കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ നഴ്‌സിംഗ് അസിസ്റ്റന്റിനെ 179 ദിവസത്തേയ്ക്ക് താൽക്കാലികമായി നിയമിക്കുന്നു. യോഗ്യത : എസ് എസ് എൽ സി പാസ്, ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് (അസാപ് , പൊതു വിദ്യാഭ്യാസ വകുപ്പും ഉന്നത വിദ്യാഭ്യാസ വകുപ്പും നടത്തുന്ന കോഴ്സ് ), ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ( കേന്ദ്ര സ്കിൽ ഡെവലപ്മെന്റ് ആൻഡ് എൻട്രപ്രണർഷിപ്പിന് കീഴിലെ നാഷണൽ സ്കിൽ ഡെവലപ്മെന്റ് കോർപറേഷൻ നടത്തുന്ന കോഴ്സ് ), സംസ്ഥാന സർക്കാർ അംഗീകൃത നഴ്‌സിംഗ് അസിസ്റ്റന്റ് കോഴ്സ്.
പ്രായം : 18 നും 36 നും ഇടയില്‍. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ ആറിന് രാവിലെ 11 മണിക്ക് അസൽ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മെഡിക്കല്‍ കോളേജ് ആശുപത്രി എം.സി.എച്ച് സെമിനാര്‍ ഹാളിൽ ( പേ വാർഡിന് സമീപം ) എത്തിച്ചേരേണ്ടതാണ്.