7 March 2026

പക‍ർച്ചവ്യാധികളില്ല; മഹാകുംഭമേളയില്‍ ഉപയോഗിച്ചത് ആണവസാങ്കേതിക വിദ്യ

ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച്‌ റിയാക്ടറുകള്‍ നദികളില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇത് നദികളിലേ ജലത്തില്‍ മലിനജല സംസ്കരണ സംവിധാനം ആയി പ്രവർത്തിക്കും.

യുപിയിലെ പ്രയാഗ്‌രാജിൽ മഹാകുംഭമേളയുടെ സമയത്തെ ശുചിത്വത്തിന്‌ ഇന്ത്യയുടെ ന്യൂക്ലിയർ സാങ്കേതിക വിദ്യ ഉപയോഗിച്ചതായി കേന്ദ്ര ശാസ്ത്ര സാങ്കേതിക കാര്യ മന്ത്രി ജിതേന്ദ്ര സിങ്ങ് റാണ അറിയിച്ചു . കഴിഞ്ഞ ഞായറാഴ്ച ത്രിവേണി സംഗമത്തിൽ പുണ്യസ്‌നാനം നടത്തിയ കേന്ദ്ര ബഹിരാകാശ, ആണവോർജ മന്ത്രി ജിതേന്ദ്ര സിംഗാണ് ഇതിന് പിന്നാലെ രഹസ്യം വെളിപ്പെടുത്തിയത്.

പ്രദേശത്തെ ശുചിത്വം ഉറപ്പാക്കുന്നതിൽ ആണവ സാങ്കേതികവിദ്യ നിർണായക പങ്കുവഹിച്ചെന്ന് മന്ത്രി പറഞ്ഞതായി ദേശീയ മാധ്യമമായ എൻഡിടിവിയാണ് റിപ്പോർട്ട് ചെയ്തത്. ത്രിവേണി സംഗമത്തില്‍ 50 കോടി ആളുകള്‍ മുങ്ങി കുളിച്ചു. ദശലക്ഷക്കണക്കിന് ആളുകള്‍ പ്രയാഗ്‌രാജില്‍ കുളിക്കുന്നുണ്ടെങ്കിലും മഹാ കുംഭത്തിലെ നദീ ജലം പവിത്രവും വൃത്തിയുമാണ്‌.

ഇത്തരത്തിൽ ജലം ക്ളീനാക്കുന്നത് നമ്മുടെ രാജ്യത്തിന്റെ ന്യൂക്ലിയർ ടെക്നോളജി ഉപയോഗിച്ചാണ്‌. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച്‌ സെൻ്റർ , കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌ ,എന്നി സ്ഥാപനങ്ങള്‍ ചേർന്ന് ചേർന്ന് ആരംഭിച്ച തനത് ഇന്ത്യൻ മലിനജല സംസ്കരണ പ്ലാൻ്റുകളുടെ വിന്യാസത്തിന് നന്ദി. ഈ അതുല്യമായ നേട്ടം സാധ്യമാക്കിയത്.

ഇരു സ്ഥാപനങ്ങളും ആറ്റോമിക് എനർജി വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച്‌ റിയാക്ടറുകള്‍ സാങ്കേതികവിദ്യ എന്ന പേരില്‍ ഒരു മലിനജല സംസ്കരണ സംവിധാനം മഹാ കുംഭത്തില്‍ വിന്യസിച്ചിട്ടുണ്ട്. ഇതിലൂടെയാണ് ജലം ശുചീകരിക്കുന്നത്. ജലത്തിലെ രോഗകാരികലായ ബാക്ടീരിയയും മറ്റും ഇല്ലാതാക്കുന്നു. മുംബൈയിലെ ഭാഭാ ആറ്റോമിക് റിസർച്ച്‌ സെൻ്റർ ,കല്‍പ്പാക്കത്തെ ഇന്ദിരാഗാന്ധി സെൻ്റർ ഫോർ ആറ്റോമിക് റിസർച്ച്‌രണ്ട് സ്ഥാപനങ്ങളും ആറ്റോമിക് എനർജി വകുപ്പുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്നു.

ഹൈബ്രിഡ് ഗ്രാനുലാർ സീക്വൻസിംഗ് ബാച്ച്‌ റിയാക്ടറുകള്‍ നദികളില്‍ സ്ഥാപിച്ചിട്ടുണ്ട്.ഇത് നദികളിലേ ജലത്തില്‍ മലിനജല സംസ്കരണ സംവിധാനം ആയി പ്രവർത്തിക്കും. കുംഭമേളയിലെ 9, 13, 15 സെക്ടറുകളിൽ hgSBR സാങ്കേതികവിദ്യ ഉപയോഗിക്കുന്ന മൂന്ന് താൽക്കാലിക മലിനജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചതായി മന്ത്രി പറഞ്ഞു. ഓരോ പ്ലാന്റിനും പ്രതിദിനം 500 കിലോ ലിറ്റർ സംസ്കരണ ശേഷിയുണ്ട്.

