29 December 2024

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് സർക്കാർ യാത്രയയപ്പില്ല; തീരുമാനം ഭിന്നത കണക്കിലെടുത്ത്

മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്‌മളമായ യാത്രയയപ്പ് നൽകിയിരുന്നു

സ്ഥാനമൊഴിയുന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാന് യാത്രയയപ്പ് നൽകേണ്ടെന്ന് സർക്കാർ തീരുമാനം. സ‍ർക്കാരുമായുളള ഭിന്നത കണക്കിലെടുത്താണ് യാത്രയയപ്പ് വേണ്ടെന്ന് വെച്ചത്.

അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രാജ്ഭവന്‍ ജീവനക്കാര്‍ നല്‍കാനിരുന്ന യാത്രയയപ്പ് റദ്ദാക്കി. മുന്‍ പ്രധാനമന്ത്രി ഡോക്ടര്‍ മന്‍മോഹന്‍ സിങ്ങിൻ്റെ നിര്യാണത്തെ തുടര്‍ന്നുള്ള ദേശീയ ദുഃഖാചരണം കണക്കിലെടുത്താണ് യാത്രയയപ്പ് ചടങ്ങ് ഒഴിവാക്കിയത്. മറ്റന്നാള്‍ ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത് കണക്കിലെടുത്താണ് ഞായറാഴ്‌ച യാത്രയയപ്പ് ക്രമീകരിച്ചത്.

മുൻ ഗവർണർ പി.സദാശിവത്തിന് സർക്കാർ ഊഷ്‌മളമായ യാത്രയയപ്പ് നൽകിയിരുന്നു. മാസ്‌കറ്റ് ഹോട്ടലിൽ വെച്ചാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സദാശിവത്തിന് യാത്രയയപ്പ് നൽകിയത്. വിമാന താവളത്തിൽ സദാശിവത്തെ യാത്രയാക്കാനും മുഖ്യമന്ത്രി പോയിരുന്നു.

ഞായറാഴ്‌ച ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തില്‍ നിന്ന് മടങ്ങും. ഞായറാഴ്‌ച ഉച്ചക്ക് 12 മണിക്ക് കൊച്ചി വഴിയാണ് മടക്കം. നിലവിലെ ബിഹാര്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേകറാണ് കേരള ഗവര്‍ണറായി ചുമതലയേല്‍ക്കുക. വിശ്വനാഥ് ആര്‍ലേക്കര്‍ ജനുവരി ഒന്നിന് കേരളത്തിലെത്തും. രണ്ടിന് ചുമതലയേല്‍ക്കും. ആരിഫ് മുഹമ്മദ് ഖാന്‍ ജനുവരി രണ്ടിന് ബിഹാറില്‍ ചുമതല ഏറ്റെടുക്കും.

ആരിഫ് മുഹമ്മദ് ഖാന്‍ കേരള ഗവര്‍ണറായി അഞ്ചുവര്‍ഷം കഴിഞ്ഞിരുന്നു. 2024 സെപ്റ്റംബര്‍ 5നാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരള രാജ് ഭവനില്‍ അഞ്ചു കൊല്ലം പൂര്‍ത്തിയാക്കിയത്. സംഭവ ബഹുലമായ അഞ്ചു വര്‍ഷത്തിന് ശേഷമാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളം വിടുന്നത്. ഗോവ സ്വദേശിയായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെകര്‍ നേരത്തെ ഹിമാചല്‍ പ്രദേശ് ഗവര്‍ണറായും ഗോവയില്‍ വനംപരിസ്ഥിതി മന്ത്രിയായും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.

Share

More Stories

‘അവധിക്കാലം ദുരന്തങ്ങളാകുന്നു’; പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് കുട്ടികൾ മുങ്ങി മരിച്ചത് മൂന്ന് സഹോദരങ്ങളുടെ മക്കൾ

0
കാസർകോട്: പയസ്വിനി പുഴയിൽ കുളിക്കാനിറങ്ങിയ ഒരേ കുടുംബത്തിലെ സഹോദരങ്ങളുടെ മക്കളായ മന്ന് കുട്ടികൾ മുങ്ങിമരിച്ചു. എരിഞ്ഞിപ്പുഴ സ്വദേശി അഷ്റഫ്- ശബാന ദമ്പതികളുടെ മകൻ യാസിൻ (13), അഷ്റഫിൻ്റെ സഹോദരൻ മജീദ്- സഫീന ദമ്പതികളുടെ...

