2 January 2025

നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും; യമൻ പ്രസിഡന്റിൻ്റെ അനുമതി ഒരു മാസത്തിനകം

യെമൻ പൗരൻ തലാൽ അബ്‌ദു മഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്

യെമനിലെ ജയിലിൽ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കും. യമൻ പ്രസിഡന്റിൻ്റെ അനുമതി ഒരുമാസത്തിനകം ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. കൊല്ലപ്പെട്ട തലാൽ അബ്‌ദു മെഹ്ദിയുടെ കുടുംബവുമായും അദ്ദേഹം ഉൾപ്പെടുന്ന ഗോത്രത്തിൻ്റെ തലവന്മാരുമായും മാപ്പപേക്ഷയ്ക്കുള്ള ചർച്ചകൾ വഴിമുട്ടിതോടെ ആണ് വധശിക്ഷ നടപ്പാക്കാൻ അനുമതി നൽകിയിരിക്കുന്നത്.

“സേവ് നിമിഷ” കമ്മിറ്റിയിൽ നിന്ന് പണത്തിൻ്റെ രണ്ടാം ഗഡു ലഭിച്ചില്ല എന്നതും, കൊല്ലപ്പെട്ട തലാലിൻ്റെ കുടുംബത്തിൻ്റെ വിശ്വസ്ഥൻ ഷെയ്ഖ് ഹുസൈൻ അബ്‌ദുല്ല അൽ സുവാദിക്ക്‌ ചർച്ചകൾക്കായി നിയമപരമായ അധികാരം ലഭിച്ചില്ല എന്നതാണ് തടസത്തിന് രണ്ട് കാരണങ്ങളായി മാറിയത്.

ആദ്യ ഗഡുവായി 19871 ഡോളറിൻ്റെ ചെക്ക് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വഴി കഴിഞ്ഞ ജൂലൈ നാലിന് അഭിഭാഷകന് കൈമാറിയിരുന്നു. ആകെ 40,000 യുഎസ് ഡോളറാണ് ചർച്ചകൾ ആരംഭിക്കാൻ വേണ്ടിയിരുന്നത്. രണ്ട് ​ഗഡുക്കളായാണ് ഇത് നൽകേണ്ടിയിരുന്നത്.

യെമൻ പൗരൻ തലാൽ അബ്‌ദു മഹ്ദി 2017ൽ കൊല്ലപ്പെട്ട കേസിലാണ് നിമിഷ പ്രിയക്ക് കോടതി വധശിക്ഷ വിധിച്ചത്. ശിക്ഷയിൽ ഇളവ്‌ നൽകണമെന്ന നിമിഷ പ്രിയയുടെ ആവശ്യം നേരത്തെ യെമൻ കോടതി തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീൽ യെമൻ സുപ്രിം കോടതിയും തള്ളിയിരുന്നു.

ശരിയത്ത് നിയമ പ്രകാരമുള്ള ദിയാധനം കൊല്ലപ്പെട്ട തലാൽ അബ്‌ദു മഹ്ദിൻ്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാനുള്ള സാധ്യത ഉണ്ടായിരുന്നു. അതും മങ്ങിയതോടെയാണ് വധശിക്ഷ നടപ്പാക്കാൻ തീരുമാനിച്ചത്.

നാലാമിടം.ഇൻ വാർത്തകൾ വാട്‌സ്ആപ്പിൽ ലഭ്യമാണ്: https://chat.whatsapp.com/JmHsAerjLkJCTZzScJzvcc

A platform https://nalamidam.net/ for people who are looking for news and insights that are not influenced by political or corporate agendas. Its commitment to ethical and humane journalism has helped it become a trusted source of news and insights for its readers.

Share

More Stories

സ്വിറ്റ്‌സർലാൻ്റ് മുഖാവരണം നിരോധിക്കാന്‍ കാരണമിതാണ്

0
മുഖാവരണ നിരോധനം പ്രാബല്യത്തില്‍ വരുത്തി സ്വിറ്റ്‌സര്‍ലാൻ്റ്. 2025 ജനുവരി ഒന്ന് മുതലാണ് നിരോധനം പ്രാബല്യത്തിലായത്. പൊതുസ്ഥലങ്ങളില്‍ ബുര്‍ഖയും നിഖാബും അടക്കമുള്ള മുഖാവരണങ്ങള്‍ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയത്. സാധാരണയായി മുസ്ലീം സ്ത്രീകളാണ് ഇത്തരം മുഖാവരണങ്ങള്‍ ധരിക്കുന്നത്....

സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പൊങ്കൽ ബോണസ്: മുഖ്യമന്ത്രി സ്റ്റാലിൻ അനുവദിച്ചത് 163.81 കോടി

0
'സി', 'ഡി' വിഭാഗങ്ങളിലെ ജീവനക്കാർക്ക് അധിക വേതനം നൽകാനും 'സി', 'ഡി' വിഭാഗത്തിലുള്ള പെൻഷൻകാർക്ക് പൊങ്കൽ സമ്മാനം നൽകാനും 2023-2024 വർഷത്തേക്ക് 163.81 കോടി രൂപ അനുവദിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ ഉത്തരവിട്ടു....

ജാതി അടിസ്ഥാനത്തിലുള്ള അസമത്വം പരിഹരിക്കാൻ ജയിൽ മാന്വൽ കേന്ദ്രസർക്കാർ ഭേദഗതി ചെയ്‌തു

0
ജയിലുകളിൽ തടവുകാരെ ജാതിയുടെ അടിസ്ഥാനത്തിൽ തരംതിരിച്ച് വിവേചനം കാണിക്കുന്നത് പരിശോധിക്കുന്നതിനായി ഇന്ത്യൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജയിൽ മാനുവൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. ഡിസംബർ 30ന് എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ്...

ഇന്ത്യൻ ഗോത്ര സംസ്‌കാരത്തെ അടുത്തറിഞ്ഞ ‘നെറ തിങ്ക’ ദേശീയ ഗോത്രോത്സവം

0
കിർത്താഡ്‌സിൻ്റെ നേതൃത്വത്തിൽ വ്യത്യസ്‌ത ഭക്ഷണക്കൂട്ടും കലാവിരുന്നുമായി ദേശീയ ഗോത്രോത്സവമായ 'നെറ തിങ്ക' കോഴിക്കോട് സമാപിച്ചു. കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് സംസ്ഥാനങ്ങളിലെ ഗോത്ര കലാരൂപങ്ങൾ ആടി തിമിർത്തു. ഗോത്ര ഭക്ഷണപുരയുടെ കൂട്ടിൽ ഭക്ഷ്യോത്സവം, കരകൗശല ഉത്സവം,...

ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് സ്‌ഫോടനം തീവ്രവാദ പ്രവർത്തനം ആണെന്ന് എലോൺ മസ്‌ക്

0
ലാസ് വെഗാസിലെ ട്രംപ് ഇൻ്റർനാഷണൽ ഹോട്ടലിന് പുറത്ത് ടെസ്‌ല സൈബർട്രക്ക് ഉൾപ്പെട്ട സ്‌ഫോടനം തീവ്രവാദ പ്രവർത്തനമാണെന്ന് ശതകോടീശ്വരൻ എലോൺ മസ്‌ക് അവകാശപ്പെട്ടു. ഇലക്ട്രിക് വാഹനത്തിൻ്റെ രൂപകൽപ്പന സ്ഫോടനത്തിൻ്റെ ആഘാതം കുറയ്ക്കുകയും ഹോട്ടലിനെ കാര്യമായ...

ആധാർ ബന്ധിതമായി കുട്ടികളുടെ വിവരം രേഖപ്പെടുത്തി; ഒരു കോടിയിലേറെ വിദ്യാർഥികളുടെ കുറവ്‌

0
ന്യൂഡൽഹി: രാജ്യത്തെ മൊത്തം സ്‌കൂൾ വിദ്യാർഥികളുടെ എണ്ണം 2023-24ൽ തൊട്ടുമുമ്പത്തെ അഞ്ച്‌ വർഷത്തെ ശരാശരിയെ അപേക്ഷിച്ച്‌ 1.32 കോടി ഇടിഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കണക്കുപ്രകാരം 2023-24ൽ പ്രീ പ്രൈമറിതലം മുതൽ ഹയർസെക്കന്‍ഡറി...

Featured

More News