താൽക്കാലിക ടോയ്‌ലറ്റുകളിൽ നിന്നും ഡ്രെയിനുകളിൽ നിന്നുമുള്ള മലിനജലം കൈകാര്യം ചെയ്യാൻ കഴിയുന്ന ഏകദേശം 11 സ്ഥിരം മലിനജല ശുദ്ധീകരണ പ്ലാന്റുകളും മൂന്ന് താൽക്കാലിക പ്ലാന്റുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ പ്രതിദിനം 1.5 ലക്ഷം ലിറ്ററിലധികം മലിനജലം സംസ്കരിക്കപ്പെടുന്നു.

ഇത്രയും ജനക്കൂട്ടം എത്തുന്ന സ്ഥലത്ത് ശുചിത്വത്തിന്റെ ആഗോള മാനദണ്ഡം ഉറപ്പാക്കാൻ സാധിച്ചത് കൂട്ടായ ശ്രമത്തിലൂടെയാണന്നും BARC, IGCAR തുടങ്ങി സ്ഥാപനങ്ങൾ പ്രത്യേകം അഭിനന്ദനം അർഹിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Share

More Stories

28,000 രൂപ വരെ ; നഴ്സുമാരുടെ ശമ്പളം കേരളാ സർക്കാർ പരിഷ്കരിച്ചു; അംഗീകരിക്കാതെ സമരം ചെയ്യുന്ന നഴ്സുമാർ

0
സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെയും മറ്റ് ജീവനക്കാരുടെയും അടിസ്ഥാന ശമ്പളം പരിഷ്‌കരിച്ച് സംസ്ഥാന സർക്കാർ. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 25,450 രൂപയിൽ നിന്ന് 28,000 രൂപയായി ഉയർത്താനാണ് തീരുമാനം. ഇതുസംബന്ധിച്ച് തൊഴിൽ വകുപ്പ് കരട്...

ഐറിസ് ദേനയെ ആക്രമിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് കൊച്ചിയിൽ മറ്റൊരു ഇറാനിയൻ കപ്പലിന് ഇന്ത്യ അനുമതി നൽകി

0
ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ശ്രീലങ്കയ്ക്ക് സമീപം ഐറിസ് ദേന എന്ന കപ്പൽ അമേരിക്ക ടോർപ്പിഡോ ചെയ്ത് മുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ്, കൊച്ചിയിൽ മറ്റൊരു കപ്പലായ ഐറിസ് ലവനെ നങ്കൂരമിടാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഇറാൻ...

അമേരിക്കൻ സൈന്യത്തെ ഇറാനിൽ കാത്തിരിക്കുന്നത് എന്താണ്‌?

0
അമേരിക്ക കര ആക്രമണം നടത്തിയാൽ അമേരിക്കൻ സൈനികരെ നേരിടാൻ ടെഹ്‌റാൻ തയ്യാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി സെയ്‌ദ് അബ്ബാസ് അരഗ്ചി മുന്നറിയിപ്പ് നൽകി, അത്തരമൊരു നീക്കം വാഷിംഗ്ടണിന് 'വലിയ ദുരന്ത'മാകുമെന്ന് അദ്ദേഹം പറഞ്ഞു. ഇറാനിയൻ...

പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആർ. ശ്രീലേഖയുടെ ഹർജി ഹൈക്കോടതി തള്ളി

0
മുൻ ഡിജിപിയും തിരുവനന്തപുരം കോർപറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖക്കെതിരായ പോക്സോ കേസ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. ലൈംഗിക പീഡന കേസുകളിലെ ഇരകളുടെ പേരും മറ്റ് സ്വകാര്യ വിവരങ്ങളും പരസ്യപ്പെടുത്തിയെന്ന പരാതിയിൽ...

ഇറാന്റെ പുതിയ അമരക്കാരൻ മൊജ്താബ ഖമനേയി: വെല്ലുവിളികളും കരുത്തുറ്റ പശ്ചാത്തലവും

0
| വാമിക യുഎസ്-ഇസ്രയേൽ സംയുക്താക്രമണത്തിൽ കൊല്ലപ്പെട്ട അയത്തുള്ള അലി ഖമനേയിക്ക് ശേഷം ഇറാന്റെ പരമോന്നത അധികാരത്തിലേക്ക് മകൻ മൊജ്താബ ഖമനേയി എത്തുന്നു. ഇറാനിലെ ഏറ്റവും ഉയർന്ന രാഷ്ട്രീയ-മത പദവിയായ പരമോന്നത നേതാവ് സ്ഥാനത്തേക്ക് മൊജ്താബയെ...

ഓപ്പറേഷൻ എപിക് ഫ്യൂറി: ഖമനേയിയെ വധിച്ച ഇസ്രയേലിന്റെ ‘ബ്ലൂ സ്പാരോ’

0
'ഓപ്പറേഷൻ എപിക് ഫ്യൂറി' എന്ന് പേരിട്ട അതീവ രഹസ്യമായ സൈനിക നീക്കത്തിലൂടെയാണ് ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയെ ഇസ്രയേലും അമേരിക്കയും ചേർന്ന് വധിച്ചത്. ഫെബ്രുവരി 28-ന് പുലർച്ചെ ടെഹ്റാനിലെ അതീവ സുരക്ഷാ...

Featured

More News