7 March 2026

ജീവൻ നിലനിർത്താൻ ഇതാ പുതിയൊരു ഗ്രഹം; കണ്ടെത്തി ജ്യോതിശാസ്ത്രജ്ഞർ

യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ ഡോക്ടറൽ വിദ്യാർത്ഥിനിയായ ലാറിസ പലേതോർപ്പും ശിശിർ ധോലാകിയയുമാണ് ​ഗ്രഹം കണ്ടെത്തിയത്.

മനുഷ്യന് ഭൂമിയിൽ മാത്രമല്ലാതെ മറ്റെവിടെയൊക്കെ ജീവിക്കാൻ സാധിക്കുമെന്ന ഗവേഷണത്തിലാണ് ശാസ്ത്രജ്ഞർ. ഇപ്പോളിതാ ജീവൻ നിലനിൽക്കാൻ സാധ്യതയുള്ള മറ്റൊരു ​ഗ്രഹം കണ്ടെത്തിയിരിക്കുകയാണ് ജ്യോതിശാസ്ത്രജ്ഞർ. 40 പ്രകാശവർഷം അകലെ മീനരാശിയിൽ സ്ഥിതി ചെയ്യുന്ന ഗ്ലീസ് 12 ബി എന്ന ​ഗ്രഹം വാസയോഗ്യമാകാമെന്നാണ് നിഗമനം.

റോയൽ അസ്ട്രോണമിക്കൽ സൊസൈറ്റിയുടെ പ്രതിമാസ പ്രസിദ്ധീകരണത്തിലാണ് കണ്ടെത്തലിനെക്കുറിച്ച് വെളിപ്പെടുത്തിയത്. ​ഗ്ലീസ് 12 ബി ഭൂമിയേക്കാൾ അൽപം ചെറുതും ശുക്രനുമായി സാമ്യമുള്ളതുമാണ്. ഉപരിതല താപനില 107 ഡിഗ്രി ഫാരൻഹീറ്റ് (42 ഡിഗ്രി സെൽഷ്യസ്) ആയതിനാൽ ജലം ദ്രാവകരൂപത്തിൽ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണ്. ഭൂമിയുടെ ശരാശരി താപനിലയേക്കാൾ കൂടുതലാണെങ്കിലും മറ്റ് പല എക്സോപ്ലാനറ്റുകളേക്കാളും വളരെ കുറവാണെന്നതാണ് പ്രധാന ഘടകം. ​

ഗ്ലീസ് 12 ബിയിൽ അന്തരീക്ഷമുണ്ടോ എന്നതാണ് പ്രധാന ആശങ്ക. ഭൂമിക്ക് സമാനമായ അന്തരീക്ഷം ഉണ്ടായിരിക്കാമെന്നതാണ് നി​ഗമനം. അങ്ങനെയെങ്കിൽ ജീവൻ നിലനിൽക്കാനുള്ള സാധ്യത കൂടുതലാണെന്നും പറയുന്നു. അതേസമയം, ശുക്രനെപ്പോലെ ചുട്ടുപൊള്ളുന്ന അന്തരീക്ഷം ഉണ്ടായിരിക്കാമെന്നും അന്തരീക്ഷമില്ലായിരിക്കാമെന്നും അഭിപ്രായമുയരുന്നു.

യൂണിവേഴ്‌സിറ്റി ഓഫ് എഡിൻബർഗ്, യൂണിവേഴ്‌സിറ്റി കോളേജ് ലണ്ടൻ എന്നിവിടങ്ങളിൽ ഡോക്ടറൽ വിദ്യാർത്ഥിനിയായ ലാറിസ പലേതോർപ്പും ശിശിർ ധോലാകിയയുമാണ് ​ഗ്രഹം കണ്ടെത്തിയത്. ഗ്ലീസ് 12 ബിയുടെ മാതൃ നക്ഷത്രം സൂര്യൻ്റെ വലിപ്പത്തിൻ്റെ 27 ശതമാനവും 60 ശതമാനം താപനിലയുമുള്ളത്. നക്ഷത്രവും ​ഗ്രഹവും തമ്മിലുള്ള ദൂരം ഭൂമിയും സൂര്യനും തമ്മിലുള്ള ദൂരത്തിൻ്റെ 7% മാത്രമാണ്. അതുകൊണ്ടു തന്നെ നക്ഷത്രത്തിൽ നിന്ന്, ഭൂമിക്ക് സൂര്യനിൽ നിന്ന് ലഭിക്കുന്നതിൻ്റെ 1.6 മടങ്ങ് കൂടുതൽ ഊർജം ലഭിക്കുന്നു. ​

ഗ്രഹത്തിൽ ഏത് തരത്തിലുള്ള അന്തരീക്ഷം ഉണ്ടെന്ന് മനസ്സിലാക്കുക എന്നതാണ് ലക്ഷ്യമെന്നും ഭൂമിക്കും ശുക്രനും സൂര്യനിൽ നിന്ന് ലഭിക്കുന്ന പ്രകാശത്തിൻ്റെ അളവിന് ഇടയിൽ ​ഗ്ലീസ് 12 ബിക്ക് ലഭിക്കുന്നതിനാൽ, ഇവ തമ്മിലുള്ള വിടവ് നികത്തുന്നതിന് കണ്ടെത്തൽ പ്രധാനമാണെന്നും ജ്യോതിശാസ്ത്രജ്ഞർ പറയുന്നു.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News