29 April 2024

പരാതികൾ, പരിഭവങ്ങൾ ഒടുവിൽ ഇന്ത്യ വിടാൻ വൺ പ്ലസ്; ഇന്ത്യയിൽ നിന്ന് വൺ പ്ലസ് ഉത്പന്നങ്ങൾ പിൻവലിക്കും

ഇന്ത്യയിലെ ആയിരക്കണക്കിന് ഓഫ്‍ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഉത്പന്നങ്ങൾ പിൻവലിക്കുകയാണ് ചെയ്യുന്നത്.

തുടരെ തുടരെ പരാതികൾ ഉണ്ടെങ്കിൽ ഒരു വിഭാഗത്തിന്റെ ഇഷ്ട ബ്രാൻഡ് ആയിരുന്നു വൺ പ്ലസ്. എന്നാൽ വൺ പ്ലസ് ഇന്ത്യ വിടുകയാണ് എന്ന വാർത്ത സത്യത്തിൽ ഉപഭോക്താക്കളെയും ആശങ്കയിൽ ആക്കിയിട്ടുണ്ട്. വാസ്തവത്തിൽ വൺ പ്ലസ് ഇന്ത്യ വിടുകയല്ല മറിച്ച്, ഇന്ത്യയിലെ ആയിരക്കണക്കിന് ഓഫ്‍ലൈൻ സ്റ്റോറുകളിൽ നിന്ന് വൺപ്ലസ് ഉത്പന്നങ്ങൾ പിൻവലിക്കുകയാണ് ചെയ്യുന്നത്. ഈ വർഷം മെയ് ഒന്ന് മുതൽ, പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസ് എന്നിവയുൾപ്പെടെ ഇന്ത്യയിലുടനീളമുള്ള 4,500 ബ്രിക്ക് ആൻഡ് മോർട്ടാർ സ്റ്റോറുകൾ വൺപ്ലസ് സ്മാർട്ട്‌ഫോണുകളുടെയും മറ്റ് ഉൽപ്പന്നങ്ങളുടെയും വിൽപ്പന നിർത്തുമെന്നാണ് സൂചന. ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, തെലങ്കാന, തമിഴ്നാട്, കർണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഓഫ് ലൈൻ സ്റ്റോറുകളിൽ നിന്നാണ് വൺപ്ലസിന്റെ ഫോണുകൾ പിൻവലിക്കുന്നത്.

മണികൺട്രോളിന്റെ റിപ്പോർട്ട് അനുസരിച്ച് സൗത്ത് ഇന്ത്യൻ ഓർഗനൈസ്ഡ് റീട്ടെയിലേഴ്‌സ് അസോസിയേഷൻ (ORA) വൺപ്ലസ് ടെക്‌നോളജി ഇന്ത്യയുടെ സെയിൽസ് ഡയറക്ടർ രഞ്ജീത് സിംഗിന് പരാതി നൽകിയിരുന്നു. അസോസിയേഷന്റെ വിവിധ ആശങ്കകൾ ഉയർത്തിക്കാട്ടിയായിരുന്നു പരാതി നൽകിയത്. ലാഭ മാർജിനിലെ കുറവും വാറന്‍റി ക്ലെയിമുകളു​ടെ കാലതാമസവുമൊക്കെ പരാതിയിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് വൺപ്ലസിന്റെ കുറഞ്ഞ ലാഭ മാർജിനുകളിൽ ഓഫ് ലൈൻ സ്റ്റോർ പങ്കാളികൾ അതൃപ്തരാണെന്ന റിപ്പോർട്ട് പുറത്തുവന്നത്. അതിനെ തുടർന്നാണ് വൺപ്ലസ് ഉൽപ്പന്നങ്ങൾ പിൻവലിക്കാനുള്ള തീരുമാനവുമായി സ്റ്റോറുകൾ മുന്നോട്ടുപോകുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വാറന്റി ക്ലെയിമുകളുടെ കാലതാമസവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ വന്നിട്ടും വൺപ്ലസ് ഇതിന് പരിഹാരം കാണാൻ തയ്യാറായിട്ടെന്നും അസോസിയേഷൻ കുറ്റപ്പെടുത്തുന്നുണ്ട്. പരാതി നൽകിയിട്ടും കമ്പനിയുടെ ഭാ​ഗത്ത് നിന്ന് അനുകൂലമായ തീരുമാനം ഒന്നും ഉണ്ടായിട്ടില്ല. ഇതിനെ തുടർന്നാണ് പ്രമുഖ റീട്ടെയിൽ വിൽപന സ്റ്റോറുകളായ പൂർവിക മൊബൈൽസ്, സംഗീത മൊബൈൽസുമൊക്കെ വൺപ്ലസ് വിൽപന നിർത്തുന്നത്.

Share

Share your thoughts on this news with us. We value and appreciate your feedback.

Featured

More News