7 March 2026

മലയാളിയുടെ യുക്തിചിന്ത കൊണ്ട് ഒരു രജനീകാന്ത് സിനിമയെ അളക്കാനായെന്ന് വരില്ല

തമിഴൻ്റെ സാമൂഹ്യബോധങ്ങളിലും കുടുംബസങ്കല്പങ്ങളിലും അധിഷ്ഠിതമായ വൈകാരിക പ്രതികരണങ്ങളെയാണ് രജനീകാന്ത് എന്ന ഷോമാൻ അഭിസംബോധന ചെയ്യുന്നത്.

| പി ജി പ്രേംലാൽ

തലൈവർക്ക് അഭിനയിക്കാനറിയില്ലെന്നു പറയുന്നവരോട് പുള്ളിക്കാരൻ അഭിനയിച്ച ഭാരതിരാജയുടെയും മഹേന്ദ്രൻ്റെയുമൊക്കെ സിനിമകൾ മാത്രമല്ല, മണിരത്നത്തിൻ്റെ ‘ദളപതി’യും ചൂണ്ടിക്കാണിച്ച് എതിർവാദങ്ങളുന്നയിക്കാറുണ്ട്. മമ്മൂട്ടി എന്ന മെഗാനടൻ്റെ ഒപ്പം കട്ടയ്ക്ക് കട്ട പിടിച്ചുനില്ക്കുകയെന്നു പറഞ്ഞാൽ വെറുതെയാണോ.

പിന്നെ, രജനീകാന്ത് എന്ന നടൻ്റെ സ്വയം പ്രഖ്യാപിതമായ ആത്യന്തികമായ ലക്ഷ്യം ആരാധകരെ രസിപ്പിക്കലാണ്. അത് ഈ എഴുപതാം വയസ്സിലും പുള്ളിക്കാരൻ അത്ഭുതപ്പെടുത്തുന്ന വിധം നിർവ്വഹിക്കുന്നു. ഒരു മലയാളിയുടെ യുക്തിചിന്ത കൊണ്ട് ഒരു രജനീകാന്ത് സിനിമയെ പലപ്പോഴും അളക്കാനായിയെന്ന് വരില്ല. കാരണം തമിഴൻ്റെ സാമൂഹ്യബോധങ്ങളിലും കുടുംബസങ്കല്പങ്ങളിലും അധിഷ്ഠിതമായ വൈകാരിക പ്രതികരണങ്ങളെയാണ് രജനീകാന്ത് എന്ന ഷോമാൻ അഭിസംബോധന ചെയ്യുന്നത്.

മലയാളിക്ക് പിടിക്കാത്ത രജനി സിനിമകൾ പോലും, നാം പരാജയമെന്ന് പറയുന്ന രജനി സിനിമകൾ പോലും തമിഴന് ഉത്സവമായി മാറിയ ചരിത്രമുണ്ടായിട്ടുണ്ട്, പല തവണ. ഏറ്റവുമൊടുവിൽ… അണ്ണാത്തെ ! മലയാളി നിഷേധിച്ച ആ സിനിമ പോലും ഓടിക്കയറുന്നത് 300 കോടി ക്ലബ്ബിലേയ്ക്കെന്ന് വാർത്തകൾ!
അതാണ് രജനി. വ്യക്തിപരമായി, നമ്മുടെ കൗമാരത്തെ ഇത്രമേൽ വിനോദിപ്പിച്ച, ആനന്ദിപ്പിച്ച മറ്റൊരു അന്യഭാഷാ താരമില്ല.

കമൽഹാസൻ നടിപ്പു കൊണ്ടും രജനീകാന്ത് സ്റ്റൈൽ കൊണ്ടും പ്രേക്ഷകരെ ആനന്ദിപ്പിച്ചവശരാക്കിയ 80-കൾ. ആ ഓർമ്മകളുടെ നൊസ്റ്റാൾജിയയിലാകാം ഇന്നും, തലൈവരെ സ്ക്രീനിൽ കാണുന്നത് അനുഭവം തന്നെ. 80-കളിൽ പുള്ളിക്കാരൻ “ഇതെപ്പടിയിര്ക്ക് ” എന്ന് ചോദിക്കുമ്പോൾ കയ്യടിച്ച പഴയ കൗമാരക്കാരൻ്റെ മനസ്സ് ‘മകിഴ്ച്ചി’ എന്ന് കബാലിയിൽ പറയുമ്പോഴും കയ്യടിക്കുന്നു. അണ്ണാത്തെയിൽ ‘പച്ചെക്കിളി’ എന്ന് തലൈവർ താളാത്മകമായി മൊഴിയുമ്പോഴും ആ കൗമാരപ്പൂമ്പാറ്റ ചിറകുവീശി പറക്കുന്നു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News