്ങൾ തന്ത്രപരമായ പ്രാധാന്യം

0
വാഷിംഗ്ടണും ആഗോള പ്രതിരോധ വിദഗ്‌ദരും പറയുന്നതനുസരിച്ച്, ലോകത്തിലെ മറ്റേതൊരു രാജ്യത്തേക്കാളും വിപുലമായ സൈനിക ശൃംഖല അമേരിക്കക്കുണ്ട്. നിലവിൽ 80-ലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലുമായി ഏകദേശം 750 മുതൽ 800 വരെ സൈനിക താവളങ്ങൾ അമേരിക്കക്കുണ്ട്....

അത്യാധുനിക അമേരിക്കൻ ബോംബർ വിമാനങ്ങൾ ബ്രിട്ടനിലെത്തി; സ്റ്റാർമർ അനുമതി നൽകി

0
ഇറാനിലെ മിസൈൽ കേന്ദ്രങ്ങൾക്ക് നേരെ പ്രതിരോധപരമായ ആക്രമണങ്ങൾ നടത്താൻ ബ്രിട്ടീഷ് താവളങ്ങൾ ഉപയോഗിക്കാൻ പ്രധാനമന്ത്രി കീർ സ്റ്റാർമർ അനുമതി നൽകിയതോടെ, അത്യാധുനിക അമേരിക്കൻ ബി-1 ലാൻസർ ബോംബർ വിമാനങ്ങൾ യുകെയിലെത്തി. തുടക്കത്തിൽ അനുമതി...

‘ഇന്ത്യക്കാർ നല്ല അഭിനേതാക്കളാണ്’; റഷ്യയുടെ എണ്ണ ഇളവിനെ കുറിച്ച് ട്രംപ് സഹായി

0
പശ്ചിമേഷ്യൻ സംഘർഷത്തിന് ഇടയിൽ ലോകമെമ്പാടുമുള്ള വിതരണം ലഘൂകരിക്കുന്നതിനായി, ജലപാതകളിൽ പൊങ്ങിക്കിടക്കുന്ന കപ്പലുകളിൽ നിന്ന് റഷ്യൻ എണ്ണ വാങ്ങാൻ ഇന്ത്യക്ക് 'അനുമതി' നൽകിയതായി അമേരിക്ക അറിയിച്ചു. "ലോകത്ത് എണ്ണ വളരെ നന്നായി ലഭ്യമാണ്. ഇന്ത്യയിലെ നമ്മുടെ...

Featured

More News