രാജസ്ഥാനിൽ ഒമ്പത് ജില്ലകൾ സർക്കാർ റദ്ദാക്കി; മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി

0
രാജസ്ഥാനിലെ ഭജൻലാൽ ശർമ്മ സർക്കാർ ശനിയാഴ്‌ച ചരിത്രപരവും വലിയൊരു തീരുമാനമെടുത്തു. മുഖ്യമന്ത്രി ഭജൻലാലിൻ്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുൻ ഗെഹ്‌ലോട്ട് സർക്കാരിൻ്റെ കാലത്ത് സൃഷ്‌ടിച്ച ഒമ്പത് ജില്ലകളും മൂന്ന് ഡിവിഷനുകളും നിർത്തലാക്കാൻ...

‘ബാങ്കിലെ നിയമനത്തിനായി വാങ്ങിയ പത്ത് ലക്ഷം രൂപ ഐസി ബാലകൃഷ്‌ണനെ ഏൽപ്പിച്ചു’; വയനാട് ഡിസിസി ട്രഷറർ നേതൃത്വത്തിന് നൽകിയ...

0
വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്‍റെയും മകന്‍റെയും ആത്മഹത്യക്ക് പിന്നിൽ സാമ്പത്തിക ഇടപാടെന്ന സൂചനയ്ക്ക് പിന്നാലെ വിജയൻ കെപിസിസി നേതൃത്വത്തിന് നൽകിയ കത്ത് പുറത്ത്. പണം നൽകിയതിൻ്റെ കണക്ക് സൂചിപ്പിച്ചാണ് കത്ത്. 2021ൽ...

12 വിവാഹങ്ങളും 102 കുട്ടികളും; ഉഗാണ്ടയിലെ മൂസ ഹസാഹ്യകസേരയുടെ വിവാദ ജീവിതം

0
70 വയസ്സുള്ള ഉഗാണ്ടക്കാരനായ മൂസ ഹസാഹ്യകസേര തന്റെ ജീവിതത്തിലൂടെ ഒരു വിചിത്ര റെക്കോർഡാണ് നേടിയത്. 12 തവണ വിവാഹിതനായ മൂസ 102 കുട്ടികളുടെ പിതാവാണ്. കൂടാതെ 578 പേരക്കുട്ടികളുമുണ്ട്. കിഴക്കൻ ഉഗാണ്ടയിലെ മുകിസ...

സ്റ്റാർബേസ് ടൗൺഷിപ്പ്; സ്പേസ് എക്‌സ് ജീവനക്കാർക്കായി ഇലോൺ മസ്‌ക് പ്രത്യേക നഗരാസൂത്രണം തുടങ്ങി

0
ടെക്‌സസിലെ ബോക്കാ ചിക്ക ബീച്ച് പ്രദേശത്ത് സ്‌പേസ് എക്‌സ് ജീവനക്കാർക്കായി പ്രത്യേക മുനിസിപ്പാലിറ്റി സ്ഥാപിക്കാൻ ഇലോൺ മസ്‌ക് തയ്യാറെടുക്കുന്നു. നേരത്തെ ഈ പദ്ധതി സംബന്ധിച്ച് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നുവെങ്കിലും, ഇതിന് പുതിയ പ്രോത്സാഹനം നൽകിയിരിക്കുന്നത്...

പെരിയ ഇരട്ടക്കൊല കേസിൽ വിധി പ്രസ്‌താവിച്ചു; 14 പ്രതികൾ കുറ്റക്കാരെന്ന് സിബിഐ കോടതി, പൊട്ടിക്കരഞ്ഞ് അമ്മമാർ

0
യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കാസര്‍കോട്, പെരിയ, കല്ല്യോട്ട് ശരത് ലാലിനെയും കൃപേഷിനേയും കൊലപ്പെടുത്തിയ കേസിൽ 14 പ്രതികൾ കുറ്റക്കാരാണെന്ന് എറണാകുളം സിബിഐ കോടതി വിധിച്ചു. പെരിയ ഇരട്ടക്കൊല കേസിൽ സിബിഐ കോടതി വിധി...

Featured

More News