പാരിസ്: ലോകത്തിലെ ഏറ്റവും വേഗമേറിയ പുരുഷതാരമായി അമേരിക്കയുടെ നോഹ ലൈല്‍സ്. 9.784 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഓട്ടം ഫിനിഷ് ചെയ്‌ത് കരിയറിലെ മികച്ച സമയം കണ്ടെത്തിയാണ് നോഹ ലൈല്‍സ് ഈ നേട്ടം ഭദ്രമാക്കിയത്.
ഇരുപത് വർഷത്തിന് ശേഷമാണ് അമേരിക്കയിൽ നിന്നും പുരുഷൻമാരുടെ നൂറ് മീറ്ററിൽ ഒരു ലോകചാമ്പ്യൻ പിറന്നത്. ലൈൽൻ്റെ ആദ്യ ഒളിമ്പിക് സ്വർണ മെഡലാണിത്.
ജമൈക്കയുടെ കിഷെയ്ന്‍ തോംസൺ വെള്ളിയും അമേരിക്കയുടെ ഫ്രഡ് കെര്‍ലി വെങ്കലവും നേടി. തോംസണ്‍ 9.79 സെക്കന്റ് സമയം കൊണ്ട് കുതിച്ചെത്തിയപ്പോൾ 9.81 സെക്കന്റില്‍ ഫ്രഡ് കെര്‍ലി ഫിനിഷ് ചെയ്‌തു. 0.005 സെക്കൻഡുകളുടെ വ്യത്യാസത്തിലാണ് കിഷെയ്ന്‍ തോംസണെ നോഹ പിന്നിലാക്കിയത്.