7 March 2026

ഇനി യുഎഇയിലേക്ക് പറക്കാം മുൻ‌കൂർ വിസ ഇല്ലാതെ; പട്ടികയിൽ ഉൾപ്പെടാതെ ഇന്ത്യ

തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എത്തിച്ചേരുമ്പോൾ 90 ദിവസത്തേക്ക് വിസ ലഭിക്കും.

വിസാ രഹിത നയത്തില്‍ പുതിയ അപ്ഡേറ്റുമായി യുഎഇ വിദേശകാര്യ മന്ത്രാലയം. ഇനി 87 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് ഇനി പ്രീ എന്‍ട്രി വിസയില്ലാതെ പ്രവേശിക്കാനാകും. 110 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കുന്നതിന് മുന്‍കൂര്‍ വിസ ആവശ്യമാണ്. ഇതേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ലഭ്യമാണ്. ഒഴിവാക്കപ്പെട്ട രാജ്യങ്ങളുടെ പട്ടികയും വീസ ആവശ്യകതകളും വെബ്സൈറ്റിലുണ്ട്. അതേസമയം ജിസിസി പൗരന്മാര്‍ക്ക് യുഎഇയിലേക്ക് പ്രവേശിക്കാന്‍ വിസയോ സ്പോണ്‍സര്‍ഷിപ്പോ ആവശ്യമില്ലെന്ന് യുഎഇ ഗവണ്‍മെന്‍റ് വ്യക്തമാക്കി. ഇവര്‍ക്ക് യുഎഇയില്‍ പ്രവേശിക്കുമ്പോള്‍ ജിസിസി രാജ്യത്തിന്‍റെ പാസ്പോര്‍ട്ടോ തിരിച്ചറിയല്‍ കാര്‍ഡോ ഹാജരാക്കിയാല്‍ മതി. യോഗ്യരായവർ എത്തിച്ചേരുമ്പോൾ അവർക്ക് 10 ദിവസത്തെ ഗ്രേസ് പിരീഡോടു കൂടി 30 ദിവസത്തേക്ക് സാധുവായ എൻട്രി വീസ ലഭിക്കും. ഇതിന് പുറമെ തിരഞ്ഞെടുത്ത രാജ്യങ്ങളിൽ നിന്നുള്ള പൗരന്മാർക്ക് എത്തിച്ചേരുമ്പോൾ 90 ദിവസത്തേക്ക് വിസ ലഭിക്കും.

വിസ ഓൺ അറൈവൽ രാജ്യങ്ങളിൽ ഇന്ത്യയില്ല. എന്നാൽ, ഇന്ത്യൻ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് യുഎസ്എ നല്‍കുന്ന വിസിറ്റ് വിസയോ പെര്‍മനന്‍റ് റെസിഡന്‍റ് കാര്‍ഡോ, യുകെയിലും യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും കുറഞ്ഞത് ആറ് മാസമെങ്കിലും സാധുതയുള്ള റസിഡൻസ് വിസയോ കൈവശമുണ്ടെങ്കിൽ വിസ ഓൺ അറൈവൽ അനുവദിക്കുന്നു. ഇത് 14 ദിവസത്തെ താമസം അനുവദിക്കുകയും 14 ദിവസത്തേക്ക് കൂടി നീട്ടാനുള്ള ഓപ്‌ഷനും നൽകുകയും ചെയ്യുന്നതാണ്. മുൻകൂർ വിസ ക്രമീകരണങ്ങൾ ആവശ്യമുള്ള സന്ദർഭങ്ങളിൽ വിസ ഇളവ് വിഭാഗങ്ങളിൽ പെടാത്ത വ്യക്തികൾ യുഎഇയിൽ എത്തുന്നതിന് മുൻപ് സ്പോൺസർ നൽകുന്ന പ്രവേശന പെർമിറ്റ് നേടിയിരിക്കണം.

അല്‍ബേനിയ, അന്‍ഡോറ, അര്‍ജന്‍റീന, ഓസ്ട്രിയ, ഓസ്ട്രേലിയ, അസര്‍ബൈജാന്‍, ബഹ്റൈന്‍, ബാര്‍ബഡോസ്, ബ്രസീല്‍, ബെലാറസ്, ബെല്‍ജിയം, ബ്രൂണെ, ബൾഗേറിയ, കാനഡ, ചിലി, ചൈന, കൊളംബിയ, കോസ്റ്റാറിക്ക, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപബ്ലിക്, ഡെൻമാർക്ക്, എൽ സാൽവഡോർ, എസ്റ്റോണിയ, ഫിൻലാൻഡ്, ഫ്രാൻസ്, ജോർജിയ, ജർമനി, ഹംഗറി, ഹോങ്കോങ്, ചൈനയുടെ പ്രത്യേക ഭരണ പ്രദേശം ഐസ്ലാൻഡ്, ഇസ്രയേൽ, ഇറ്റലി, ജപ്പാൻ, കസാക്കിസ്ഥാൻ, കിരിബതി, കുവൈത്ത്, ലാത്വിയ, ലിച്ചെൻസ്ററീൻ, ലിത്വാനിയ, ലക്സംബർഗ്, മലേഷ്യ, മാലദ്വീപ്, മാൾട്ട, മൗറീഷ്യസ്, മെക്സിക്കോ, മൊണാക്കോ, മോണ്ടിനെഗ്രോ, നൗറു, ന്യൂസീലൻഡ്, നോർവേ, ഒമാൻ, പരാഗ്വേ, പെറു, പോളണ്ട്, പോർച്ചുഗൽ, ഖത്തർ, അയർലൻഡ്, റൊമാനിയ, റഷ്യ, സെന്‍റ് വിൻസെന്‍റും ഗ്രനേഡൈൻസും, സാൻ മറിനോ, സൗദി അറേബ്യ, സീഷെൽസ്, സെർബിയ, സിംഗപ്പൂർ, സ്ലൊവാക്യ, സ്ലോവേനിയ, സോളമൻ ദ്വീപുകൾ, ദക്ഷിണ കൊറിയ, സ്പെയിൻ, സ്വീഡൻ, സ്വിറ്റ്സർലൻഡ്, ബഹാമാസ്, നെതർലാൻഡ്സ്, യുകെ, യുഎസ്, യുക്രെയ്ൻ, ഉറുഗ്വേ, വത്തിക്കാൻ, ഹെല്ലനിക്, ബോസ്നിയ ഹെർസഗോവിന, അർമേനിയ, ഫിജി, കൊസോവോ എന്നിവയാണ് വിസ ഓൺ അറൈവലിൽ ഉൾപ്പെട്ട രാജ്യങ്ങൾ.

