22 January 2025

ഒരു വരിപോലും കോഡിങ് ഇല്ല; എഐയുടെ പേരിൽ സമ്പാദ്യം വർധിപ്പിച്ച് ബ്രിട്ടീഷ് പ്രദേശമായ ആന്‍ഗ്വില

ചാറ്റ് ജിപിറ്റി ആരംഭിച്ചതിനുശേഷം 2022 നവംബര്‍ മുതല്‍ .ai ഡൊമെയ്ന്‍ നാമത്തിനായുള്ള രജിസ്‌ട്രേഷനുകള്‍ ഗണ്യമായി വര്‍ധിച്ചതായി ഐഎഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എഐ) വരവ് ആഗോളതലത്തില്‍ വലിയ മാറ്റങ്ങൾ ഇതിനോടകം സൃഷ്ടിച്ചുകഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഉത്പാദനക്ഷമതയെയും നവീകരണത്തെയും വളരെ വലിയതോതിലാണ് എഐ പ്രോത്സാഹിപ്പിക്കുന്നത്. എന്നാല്‍ എഐയുടെ കടന്നുവരവ് ഒരു ചെറിയ കരീബിയന്‍ ദ്വീപിന്റെ സമ്പദ് വ്യവസ്ഥയില്‍ തന്നെ വന്‍കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കിയത്. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ബ്രിട്ടീഷ് പ്രദേശമായ ആന്‍ഗ്വില, ഇപ്പോള്‍ സര്‍ക്കാരിന്റെ വരുമാനത്തിന്റെ മൂന്നിലൊന്നും എഐയില്‍ നിന്ന് സൃഷ്ടിക്കുന്ന തരത്തില്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുകയാണ്.

എഐ യുമായി ബന്ധപ്പെട്ടാണെങ്കിലും ഒരു വരി കോഡിങ് പോലും ഇല്ലാതെയാണ് ഈ വലിയ സാമ്പത്തിക നിക്ഷേപം ഈ ചെറുദ്വീപിലേക്ക് ഒഴുകിയതെന്ന് ഫോബ്‌സ് മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. .ai എന്നതില്‍ അവസാനിക്കുന്ന ഇന്റര്‍നെറ്റ് വിലാസങ്ങള്‍ക്കായി ആന്‍ഗ്വില ഓരോ രജിസ്ട്രേഷനും ഫീസ് ഈടാക്കിയാണ് ദശലക്ഷക്കണക്കിന് ഡോളറുകള്‍ സമ്പാദിക്കുന്നത്. ജപ്പാനിലെ .jp’ എന്നതിനും ഫ്രാന്‍സിന് ‘.fr’ എന്നതിനും സമാനമായി ദ്വീപിന് നിയുക്തമാക്കിയിരിക്കുന്ന ഡൊമെയ്ന്‍ നാമമാണ് ‘.ai’ എന്നതിനാലാണിത്. ലോകമെമ്പാടുമുള്ള ടെക്നോളജി കമ്പനികള്‍ക്കിടയില്‍ ആന്‍ഗ്വിലയുടെ കണ്‍ട്രി കോഡ് .ai പ്രിയപ്പെട്ടതായി മാറിയെന്ന് ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐഎംഎഫ്) ഔദ്യോഗിക റിപ്പോര്‍ട്ട് പറയുന്നു.

ചാറ്റ് ജിപിറ്റി ആരംഭിച്ചതിനുശേഷം 2022 നവംബര്‍ മുതല്‍ .ai ഡൊമെയ്ന്‍ നാമത്തിനായുള്ള രജിസ്‌ട്രേഷനുകള്‍ ഗണ്യമായി വര്‍ധിച്ചതായി ഐഎഎഫ് റിപ്പോര്‍ട്ടില്‍ പറയുന്നു. രജിസ്ട്രേഷന്‍ 2022ല്‍ 144,000 ആയിരുന്നത് 2023ല്‍ 354,000 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം .ai ഡൊമെയ്ന്‍ രജിസ്‌ട്രേഷനിലൂടെ 87 മില്യണ്‍ ഡോളര്‍ ഈസ്‌റ്റേണ്‍ കരീബിയന്‍ കറന്‍സി ആന്‍ഗ്വില സര്‍ക്കാരിന് ലഭിച്ചെന്നും ഐഎംഎഫ് വെളിപ്പെടുത്തി. ഇത് ആന്‍ഗ്വിലന്‍ സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മൊത്തം വരുമാനത്തേക്കാള്‍ 20% കൂടുതലാണ് എന്നത് ശ്രദ്ധിക്കേണ്ടതാണ്.

