11 February 2025

‘ഗില്ലൻബാരെ സിൻഡ്രോം’ ഒരു മരണം കൂടി; ചികിത്സയിലുള്ള 192 പേരിൽ 167 പേർക്കും രോ​ഗം

ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി

ദില്ലി: പൂനെയിൽ ഗില്ലിൻ- ബാരെ സിൻഡ്രോം ബാധിച്ച 37 വയസ്സുള്ള ഡ്രൈവർ ചികിത്സയ്ക്കിടെ മരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ ഈ അപൂർവ നാഡീസംബന്ധമായ അസുഖം മൂലമുള്ള മരണസംഖ്യ ഏഴായി. രോഗ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ കഴിയുന്ന 192 പേരില്‍ 167 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവുമധികം കേസുകളുള്ള പൂനെയില്‍ ആരോഗ്യവകുപ്പ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കി.

എന്താണ് ഗില്ലന്‍ ബാരി സിൻഡ്രോം?

അപൂർവ നാഡീരോഗമാണ് ഗില്ലൻ ബാരി സിൻഡ്രോം അഥവാ ജിബിഎസ്. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനമായ പെരിഫറൽ നാഡീവ്യവസ്ഥയെ ആക്രമിക്കുന്ന അപൂർവ ന്യൂറോളജിക്കൽ അവസ്ഥയാണിത്. കഠിനമായ വയറുവേദനയും വയറിളക്കവുമാണ് പ്രധാന ലക്ഷണങ്ങള്‍. അതുപോലെ ബലഹീനത, കൈകാലുകളിൽ മരവിപ്പ്, നടക്കാനോ പടികൾ കയറാനോ പ്രയാസം, ഉയർന്ന ഹൃദയമിടിപ്പ്, ശ്വാസ തടസം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, വയറിളക്കം, ഛർദ്ദി, കഠിനമായ കേസുകളിൽ പക്ഷാഘാതം എന്നിവയും ഉണ്ടാകാം.

പല രോഗികൾക്കും ആദ്യം കൈകളിലോ കാലുകളിലോ ബലഹീനത അനുഭവപ്പെടുന്നു. മിക്ക കേസുകളിലും ലക്ഷണങ്ങൾ പ്രകടമാകാൻ അഞ്ചോ ആറോ ദിവസങ്ങൾ എടുക്കുന്നതായും ആരോഗ്യ വിദഗ്‌ധർ പറയുന്നു.

ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും വിദഗ്‌ധ ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

Share

More Stories

ജീവൻ ഇല്ലാത്ത ഇന്‍ഫ്‌ളൂവന്‍സര്‍ക്ക് വാലൻ്റെന്‍സ് പ്രണയ അഭ്യര്‍ത്ഥനകളുടെ പ്രവാഹം

0
പ്രണയദിനം അഥവാ വാലൻ്റെന്‍സ് ഡേയോട് അനുബന്ധിച്ച് പ്രണയാഭ്യര്‍ത്ഥന നടത്താനുള്ള ഒരുക്കത്തിലാണ് ലോകം. എഐ കൂടുതല്‍ പുരോഗതി കൈവരിക്കുന്നതിനിടെ ഒരു വീഡിയോയോ ചിത്രമോ കണ്ടാല്‍ അത് യഥാര്‍ത്ഥമാണോ അല്ലയോ എന്ന് പറയാന്‍ പോലും പ്രയാസമാണ്....

‘തലയിൽ തീവെച്ച് വെള്ളം തിളപ്പിച്ചു’; അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം ഉടൻ നടപ്പാക്കണം: യുക്തിവാദി സംഘം

0
തിരുവനന്തപുരം: അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പിലാക്കണം എന്ന് ആവശ്യപ്പെട്ട് കേരള യുക്തിവാദി സംഘത്തിൻ്റെ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും. അന്ധവിശ്വാസങ്ങളെ പരിഹസിച്ചു കൊണ്ടാണ് സെക്രട്ടറിയേറ്റ് മുമ്പിൽ സമരം. അന്ധവിശ്വാസ നിർമ്മാർജ്ജനത്തിന് ബില്ല് അവതരിപ്പിക്കണമെന്നും ...

‘ശനിയാഴ്‌ചയോടെ ബന്ദികളെ വിട്ടയക്കണം, അല്ലെങ്കിൽ എല്ലാം തകരും’: ഡൊണാൾഡ് ട്രംപ്

0
മിഡിൽ ഈസ്റ്റിലെ പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ഇസ്രായേൽ- പലസ്തീൻ സംഘർഷം വീണ്ടും ലോക രാഷ്ട്രീയത്തിൻ്റെ കേന്ദ്രബിന്ദുവാണ്. ഇത്തവണ, മുൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ തർക്കത്തിൽ ഒരു തുറന്നപ്രസ്‌താവന നടത്തി. ഗാസയിൽ തടവിലാക്കപ്പെട്ട...

ഇന്ത്യ- പാകിസ്ഥാൻ മത്സരത്തിൽ ആര് അമ്പയർ ചെയ്യും?

0
2025-ലെ ഐസിസി ചാമ്പ്യൻസ് ട്രോഫി ഫെബ്രുവരി 19ന് കറാച്ചിയിൽ ആരംഭിക്കും. ഫൈനൽ മത്സരം മാർച്ച് 9ന് നടക്കും. എന്നിരുന്നാലും, സുരക്ഷാ കാരണങ്ങളാൽ ഇന്ത്യൻ ടീമിനെ പാകിസ്ഥാനിലേക്ക് അയയ്ക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ്...

ഇനി ഒരറിയിപ്പുണ്ടാകുന്നതുവരെ ബന്ദി മോചനം നിർത്തിവെക്കുന്നതായി ഹമാസ്

0
ഗാസയിൽ ഇസ്രായേൽ- ഹമാസ് വെടിനിർത്തൽ കരാറിൽ അനിശ്ചിതത്വം. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അടുത്ത ഘട്ട ബന്ദി മോചനം നിർത്തിവെക്കുമെന്ന് ഹമാസ് അറിയിച്ചു . ഇസ്രയേൽ വെടിനിർത്തൽ കരാർ ലംഘിച്ചുവെന്നാരോപിച്ചാണ് നീക്കം. ശനിയാഴ്ചയ്ക്കുള്ളിൽ...

നടൻ ഷൈൻ ടോം ചാക്കോ അടക്കം മുഴുവൻ പ്രതികളെയും കൊക്കെയ്ൻ കേസിൽ വെറുതെ വിട്ടു

0
എറണാകുളം: ഷൈൻ ടോം ചാക്കോ പ്രതിയായ കൊക്കെയ്ൻ കേസിൽ നടൻ ഉൾപ്പെടെ മുഴുവൻ പ്രതികളെയും കോടതി വെറുതെവിട്ടു. എറണാകുളെ അഡീഷണൽ സെഷൻസ് കോടതിയാണ് ഷൈന്‍ ടോം ചാക്കോ ഉള്‍പ്പടെയുള്ള പ്രതികളെ വെറുതെ വിട്ടത്....

Featured

More News