Share

More Stories

കേര പദ്ധതി; കർഷകർക്ക് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തത് ഒരു കോടി രൂപ ധനസഹായം

0
ലോകബാങ്ക് സഹകരണത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതിയുടെ ഭാഗമായി അർഹരായ തോട്ടവിള കർഷകർക്കുള്ള പുനർനടീൽ സഹായധനം കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് വിതരണം ചെയ്തു. ചേർത്തല വി.ടി.എ.എം. ഓഡിറ്റോറിയത്തിൽ നടന്ന...

ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരാൻ പ്രത്യേക സർവീസുകളുമായി എയർ ഇന്ത്യയും ഇൻഡിഗോയും

0
ഇറാൻ-ഇസ്രായേൽ സംഘർഷം മൂലമുണ്ടായ തടസ്സങ്ങൾക്കിടയിലും ഇന്ത്യയും ഗൾഫ് മേഖലയും തമ്മിലുള്ള വിമാന സർവീസ് ക്രമേണ പുനരാരംഭിക്കുന്നു. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചുകൊണ്ടുവരുന്നതിനായി എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികൾ ശനിയാഴ്ച പ്രത്യേകവും ഷെഡ്യൂൾ ചെയ്തതുമായ...

യുദ്ധം മാർച്ച് 12ന് അവസാനിക്കും, ഈ സൂചന എങ്ങനെ വന്നു?

0
ഇറാനും ഇസ്രായേലും തമ്മിൽ തുടരുന്ന രൂക്ഷമായ സംഘർഷം അവസാനിപ്പിക്കുമെന്ന അഭ്യൂഹങ്ങൾക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിൻ്റ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്. തൻ്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലെ ഒരു പോസ്റ്റിൽ,...

യുഎസ് താവളങ്ങൾക്ക് നേരെ ഇറാൻ 23-ാം തവണയാണ് ആക്രമണം നടത്തുന്നത്

0
അമേരിക്കൻ പ്രാദേശിക താവളങ്ങൾക്കും അധിനിവേശ പ്രദേശങ്ങളിലെ ലക്ഷ്യങ്ങൾക്കും എതിരെ പുതിയ തലമുറ മിസൈൽ സാങ്കേതികവിദ്യ വിന്യസിച്ചു കൊണ്ട് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) 'ഓപ്പറേഷൻ ട്രൂ പ്രോമിസ് 4' ൻ്റെ 23-ാം...

‘ഇറാൻ ആക്രമണത്തെ കുറിച്ച് അമേരിക്ക ‘നോട്ടീസ് നൽകിയില്ല’; ഗൾഫ് സഖ്യകക്ഷികൾ രോഷാകുലരായി

0
ഇറാനെതിരായ യുഎസ്- ഇസ്രായേൽ ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയിപ്പ് നൽകിയില്ലെന്ന് മേഖലയിലെ നിരവധി രാജ്യങ്ങൾ പരാതിപ്പെട്ടതിനെ തുടർന്ന് അമേരിക്ക ഗൾഫ് സഖ്യകക്ഷികളിൽ നിന്ന് വർദ്ധിച്ചുവരുന്ന അതൃപ്‌തി നേരിടുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. ഫെബ്രുവരി 28ന്...

‘മിഡിൽ ഈസ്റ്റിലെ സംഘർഷം ആഗോള ഭീഷണി’; മുന്നറിയിപ്പ് നൽകി യുഎൻ മേധാവി

0
മിഡിൽ ഈസ്റ്റിലെ സ്ഥിതിഗതികൾ ആരുടെയും നിയന്ത്രണത്തിന് അപ്പുറത്തേക്ക് നീങ്ങാൻ സാധ്യതയെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് വെള്ളിയാഴ്‌ച മുന്നറിയിപ്പ് നൽകി. യുദ്ധം അവസാനിപ്പിച്ച് ഗൗരവമേറിയ നയതന്ത്ര ചർച്ചകളിലേക്ക് കടക്കേണ്ട സമയമാണിത് എന്ന്...

Featured

More News