Share

More Stories

നൂറ് ദശലക്ഷം ഡി​ഗ്രി താപനില; പതിനെട്ട് മിനിറ്റ് നേരം ജ്വലിക്കുന്ന സൂര്യനെ സൃഷ്ടിച്ച് ചൈന

0
പതിനായിരം ഫാരൻ ഹീറ്റാണ് നാം കാണുന്ന ഒരു സൂര്യന്റെ താപം. അതിന്റെ ഏഴു മടങ്ങ് താപം എന്നത് ഊഹിക്കാൻ പോലും കഴിയില്ല. ഇവിടെ അങ്ങിനെയുള്ള ഒരു സൂര്യനെ നിർമിച്ച് ശാസ്ത്ര ലോകത്ത് കുതിപ്പ്...

ക്ഷമാപണത്തിന് ശേഷം മർഡോക്ക് രേഖകളുമായി ഹാരി രാജകുമാരൻ കേസ് തീർപ്പാക്കി

0
റൂപർട്ട് മർഡോക്കിൻ്റെ ബ്രിട്ടീഷ് ന്യൂസ്‌പേപ്പർ ഗ്രൂപ്പുമായി പ്രസാധകനിൽ തെറ്റ് ചെയ്‌തുവെന്ന വാദം തീർപ്പാക്കുന്നതിനായി അവസാന നിമിഷം ഹാരി രാജകുമാരനും അദ്ദേഹത്തിൻ്റെ നിയമ സംഘവും ബുധനാഴ്‌ച കരാർ ഉണ്ടാക്കി. രാജകുമാരന് "പൂർണ്ണമായ ക്ഷമാപണം" ലഭിച്ചു....

പ്രവാസികൾക്ക് സന്തോഷ പ്രഖ്യാപനവുമായി എയർലൈൻ; 30 കിലോ സൗജന്യ ബാഗേജ് അലവൻസ്

0
ഇന്ത്യയില്‍ നിന്നും ഗള്‍ഫ്- സിംഗപ്പൂര്‍ മേഖലകളിലേക്കുള്ള അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് 30 കിലോ വരെ സൗജന്യ ബാഗേജ് അലവന്‍സ് പ്രഖ്യാപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ്. ഏഴ് കിലോ സൗജന്യ ഹാന്‍ഡ് ബാഗിന് പുറമേ ആണിത്....

ജെ.എസ്.ഡബ്ള്യു എനർജി അതിൻ്റെ ബാറ്ററി സ്റ്റോറേജ് പ്ലാൻ്റ് താരിഫ് പവർ റെഗുലേറ്റർ നിരസിച്ചു

0
കരാറുകളുടെ പവിത്രതയും പൊതുഖജനാവിലെ ചെലവും സന്തുലിതമാക്കുന്ന കേസിൽ സെൻട്രൽ ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ്റെ (സിഇആർസി) സമീപകാല ഉത്തരവിനെതിരെ ജെഎസ്.ഡബ്ള്യു ബ്ല്യു എനർജിയുടെ ഒരു യൂണിറ്റ് വൈദ്യുതി (ആപ്‌ടെൽ) അപ്പീൽ ട്രിബ്യൂണലിനെ സമീപിച്ചു. വിപണിയേക്കാൾ ഉയർന്ന...

‘ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ശിവലിംഗം’; മഹേശ്വരം ശ്രീ ശിവപാർവ്വതി ക്ഷേത്രത്തിൽ അതിരുദ്ര മഹായജ്ഞം

0
നെയ്യാറ്റിൻകര മഹേശ്വരം ശ്രീ ശിവ പാർവ്വതി ക്ഷേത്രത്തിൽ ശിവരാത്രി മഹോൽസവത്തോട് അനുബന്ധിച്ച് നടത്തുന്ന ആറാമത് അതിരുദ്ര മഹായജ്ഞത്തിൻ്റെ കാൽ നാട്ടു കർമ്മം ഭക്തി സാന്ദ്രമായ ചടങ്ങോടെ നടന്നു. ലോക റെക്കോർഡുകളിൽ ഇടം നേടിയ...

സെയ്‌ഫ് അലി ഖാൻ്റെ 800 കോടി വിലയുള്ള പട്ടൗഡി കൊട്ടാരം; 150 മുറികൾ, രാജകീയ മുഗൾ വാസ്‌തുവിദ്യ

0
ബോളിവുഡിലെ രാജകീയ ദമ്പതികളായ സെയ്‌ഫ് അലി ഖാനും കരീന കപൂറും സമാനതകളില്ലാത്ത മഹത്വത്തിൻ്റെയും പൈതൃകത്തിൻ്റെയും ലോകത്താണ് ജീവിക്കുന്നത്. ഹരിയാനയിലെ ഗുഡ്‌ഗാവ് ജില്ലയിലെ പട്ടൗഡി പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ഒരു യഥാർത്ഥ വസ്‌തുവിദ്യാ വിസ്‌മയയമാണ്...

Featured

More News